India

ഇൻഡിഗോ പ്രതിസന്ധി; നാല് ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്ത് ഡിജിസിഎ

ഇൻഡിഗോ പ്രതിസന്ധിയിൽ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാനാണ് ഡിജിസിയുടെ നീക്കം. സമീപകാലത്തുണ്ടായ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നാലുദ്യോഗസ്ഥരെ ഡിജിസിഎ സസ്പെൻഡ് ചെയ്തു. എയർലൈൻ സുരക്ഷ, പൈലറ്റ് പരിശീലനം, പ്രവർത്തനം എന്നിവയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. അതിനിടെ ഡിജിസിഎ നിർദ്ദേശം അനുസരിച്ച് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് വീണ്ടും ഹാജരാകും. വിമാന […]

Keralam

ആര്‍എസ്എസ് റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തു; എക്‌സൈസ് ജീവനക്കാരന് സസ്പെന്‍ഷന്‍

പാലക്കാട്: ആര്‍എസ്എസ് റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തതിന് എക്‌സൈസ് ജീവനക്കാരനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. മണ്ണാര്‍ക്കാട് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) കല്ലടിക്കോട് കാഞ്ഞിരാനി വീട് കെ വി ഷണ്മുഖ (54) നെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. മഹാനവമിയോടനുബന്ധിച്ച് കല്ലടിക്കോട് മാപ്പിള സ്‌കൂള്‍ പരിസരത്ത്നിന്ന് ആരംഭിച്ച് […]

Keralam

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ വീണ്ടും നടപടി: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തു

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ വീണ്ടും നടപടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തു. അസിസ്റ്റന്റ് സൂപ്രണ്ട് റിജോ ജോണിനെതിരെ ആണ് നടപടി. ജയില്‍ മേധാവി എഡിജിപി ബല്‍റാം കുമാര്‍ ഉപദ്ധ്യായയാണ് സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണ വിധേയമായി മൂന്ന് ഉദ്യോഗസ്ഥരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡിപിഒ രജീഷ്, എപിഒമാരായ […]

Keralam

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യും

കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യും. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്കൂളിൽ ഇന്നും പരിശോധന നടത്തും.മിഥുന്റെ മരണത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു ഇന്ന് പഠിപ്പു മുടക്കും.സ്കൂളിലേക്ക് ഇന്ന് വിവിധ സംഘടനകൾ പ്രതിഷേധ […]

Keralam

മാധ്യമങ്ങൾക്കും പി വി അൻവറിനും വിവരങ്ങൾ ചോർത്തി നൽകി; രണ്ട് കമാൻഡോ ഹവിൽദാർമാർക്ക് സസ്പെൻഷൻ

മാധ്യമങ്ങൾക്കും പി വി അൻവറിനും വിവരങ്ങൾ ചോർത്തി നൽകി എന്നാരോപിച്ച് മലപ്പുറം അരീക്കോട് എസ്. ഒ. ജി ക്യാമ്പിലെ രണ്ട് കമാൻഡോ ഹവിൽദാർമാർക്ക് സസ്പെൻഷൻ. കമാൻഡോകളായ പയസ് സെബാസ്റ്റ്യൻ, മുഹമ്മദ് ഇല്യാസ് എന്നിവരെയാണ് സ്പെൻഡ് ചെയ്തത്. സംഭവത്തിൽ വിശദാന്വേഷണം നടത്താൻ റിസർവ് ബറ്റാലിയൻ ഡെപ്യൂട്ടി കമാണ്ടന്റ് സജീഷ് ബാബുവിനെ […]

Keralam

പി വി അൻവറിന് വിവരം ചോർത്തി നൽകിയ സംഭവം; ഡിവൈഎസ്‌പിഎം ഐ ഷാജിയെ സസ്പെൻഡ് ചെയ്തു

പിവി അൻവറിന് വിവരം ചോർത്തി നൽകിയതിന് ഡിവൈഎസ്‌പി എം ഐ ഷാജിയെ സ‍ർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതിൻ്റെ അന്വേഷണ വിവരങ്ങൾ ഉൾപ്പടെ ചോർത്തി നൽകിയെന്ന കണ്ടെത്തലിന് പിന്നാലെയാണ് നടപടി. മദ്യപിച്ച് വാഹനമോടിച്ച സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്‌പി അനിൽകുമാറിനെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ആലപ്പുഴയിൽ […]

Keralam

ക്ഷേമപെൻഷൻ തട്ടിപ്പ്; പൊതുമരാമത്തു വകുപ്പിൽ കൂട്ട സസ്പെൻഷൻ; 31 പേരെ സസ്പെൻഡ് ചെയ്തു

ക്ഷേമപെൻഷൻ തട്ടിപ്പിൽ പൊതുമരാമത്തു വകുപ്പിൽ കൂട്ട സസ്പെൻഷൻ. 31 പേരെ സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങി. മന്ത്രി മുഹമ്മദ്‌ റിയാസിന്റെ നിർദേശ പ്രകാരമാണ് നടപടി. അനധികൃതമായി ഇവർ പെൻഷൻ പറ്റിയതയി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ നടപടിക്ക് ഒരുങ്ങിയത്. അനർഹമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം ഉദ്യോഗസ്ഥർ തിരിച്ചടയ്ക്കണം. […]

Keralam

ഐഎഎസ് തലപ്പത്തെ ചേരിപ്പോരും, മതാടിസ്ഥാനത്തിലെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പും; എന്‍ പ്രശാന്തിനും കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

ഐഎഎസ് തലപ്പത്തെ ചേരിപ്പോരില്‍ എന്‍ പ്രശാന്ത് ഐപിഎസിനെതിരെ നടപടി. പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തു. മതാടിസ്ഥാനത്തില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ നിര്‍മിച്ചതിന് കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനേയും സസ്‌പെന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥര്‍ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ നടപടി. ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. സംസ്ഥാനത്ത് രണ്ട് […]

Keralam

പുഷ്പനെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ; ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ

കോതമംഗലം: കൂത്തുപറമ്പ് സമരനായകനായിരുന്ന പുഷ്പന്‍റെ മരണത്തിന് പിന്നാലെ അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി. കോതമംഗലം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ.എസ് ഹരിപ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്.  ഹരിപ്രസാദിന്‍റെ നടപടി കടുത്ത അച്ചടക്കലംഘനമാണെന്നും പോലീസ് സേനയുടെ അന്തസിന് കളങ്കം വരുത്തുന്നതാണെന്നും വിലയിരുത്തിയാണ് നടപടി. എറണാകുളം റേഞ്ച് […]

Local

നഗരസഭ ഭൂമിയിലെ റോഡ് നിർമാണം; ഏറ്റുമാനൂർ നഗരസഭ സെക്രട്ടറിക്ക് സസ്പെൻഷൻ

ഏറ്റുമാനൂർ: കോട്ടയ്ക്കൽ നഗരസഭ ഭൂമിയിലെ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ നഗരസഭ സെക്രട്ടറിക്ക് സസ്പെൻഷൻ. ഏറ്റുമാനൂർ നഗരസഭ സെക്രട്ടറി എം സുഗതകുമാറിനെയാണ് വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയുടേതാണ് ഉത്തരവ്. മലപ്പുറം കോട്ടയ്ക്കൽ നഗരസഭ സെക്രട്ടറിയായി ജോലിചെയ്തപ്പോൾ നടത്തിയ ക്രമക്കേടുകളുടെ അടിസ്ഥാനത്തിൽ […]