Keralam

ടിപി കേസ് പ്രതികള്‍ക്കായുള്ള സര്‍ക്കാരിന്റെ നീക്കം;’ജയില്‍ ആസ്ഥാനത്ത് നിന്ന് കത്തയച്ചത് അസാധാരണ നടപടി’; കെകെ രമ

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ പുറത്തുവിട്ടാല്‍ ആഭ്യന്തര സുരക്ഷാ പ്രശ്‌നം ഉണ്ടാകുമോ എന്ന് ചോദിച്ച് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്കും വിയ്യൂര്‍ അതീവ സുരക്ഷ ജയില്‍ സൂപ്രണ്ടിനും ജയില്‍ ആസ്ഥാനത്ത് നിന്ന് കത്തയച്ചതില്‍ പ്രതികരണവുമായി കെ കെ രമ എംഎല്‍എ. അസാധാരണ നടപടിയെന്ന് കെ കെ രമ പ്രതികരിച്ചു. […]

Keralam

ടിപി കേസ് പ്രതികള്‍ക്കായി സര്‍ക്കാരിന്റെ അസാധാരണ നീക്കം; പ്രതികളെ പുറത്തുവിട്ടാല്‍ ആഭ്യന്തര സുരക്ഷാ പ്രശ്നമുണ്ടാകുമോ? ജയില്‍ സൂപ്രണ്ടുമാര്‍ക്ക് കത്ത്

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്കായി വീണ്ടും സര്‍ക്കാരിന്റെ അസാധാരണനീക്കം. പ്രതികളെ പുറത്തുവിട്ടാല്‍ ആഭ്യന്തര സുരക്ഷാ പ്രശ്‌നം ഉണ്ടാകുമോ എന്ന് ചോദിച്ച് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്കും വിയ്യൂര്‍ അതീവ സുരക്ഷ ജയില്‍ സൂപ്രണ്ടിനും ജയില്‍ ആസ്ഥാനത്ത് നിന്ന് കത്തയച്ചു. ഇരുപത് വര്‍ഷത്തേയ്ക്ക് ശിക്ഷായിളവ് നല്‍കരുതെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെയാണ് […]

Keralam

‘നടന്നത് ഗുരുതരമായ കൃത്യവിലോപം; ഒത്താശ ചെയ്യുന്നത് പോലീസ് ഉദ്യോഗസ്ഥര്‍’ ; കെകെ രമ

പൊലീസ് കാവലില്‍ ടി പി കേസ് പ്രതികളുടെ മദ്യപാനത്തില്‍ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ. നടന്നത് ഗുരുതരമായ കൃത്യവിലോപം. പോലീസ് ഉദ്യോഗസ്ഥരാണ് ഇതിന് ഒത്താശ ചെയ്യുന്നത്. പ്രതികളെ ജയിലില്‍ നിന്ന് ഇറക്കുമ്പോഴും തിരിച്ചു കയറ്റുമ്പോഴും വൈദ്യ പരിശോധന നടത്തണം. ഇതൊന്നും നടക്കുന്നില്ലെന്നും കെ കെ രമ  പറഞ്ഞു. […]

Keralam

ടിപി വധക്കേസ് പ്രതികളുടെ പരസ്യ മദ്യസേവ; കേസെടുക്കാൻ നിയമോപദേശം തേടി പൊലീസ്

ടിപി വധക്കേസ് പ്രതികളുടെ മദ്യപാനത്തിൽ കൂടുതൽ നടപടികളിലേക്ക് കടന്ന് പൊലീസ്. ടി പി കേസ് പ്രതികൾക്ക് എസ്കോർട്ടിന് സീനിയർ ഉദ്യോഗസ്ഥരെ നിയോഗിക്കാൻ തീരുമാനം. കോടതി പരിസരത്തും, യാത്രയിലും കൂടുതൽ ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടാകും. വിലങ്ങ് നിർബന്ധമാക്കാനും തീരുമാനം. മദ്യപാനത്തിൽ കേസെടുക്കാൻ നിയമോപദേശം തേടിയതായി പൊലീസ് അറിയിച്ചു. കൊടി സുനിയും […]

Keralam

പരോളില്‍ സിപിഐഎം ഇടപെടാറില്ല; കൊടി സുനിയുടെ പരോളിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എം വി ഗോവിന്ദന്‍

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ നല്‍കിയതിനെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പരോള്‍ തടവുകാരന്റെ അവകാശമാണ്. ആര്‍ക്കെങ്കിലും പരോള്‍ നല്‍കുന്നതില്‍ സിപിഐഎം ഇടപെടാറില്ലെന്നും എം.വി ഗോവിന്ദന്‍ പ്രതികരിച്ചു.  പരോള്‍ തടവുകാരന്റെ അവകാശമാണെന്ന എം വി ഗോവിന്ദന്റെ മറുപടിയിലൂടെ വിഷയത്തിലെ സിപിഐഎം നിലപാട് […]

Keralam

ടി പി വധക്കേസ് പ്രതികളെ വിട്ടയക്കുന്നത് ആഭ്യന്തര മന്ത്രിയുടെ അറിവോടെ ; കെ കെ രമ

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്ന് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാനുള്ള നീക്കത്തിനെതിരെ കെ കെ രമ എംഎല്‍എ. കൊലചെയ്ത അന്ന് മുതല്‍ പ്രതികള്‍ക്കുള്ള സിപിഐഎം ബന്ധത്തെക്കുറിച്ച് നിരന്തരം പറയുന്നുണ്ട്. പല സമയങ്ങളിലായി വഴി വിട്ട സഹായങ്ങളാണ് പ്രതികള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിച്ചത്. ടി പി […]

Keralam

ടിപി ചന്ദ്രശേഖരൻ വധക്കേസ്; പ്രതികള്‍ക്ക് വധശിക്ഷ ഇല്ല

ടിപി ചന്ദ്രശേഖരൻ വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ഇല്ല. 20 വർഷം പരോളില്ലാതെ പ്രതികള്‍ ശിക്ഷ അനുഭവിക്കണം.ശിക്ഷാ ഇളവോ പരോളോ ഇല്ല. ആര്‍എംപി സ്ഥാപക നേതാവായ ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷയില്ല.  എന്നാല്‍, ശിക്ഷയില്‍ വലിയ വര്‍ധനവാണ് ഹൈക്കോടതി വരുത്തിയത്. ഒന്നാം പ്രതി മുതല്‍ എട്ടു […]

Keralam

ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ സിപിഎം നേതാക്കളായ ജ്യോതി ബാബുവും കെ.കെ കൃഷ്ണനും കോടതിയിൽ കീഴടങ്ങി

കോഴിക്കോട്: ആര്‍.എം.പി നേതാവ് ടിപി ചന്ദ്രശേഖരനെ വധിച്ച കേസിൽ ഹൈക്കോടതി കുറ്റക്കാരെന്ന് വിധിച്ച സിപിഎം നേതാക്കൾ ജ്യോതി ബാബുവും കെ.കെ കൃഷ്ണനും കോഴിക്കോട് വിചാരണ കോടതിയിൽ കീഴടങ്ങി. തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജ്യോതി ബാബുവിനെ ആംബുലൻസിലാണ് എത്തിച്ചത്. കേസിൽ പന്ത്രണ്ടാം പ്രതിയാണ് ജ്യോതി ബാബു. സിപിഎം കുന്നോത്ത് […]