Keralam

എയിംസ്: ‘ആലപ്പുഴയിൽ സ്ഥലത്തിന് ഉറപ്പ് ലഭിച്ചാൽ തുടർ നടപടി’; കേന്ദ്രമന്ത്രി സുരേഷ് ഗോപി

എയിംസ് വിഷയത്തിൽ വീണ്ടും പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിൽ സ്ഥലം ഏറ്റെടുത്തത് സർക്കാർ രേഖാമൂലം അറിയിക്കുകയാണെങ്കിൽ അതിനുവേണ്ട നടപടി ഉണ്ടാകും. മന്ത്രി സജി ചെറിയാൻ വാക്കാൽ പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും രേഖാമൂലം അറിയിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. രേഖാമൂലം സ്ഥലം സർക്കാർ അറിയിക്കണം. തൃശ്ശൂരിലും എവിടെ പദ്ധതി നടപ്പാക്കാൻ […]

Keralam

‘എയിംസ് തൃശൂരിന് അർഹതപ്പെട്ടത്, സർക്കാരിന്റെ വാശി നടപ്പാകില്ല’; സുരേഷ് ഗോപി

എയിംസ് തൃശൂരിന് അർഹതപ്പെട്ടതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംസ്ഥാന സർക്കാർ വാങ്ങിയിട്ട സ്ഥലത്ത് തന്നെ വേണമെന്ന വാശി നടപ്പാകില്ല. സംസ്ഥാനത്തിന് മുഴുവൻ ഗുണം ലഭിക്കണമെങ്കിൽ എയിംസ് തൃശൂരില്‍ വരണം. 2015 മുതലുള്ള തന്റെ നിലപാട് ഇതാണെന്നും എയിംസ് ആലപ്പുഴക്ക് ഇല്ലെങ്കിൽ തമിഴ്നാടിനെ താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മൂലമറ്റത്ത് പറഞ്ഞു. […]

No Picture
Keralam

ആലപ്പുഴയിൽ എയിംസ് തരാമെന്ന് പറഞ്ഞ് ആലപ്പുഴക്കാരെ പൊട്ടന്മാർ ആക്കേണ്ട, ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് സുരേഷ് ഗോപിക്കുള്ളത്’; മന്ത്രി സജി ചെറിയാൻ

ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് സുരേഷ് ഗോപിക്കുള്ളതെന്ന് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിൽ എയിംസ് തരാമെന്ന് പറഞ്ഞ് ആലപ്പുഴക്കാരെ പൊട്ടന്മാർ ആക്കണ്ട. അസംബ്ലി, പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇത് പറയുന്നത്. കേരളത്തിന് എയിംസ് അനുവദിച്ചു എന്ന് ഇന്ന് പറഞ്ഞാൽ നാളെ രാവിലെ 11ന് സ്ഥലം കൊടുക്കുമെന്ന് സജി ചെറിയാൻ പറഞ്ഞു. […]

District News

‘ശബരിമല കേന്ദ്രം ഏറ്റെടുക്കും’; മോദിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്: സുരേഷ് ഗോപി

കോട്ടയം : ശബരിമല ക്ഷേത്രം കേന്ദ്രം ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഏകീകൃത സിവില്‍ കോഡ് വരുന്നതോടെ ശബരിമല പ്രശ്‌നം തീരും. ശബരിമല വികസനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഫെഡറലിസം മാനിച്ചു കൊണ്ടാണ് പ്രധാനമന്ത്രി ഇപ്പോള്‍ വിഷയത്തില്‍ ഇടപെടാത്തതെന്നും സുരേഷ് ഗോപി പറഞ്ഞു. കോട്ടയത്തെ പാലാ മേവട പുറക്കാട്ട് ദേവീക്ഷേത്രം ആൽത്തറയിൽ […]

Keralam

‘സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിച്ചില്ല’; സുരേഷ് ഗോപിയുടെ കലുങ്ക് സൗഹൃദ സംവാദത്തിന് ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സൗഹൃദ സംവാദത്തിന് ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം. പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിച്ചില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിമര്‍ശനം. സുരേഷ് ഗോപിയെ പാര്‍ട്ടി വേണ്ട രീതിയില്‍ പ്രതിരോധിക്കുന്നില്ലെന്ന് മറുവിഭാഗം അഭിപ്രായപ്പെട്ടു. സുരേഷ് ഗോപി സംസ്ഥാന നേതൃത്വവുമായി കൂടിയാലോചന നടത്തുന്നില്ല. സുരേഷ് ഗോപിയുമായി […]

