Keralam

വോട്ടര്‍ പട്ടിക ക്രമക്കേട്; ത്യശൂരിൽ സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച്, പോലീസ് ജലപീരങ്കി പ്രയോഗിച്ചു

തൃശൂരിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിലേയ്ക്ക് ഡിവൈഎഫ്ഐ മാർച്ച്. മാർച്ചിൽ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. വോട്ടർ പട്ടിക ക്രമക്കേടിൽ സുരേഷ് ഗോപി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. പോലീസ് വഴിയിൽ ബാരിക്കേട് കെട്ടി. എംപി ഓഫീസ് എത്തുന്നതിനു മുൻപ് പ്രതിഷേധക്കാരെ പോലീസ് ഡിവൈഎഫ്ഐ പ്രവർത്തകരെ തടഞ്ഞു. കനത്ത […]

Keralam

രാജ്യത്ത് ഉടനീളം ബിജെപി പ്രതിക്കൂട്ടിൽ, തൃശൂരിൽ വ്യാപക കള്ളവോട്ട് നടന്നിട്ടുണ്ട്, 50,000- 60,000ത്തിനും ഇടയിൽ എന്നാണ് ഞങ്ങളുടെ കണക്ക്: വി ഡി സതീശൻ

തൃശൂരിലെ വോട്ടുകൊള്ളയിൽ സുരേഷ് ഗോപിക്കും ബിജെപിക്കും ഉത്തരം പറയാനുള്ള ബാധ്യതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തൃശൂരിലേത് പുതിയ വിഷയമല്ലെന്നും രാഹുൽഗാന്ധി വിഷയം കൊണ്ടുവന്നപ്പോൾ വീണ്ടും ചർച്ചയായതാണെന്നും അദ്ദേഹം പ്രതികരിച്ചു.സുരേഷ് ഗോപി മറുപടി പറഞ്ഞേ മതിയാവൂ.വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ട്. 50,000 ത്തിനും 60,000 ത്തിനും ഇടയിൽ വോട്ടുണ്ട് എന്നാണ് […]

Keralam

വിവാദങ്ങളില്‍ മൗനം, ഇത്രയൊക്കെ സഹായിച്ചതിന് നന്ദിയെന്ന് പരിഹാസം; കേന്ദ്ര മന്ത്രി സുരേഷ് ഗോപി തൃശ്ശൂരിലെത്തി

വ്യാജ വോട്ട് വിവാദം തൃശ്ശൂരില്‍ പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കളമൊരുക്കിയതിന് പിന്നാലെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി തൃശ്ശൂരില്‍. സുരേഷ് ഗോപിക്ക് ബിജെപി പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. ഇന്നലെ നടന്ന സിപിഐഎം- ബിജെപി സംഘര്‍ഷത്തില്‍ പരുക്കേറ്റവരെ സുരേഷ് ഗോപി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. വ്യാജ വോട്ട്, ഇരട്ട […]

Keralam

തൃശ്ശൂരിൽ നടന്നത് ജനാധിപത്യ കശാപ്പ്!; സുരേഷ് ​ഗോപി രാജിവെച്ച് വോട്ടർമാരോട് മാപ്പു പറയണം: വി ശിവൻകുട്ടി

തിരുവനന്തപുരം: തൃശ്ശൂരിൽ നടന്നത് ജനാധിപത്യ കശാപ്പാണെന്ന് മന്ത്രി വി ശിവൻകുട്ടി.  വീട്ടുടമസ്ഥർക്ക് പോലും അറിയാൻ കഴിയാത്ത രീതിയിൽ അവരുടെ മേൽവിലാസത്തിൽ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നു എന്നത് ഗുരുതരമായ കുറ്റമാണ്. ഇത് നഗ്നമായ ജനാധിപത്യ കശാപ്പാണ്. ഇത്രയും വലിയ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ സുരേഷ് ഗോപിക്ക് ഒരു നിമിഷം പോലും […]

Keralam

‘സുരേഷ് ഗോപി ശാസ്തമംഗലത്തെ വോട്ടർ ആയിരുന്നു, തൃശൂരിൽ ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് 50,000ൽ പരം വ്യാജ വോട്ടുകൾ ചേർക്കപ്പെട്ടു’; കെ മുരളീധരൻ

രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിൽ തൃശ്ശൂരിലും വോട്ടർ പട്ടികയിൽ ക്രമക്കേടുണ്ടായെന്ന് കെ മുരളീധരൻ. തിരഞ്ഞെടുപ്പ് സമയത്ത് തന്നെ കോൺഗ്രസ്‌ ഇത് ഉയർത്തി, പരാതി കൊടുത്തിരുന്നു. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് 50,000ൽ പരം വ്യാജ വോട്ടുകൾ ചേർക്കപ്പെട്ടു. ഒരു എക്സിറ്റ് പോളും ബിജെപി വിജയം പ്രവചിച്ചില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി. യുഡിഎഫ് അല്ലെങ്കി […]

Keralam

കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധം: സുരേഷ് ഗോപി എംപിയുടെ ഓഫീസിലേക്ക് DYFI മാർച്ച്

തൃശൂരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്. കന്യാസ്ത്രീമാരുടെ അറസ്റ്റിൽ പ്രതിഷേധിച്ചാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തിയത്. കന്യാസ്ത്രീമാരുടെ അറസ്റ്റിൽ മൗനം പാലിക്കുന്നു, കേന്ദ്രസർക്കാർ തന്നെ ന്യൂനപക്ഷ വേട്ട നടത്തുന്നുവെന്നാണ് ആരോപിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചു. […]

Keralam

‘തിരഞ്ഞെടുപ്പ് കാലത്ത് BJP പള്ളിയിലും അരമനയിലും കയറി ഇറങ്ങി, സുരേഷ് ഗോപി നാട് വിട്ടോ എന്ന് സംശയം’: വി ശിവൻകുട്ടി

കന്യാസ്ത്രീകളുടെ അറസ്റ്റിൽ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്കെതിരെ രൂക്ഷ വിമർശവുമായി മന്ത്രി വി ശിവൻകുട്ടി. വിഷയത്തിൽ സുരേഷ് ഗോപി മിണ്ടുന്നില്ല. തിരഞ്ഞെടുപ്പ് കാലത്ത് BJP പള്ളിയിലും അരമനയിലും കയറി ഇറങ്ങിയിരുന്നു. സുരേഷ് ഗോപി നാടു വിട്ടോ എന്ന് സംശയമെന്നും മന്ത്രി പരിഹസിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം കാണിച്ച പേക്കൂത്തുകൾ കണ്ടതാണ്. വിഷയത്തിൽ […]

Movies

‘വി’ ഫോർ വിക്ടറി ; തീയറ്ററുകളിൽ മുന്നേറി ‘ജെ എസ് കെ’

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത ‘ജെ എസ് കെ'( ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള)വിജയത്തിലേക്ക്. റിലീസ് ചെയ്ത് ആദ്യ ദിനം മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയുമാണ് ചിത്രത്തിന് ലഭിക്കുന്നത്. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് […]

Keralam

8 മാറ്റങ്ങളോടെ പുതിയ പതിപ്പ്; ജാനകി വി Vs സ്റ്റേറ്റ് ഓഫ് കേരള ഇന്ന് തിയേറ്ററുകളിൽ

വിവാദങ്ങൾക്കും, കോടതി നടപടികൾക്കും പിന്നാലെ ജാനകി വി Vs സ്റ്റേറ്റ് ഓഫ് കേരള ഇന്ന് തിയേറ്ററുകളിലെത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളാണ് ഒന്നിച്ച് റിലീസ് ചെയ്യുന്നത്. സെൻസർ ബോർഡിൽ നിന്ന് സിനിമയ്ക്ക് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഹൈക്കോടതിയിലെ ധാരണ പ്രകാരമാണ് പേര് മാറ്റം എന്ന നിലപാടിലേക്ക് […]

Keralam

പൂരം അലങ്കോലപ്പെട്ട കേസ്; സുരേഷ് ഗോപിയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. തിരുവനന്തപുരത്ത് അതീവരഹസ്യമായാണ് മൊഴിയെടുത്തത്. പൂരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന സംബന്ധിച്ചാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്. തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് ത്രിതല അന്വഷണമാണ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്. അതില്‍ എ.ഡി.ജി.പി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുളള പ്രത്യേക […]