Keralam

ശബരിമല സ്വർണക്കൊള്ളയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

ശബരിമല സ്വർണക്കൊള്ളയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സഭയിൽ കണ്ടത് സർക്കാരിൻ്റെ മർക്കട മുഷ്ടികയും അഹങ്കാരവുമാണ്. കേരളത്തിലെ ജനങ്ങൾ തിരസ്കരിക്കപ്പെട്ട സർക്കാരാണിതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സ്വർണക്കൊള്ളയിലെ യഥാർഥ പ്രതി കടകംപള്ളി സുരേന്ദ്രൻ ഇവിടെ വിലസുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എസ് ഐ […]

Keralam

ശബരിമല സ്വർണക്കൊള്ള; ‘എസ്ഐടി ആവശ്യപ്പെടുന്ന വിവരങ്ങൾ കൈമാറണം’; മൊബൈൽ കമ്പനികളോട് ഹൈക്കോടതി

ശബരിമല സ്വർണ്ണകൊള്ള കേസിൽ പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെടുന്ന വിവരങ്ങൾ കൈമാറണമെന്ന് മൊബൈൽ കമ്പനികളോട് ഹൈക്കോടതി. പ്രതികളുടെ ഫോൺ വിശദാംശങ്ങൾ ലഭ്യമാക്കാൻ കമ്പനികൾ സഹകരിക്കണം. കേസിൽ അടച്ചിട്ട മുറിയിൽ വാദം പുരോഗമിക്കുന്നു. സാമ്പിൾ ശേഖരിച്ചത് അടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഹൈക്കോടതിയിൽ ഹാജരാക്കി. പ്രതികളുടെ ഫോൺ […]

Keralam

ശബരിമല സ്വർണ്ണക്കൊള്ള; ശാസ്ത്രീയ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരണം; എസ്ഐടി ഇന്ന് സന്നിധാനത്തെത്തും

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ശാസ്ത്രീയ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരണം ഇന്ന് തുടങ്ങും.ഇതിനായി എസ്ഐടി ഉദ്യോഗസ്ഥർ വൈകീട്ടോടെ സന്നിധാനത്തെത്തും. സ്വർണം പൂശിയ പാളികളിൽ നിന്നും മറ്റ് ഉരുപ്പടികളിൽ നിന്നുമായി സാമ്പിൾ ശേഖരിക്കുന്ന പ്രക്രിയ മൂന്ന് ദിവസത്തോളം നീളാനാണ് സാധ്യത. എസ്ഐടിയോടൊപ്പം ലീഗൽ മെട്രോളജി ഗോൾഡ് അസ്സെസ്മെന്റ് വിഭാഗവും പരിശോധനയ്ക്കെത്തും. എക്‌സ്റേ […]

Keralam

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല. മുൻ‌കൂർ ജാമ്യം നൽകാൻ കഴിയില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി. അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് നീട്ടി നൽകി സുപ്രീംകോടതി. ശബരിമലയിലെ മൊത്തം സ്വർണം കൊള്ളയടിച്ചല്ലോ എന്ന് കോടതിയുടെ വക്കാൽ പരാമർശവും നടത്തി. മുൻകൂർ […]

India

ശബരിമല സ്വർണ്ണക്കൊള്ള: ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ശബരിമല സ്വർണക്കൊള്ളയിൽ ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. അന്വേഷണം നടക്കുന്നുവെന്നും ഇടപെടാൻ ആകില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ജാമ്യാപേക്ഷ പരിഗണിച്ചത്. അയ്യപ്പഭക്തനാണെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് ജാമ്യപേക്ഷയിൽ ഗോവർധൻ വാദിച്ചത്. അതേസമയം കട്ടിളപ്പാളികളുടെ സാംപിളുകൾ വീണ്ടും ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാനുള്ള […]

Keralam

ശബരിമല സ്വർണക്കൊള്ളയിൽ കോൺഗ്രസ് നേതൃത്വത്തിന് പങ്കുണ്ടെന്ന് വ്യക്തമാകുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

ശബരിമല സ്വർണക്കൊള്ളയിൽ കോൺഗ്രസ് നേതൃത്വത്തിന് പങ്കുണ്ടെന്ന് വ്യക്തമാകുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിനുള്ള കോടതി ഉത്തരവ് അതാണ് വ്യക്തമാക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കണ്ടതിലുള്ള ദുരൂഹത മാറ്റണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കൊടി മരം മാറ്റുന്നതിനായി […]

Keralam

‘ശബരിമലയിലെ കൊടിമര പുനർനിർമാണം; കൃത്യമായ കണക്കുകൾ ഹാജരാക്കിയിട്ടുണ്ട്’; അന്വേഷണത്തെ സ്വാഗതം ചെയ്ത് അജയ് തറയിൽ

ശബരിമലയിലെ കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട അന്വേഷണത്തെ സ്വാഗതം ചെയ്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം അജയ് തറയിൽ. ഹൈക്കോടതി ഉത്തരവ് പ്രകാരമായിരുന്നു അറ്റകുറ്റപ്പണി. കൃത്യമായ കണക്കുകൾ ഹാജരാക്കിയിട്ടുണ്ടെന്നും അജയ് തറയിൽ പറഞ്ഞു. ഭക്തരിൽ നിന്ന് സ്വീകരിച്ച സ്വർണത്തിന്റെ കണക്കിൽ വീഴ്ചയില്ലെന്നും 412 ​ഗ്രാം സ്വർണം അധിക സംഭാവനയായി […]

Keralam

ശബരിമല സ്വർണപ്പാളിയിൽ കൂടുതൽ പരിശോധന നടത്തണം; ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിൽ വീണ്ടും പരിശോധിക്കും, അനുമതി നൽകി ഹൈക്കോടതി

ശബരിമലയിലെ സ്വർണപ്പാളികൾ വീണ്ടും ശാസ്ത്രീയ പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം. സാമ്പിൾ എടുത്ത് വീണ്ടും പരിശോധന നടത്താൻ എസ്ഐടിയ്ക്ക് കോടതി അനുമതി നൽകി. നേരത്തെ VSSC യിൽ സ്വർണപ്പാളികൾ പരിശോധന നടത്തിയിരുന്നു ഇതിൽ വ്യക്തത വരാത്ത സാഹചര്യത്തിലാണ് കോടതിയുടെ സുപ്രധാന നിർദേശം. മുംബൈയിലെ ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിലാണ് […]