Keralam

തെളിവില്ല; തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട് വിവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് എതിരെ കേസെടുക്കില്ല

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട് വിവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് എതിരെ കേസെടുക്കില്ല. കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ലെന്ന് പോലീസ് പറയുന്നു. പരാതി നല്‍കിയ കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപനെ ഇക്കാര്യം പോലീസ് അറിയിച്ചു. കോടതിയെ സമീപിക്കുമെന്ന് ടി എന്‍ പ്രതാപന്‍ അറിയിച്ചു. സുരേഷ് ഗോപിയുടെയും അദ്ദേഹത്തിന്റെ […]

Keralam

‘എന്ത് ചെയ്യാൻ കഴിയില്ല എന്നതിൽ വ്യക്തമായ ധാരണയുണ്ട്; ഞാൻ കാരണം എങ്കിലും ഇപ്പോൾ വീട് വെച്ച് നൽകാൻ ഇറങ്ങിയല്ലോ’; സുരേഷ് ​ഗോപി

നിവേദനവുമായെത്തിയ വയോധികനെ മടക്കി അയച്ച സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൊതുപ്രവർത്തകനെന്ന നിലയിൽ എന്ത് ചെയ്യാൻ കഴിയും, എന്ത് ചെയ്യാൻ കഴിയില്ല എന്നതിൽ തനിക്ക് വ്യക്തമായ ധാരണയുണ്ട്. ഈ സംഭവത്തിലൂടെ മറ്റൊരു പാർട്ടി ആ കുടുംബത്തെ സമീപിച്ച് ഭവനം ഉറപ്പാക്കാൻ മുന്നോട്ട് വന്നത് സന്തോഷമാണെന്നും സുരേഷ് ഗോപി […]

Keralam

ആഗോള അയ്യപ്പ സംഗമത്തിൽ ഒരു കാരണവശാലും പങ്കെടുക്കില്ല; സുരേഷ് ഗോപി

ആഗോള അയ്യപ്പ സംഗമത്തിൽ ഒരു കാരണവശാലും പങ്കെടുക്കില്ലെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. സംഗമത്തിലേക്ക് ക്ഷണിച്ചോ എന്ന ചോദ്യത്തിന് മറുപടി ദേവസ്വം ബോർഡ് പ്രസിഡന്റ് പറയണമായിരുന്നുവെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഇത്രയും കാലം എന്തുകൊണ്ട് പറഞ്ഞില്ലെന്നും സുരേഷ് ഗോപി ചോദിച്ചു. അദ്ദേഹത്തോട് എല്ലാം പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി പ്രതികരിച്ചു. […]

Keralam

ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്ക് ദേവസ്വം ബോർഡിൻറെ ക്ഷണം

ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് സുരേഷ്‌ഗോപിയുടെ ശാസ്തമംഗലത്തെ വീട്ടിൽ നേരിട്ടെത്തിയാണ് ക്ഷണിച്ചത്. അരമണിക്കൂറോളം ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടു. വിശ്വാസമാണ് പ്രധാനമെന്നും ദേവസ്വം ബോർഡിന് രാഷ്ട്രീയമില്ലെന്നും വിശ്വാസികളുടെ കൂട്ടായ്മയാണ് അയ്യപ്പ […]

Keralam

പുതിയ വോട്ടര്‍ പട്ടികയിലും സുരേഷ് ഗോപിക്കും കുടുംബത്തിനും വോട്ട് തിരുവനന്തപുരത്ത് ; കേന്ദ്രമന്ത്രിക്കെതിരെ കോണ്‍ഗ്രസ്

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് തിരുവനന്തപുരത്തും വോട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള പുതുക്കിയ വോട്ടര്‍ പട്ടികയിലും സുരേഷ് ഗോപിക്ക് തിരുവനന്തപുരത്താണ് വോട്ടുള്ളത്. ശാസ്തമംഗലത്തെ 41 ആം വാര്‍ഡിലാണ് സുരേഷ് ഗോപിക്കും കുടുംബത്തിനും വോട്ടുള്ളതെന്നും അനില്‍ അക്കര പറഞ്ഞു. സുരേഷ് ഗോപി തിരുവനന്തപുരത്തെ സ്ഥിര താമസക്കാരനാണെന്നാണ് ഇതു […]