India

കുടുംബവുമായി സംസാരിക്കണം; കോടതിയിൽ അപേക്ഷ സമർപ്പിച്ച് തഹാവൂർ റാണ

കുടുംബവുമായി സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി തഹാവൂർ റാണ. അഭിഭാഷകൻ മുഖേന കോടതിയിൽ അപേക്ഷ സമർപ്പിച്ചു. റാണയുടെ അപേക്ഷയിൽ പട്യാല ഹൗസ് കോടതി എൻഐഎക്ക് നോട്ടീസ് അയച്ചു. കേസ് ഏപ്രിൽ 23 ന് കോടതി പരിഗണിക്കും. മുംബൈ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്നാണ് തഹാവൂർ […]

India

മുംബൈ ഭീകരാക്രമണ കേസ്: തഹാവൂര്‍ റാണയുടെ ശബ്ദ സാമ്പിളുകള്‍ ശേഖരിക്കാന്‍ എന്‍ഐഎ

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ തഹാവൂര്‍ റാണയുടെ ശബ്ദ സാമ്പിളുകള്‍ ശേഖരിക്കാന്‍ എന്‍ഐഎ. അന്വേഷണസംഘത്തിന്റെ പക്കല്‍ ഉള്ള ഓഡിയോ റാണയുടേതാണെന്ന് ഉറപ്പാക്കുന്നതിനാണ് ശബ്ദ സാമ്പിളുകള്‍ ശേഖരിക്കുന്നത്. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്റെ കൈയിലുള്ള നിര്‍ണായകമായ തെളിവാണ് തഹാവൂര്‍ റാണയുടെ ശബ്ദ സന്ദേശങ്ങള്‍. ഈ സന്ദേശങ്ങള്‍ റാണയുടേത് തന്നെയാണോയെന്ന് […]

India

മുംബൈയ്ക്ക് പുറമെ മറ്റ് ഇന്ത്യൻ നഗരങ്ങളെയും ലക്ഷ്യമിട്ടു; ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ തഹാവൂർ റാണ

മുംബൈയ്ക്ക് പുറമെ മറ്റ് ഇന്ത്യൻ നഗരങ്ങളെയും തഹാവൂർ റാണ ലക്ഷ്യമിട്ടിരുന്നതായി എൻഐഎ. പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനോട് തഹാവൂർ റാണ സഹകരിക്കുന്നില്ല. ഇന്ത്യയിൽ എത്തിയ റാണക്കും ഡേവിഡ് കോൾ മാൻ ഹെഡ്ലിക്കും സഹായം നൽകിയവരെക്കുറിച്ചും അന്വേഷണസംഘം വിവരങ്ങൾ തേടുകയാണ്. പ്രത്യേകമായി ഒരുക്കിയിരിക്കുന്ന എൻഐഎ ആസ്ഥാനത്തെ സെല്ലിൽ 12 […]

India

തഹാവൂർ റാണ അറസ്റ്റിൽ; ഡൽഹി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് രേഖപ്പെടുത്തി എൻഐഎ

അമേരിക്കയില്‍ നിന്നും ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണ കേസ് മുഖ്യസൂത്രധാരൻ തഹാവൂർ റാണയുടെ അറസ്റ്റ് എൻഐഎ രേഖപ്പെടുത്തി. റാണയെ പട്യാല ഹൗസ് കോടതിയില്‍ ഉടന്‍ ഹാജരാക്കും. തുടർന്ന് എൻഐഎ ആസ്ഥാനത്തേക്ക് റാണയെ എത്തിക്കും. 30 ദിവസത്ത കസ്റ്റഡിയിൽ വേണമെന്നാണ് എൻഐഎ ആവശ്യപ്പെടുന്നത്. കോടതി പരിസരത്തും എൻഐഎ ആസ്ഥാനത്തും വന്‍ സുരക്ഷയാണ് […]

India

തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു; കനത്ത സുരക്ഷയിൽ ഡൽഹി

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു. തഹാവൂര്‍ റാണയുമായുള്ള പ്രത്യേക വിമാനം ഡൽഹിയിൽ ഇറങ്ങി. തഹാവൂർ റാണയുമായുള്ള പ്രത്യക വിമാനം ഇറങ്ങിയത് പാലം എയർപോർട്ടിൽ. തുടര്‍ന്ന് കനത്ത സുരക്ഷയില്‍ എന്‍ഐഎ ആസ്ഥാനത്തേക്ക് എത്തിക്കും. ഇതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി തീഹാര്‍ ജയിലിലേക്ക് തഹാവൂര്‍ റാണയെ മാറ്റുമെന്നാണ് […]

India

തഹാവൂര്‍ റാണയെ ഇന്ന് ഇന്ത്യയില്‍ എത്തിക്കും; തിഹാര്‍ ജയിലില്‍ പാര്‍പ്പിക്കും

മുംബൈ ഭീകരാക്രമണ കേസിലെ സൂത്രാധാരന്‍ തഹാവൂര്‍ റാണയെ ഇന്ന് ഇന്ത്യയില്‍ എത്തിക്കും. തഹാവൂര്‍ റാണയുമായി യുഎസില്‍ നിന്നുള്ള പ്രത്യേക വിമാനം ഉച്ചയോടെ ഡല്‍ഹിയില്‍ എത്തും. തിഹാര്‍ ജയിലിലാകും പാര്‍പ്പിക്കുക. റാണയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വേണമെന്ന് NIA ആവശ്യപ്പെടും. തിഹാര്‍ ജയിലില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൈമാറുന്നത് സ്റ്റേ […]

India

തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറി; ഡൽഹിയിലും മുംബൈയിലും ജയിലുകൾ സജ്ജം

മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറി അമേരിക്ക. ഇന്നോ നാളെയോ ഇന്ത്യയിൽ എത്തിക്കും. ഡൽഹിയിലും മുംബൈയിലും ജയിലുകൾ സജ്ജമാക്കി. പ്രത്യേക എൻഐഎ സംഘമാണ് റാണയെ ചോദ്യം ചെയ്യുക. ഡൽഹിയിലെത്തിക്കുന്ന റാണയെ വൈദ്യപരിശോധനക്ക് വിധേയനാക്കും. എൻഐഎ ആസ്ഥാനത്തേക്കാണ് പ്രതിയെ എത്തിക്കുക. കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റാണയുടെ കസ്റ്റഡി […]

India

നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തില്‍; മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയെ ഉടന്‍ ഇന്ത്യയ്ക്ക് കൈമാറും

മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയെ ഉടന്‍ ഇന്ത്യയ്ക്ക് കൈമാറും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലെന്നാണ് വിവരം. പ്രത്യേക അന്വേഷണസംഘം അമേരിക്കയിലെത്തിയതായും വിവരമുണ്ട്. ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള തഹാവൂര്‍ റാണയുടെ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് നടപടികള്‍. പാകിസ്താന്‍ വംശജനായ കനേഡിയന്‍ പൗരനായ 64 കാരനായ റാണ […]

India

ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യില്ല; തഹാവൂർ റാണയുടെ ആവശ്യം തള്ളി യുഎസ് സുപ്രീംകോടതി

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയുടെ ആവശ്യം തള്ളി യുഎസ് സുപ്രീംകോടതി. ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷ തള്ളി. റാണ നിലവിൽ ലോസ് ഏഞ്ചൽസിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലാണ് ഉള്ളത്. പാകിസ്താൻ വംശജനായ മുസ്ലീമായതിനാൽ ഇന്ത്യ തന്നെ പീഡിപ്പിക്കുമെന്ന് ആരോപിച്ചായിരുന്നു തഹാവൂർ റാണ അപേക്ഷ […]