Keralam

അട്ടപ്പാടിക്ക് ആശ്വാസം; തമിഴ്നാട് അപ്പർ ഭവാനി ഡാം തുറന്നതോടെ ഭവാനി പുഴയിൽ വെള്ളമെത്തി

പാലക്കാട്‌: പാലക്കാട്ടെ ഭവാനി പുഴയിൽ വെള്ളമെത്തി. തമിഴ്നാട് അപ്പർ ഭവാനി ഡാം തുറന്നതോടെയാണ് പുഴയിൽ വെള്ളമെത്തിയത്. ഇതോടെ അട്ടപ്പാടിക്ക് ആശ്വാസമായി. കുടിവെളള ക്ഷാമം പരിഗണിച്ചാണ് തമിഴ്നാട് ഡാം തുറന്നത്. കനത്ത വേനലിൽ പുഴയിലെ നീരൊഴുക്ക് കുറഞ്ഞിരുന്നു. പാലക്കാട് കടുത്ത ചൂട് തുടരുകയാണ്. ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പുണ്ട്. അടുത്ത […]

No Picture
India

കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എം.കെ സ്റ്റാലിൻ

കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി എം കെ സ്റ്റാലിൻ. മണ്ഡല പുനഃക്രമീകരണങ്ങളുടെ പേരിൽ തമിഴ്‌നാടിനെ ദുർബലപ്പെടുത്താൻ ബിജെപി സർക്കാർ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മണ്ഡല പുനഃക്രമീകരണത്തിന്റെ പേരിൽ പാർലമെന്റിൽ അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിന് പിന്നിൽ ബിജെപിക്ക് ഗൂഢലക്ഷ്യങ്ങളുണ്ട്. പുതിയ പാർലമെന്റ് മന്ദിരത്തിലെ ലോക്‌സഭയിലുള്ള 888 സീറ്റുകൾ സംസ്ഥാനങ്ങളുടെ […]

Movies

റെക്കോര്‍ഡ് തുകക്ക് ‘വര്‍ഷങ്ങള്‍ക്കു ശേഷം’ ചിത്രത്തിൻ്റെ തമിഴ്‌നാട് വിതരണം സ്വന്തമാക്കി ശക്തി ഫിലിം ഫാക്ടറി

മലയാളി പ്രേക്ഷകര്‍ക്ക് മികച്ച സിനിമകള്‍ സമ്മാനിച്ചിട്ടുള്ള മെറിലാന്‍ഡ് സിനിമാസ് നിര്‍മ്മാണവും വിനീത് ശ്രീനിവാസന്‍ സംവിധാനവും നിര്‍വഹിക്കുന്ന ‘വര്‍ഷങ്ങള്‍ക്കു ശേഷം’ എന്ന ചിത്രത്തിനായിപ്രേക്ഷകര്‍ ഏറെ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിൻ്റെ തമിഴ്‌നാട്ടിലെ വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്ക് തമിഴിലെ വമ്പന്‍ കമ്പനികളില്‍ ഒന്നായ ശക്തി ഫിലിം ഫാക്ടറി ഇപ്പോള്‍ കരസ്ഥമാക്കിയിരിക്കുകയാണ്. ധ്യാന്‍ ശ്രീനിവാസനും […]

India

ആത്മഹത്യയ്ക്ക് ശ്രമിച്ച ഈറോഡ് എംപി എ. ഗണേശമൂര്‍ത്തി അന്തരിച്ചു

ചെന്നൈ: സീറ്റു ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഈറോഡ് എംപി എ. ഗണേശമൂര്‍ത്തി അന്തരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എംഡിഎംകെ നേതാവായ ഗണേശമൂര്‍ത്തി ഡിഎംകെ ചിഹ്നത്തിലായിരുന്നു ജയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് […]

India

നരേന്ദ്രമോദിക്കെതിരെ അസഭ്യപരാമര്‍ശം നടത്തിയ തമിഴ്‌നാട് മന്ത്രിക്കെതിരെ കേസെടുത്തു പോലീസ്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അസഭ്യപരാമര്‍ശം നടത്തിയ തമിഴ്‌നാട് മന്ത്രി അനിതാ രാധാകൃഷ്ണനെതിരെ പോലീസ് കേസെടുത്തു. തൂത്തുക്കുടി പോലീസാണ് കേസെടുത്തത്. പൊതു സ്ഥലത്ത് അസഭ്യം പറയല്‍ വകുപ്പ് പ്രകാരമാണ് ഡിഎംകെ നേതാവായ മന്ത്രിക്കെതിരെ കേസെടുത്തത്. ബിജെപി ജില്ലാ പ്രസിഡന്റിൻ്റെ പരാതിയിലാണ് നടപടി. തൂത്തുക്കുടിയില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥി കനിമൊഴിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ […]

India

സത്യവാചകം ചൊല്ലി നല്‍കിയില്ല; തമിഴ്‌നാട് ഗവര്‍ണര്‍ക്ക് സുപ്രീം കോടതിയുടെ അന്ത്യശാസനം

ഡിഎംകെ നേതാവ് കെ പൊന്‍മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കാന്‍ വിസമ്മതിച്ച തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി. പൊന്‍മുടിക്ക് 24 മണിക്കൂറിനുള്ളില്‍ സത്യവാചകം ചൊല്ലിക്കൊടുക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അന്ത്യശാസനം നല്‍കി. ഗവര്‍ണറുടെ നടപടിക്ക് എതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് […]

India

തമിഴ്നാട്ടിനെക്കുറിച്ചുള്ള വിദ്വേഷ പരാമർശത്തിൽ മാപ്പു പറഞ്ഞ് കേന്ദ്ര സഹമന്ത്രി ശോഭാ കരന്ദലജെ

ബംഗളൂരു: തമിഴ്നാടിനെതിരായ വിദ്വേഷ പരാമർശത്തിൽ മാപ്പു പറഞ്ഞ് കേന്ദ്ര സഹമന്ത്രിയും ബംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർഥിയുമായ ശോഭാ കരന്ദലജെ. തമിഴ്നാട്ടിലെ ആളുകൾ ഭീകര പരിശീലനം നടത്തി ബംഗളൂരുവിൽ സ്ഫോടനം നടത്തുന്നു എന്ന പരാമർശത്തിലാണ് ശോഭ മാപ്പു പറഞ്ഞത്. തമിഴ്നാട്ടുകാരെ മൊത്തതിൽ ഉദ്ദേശിച്ചല്ല പരാമർശമെന്നാണ് ശോഭ‍യുടെ വിശദീകരണം.എന്നാൽ കേരളത്തെക്കുറിച്ചുള്ള പരാമർശം ശോഭ […]

India

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ പ്രഖ്യാപിച്ച് ഡിഎംകെ സഖ്യത്തിലുള്ള ഇടതുപാര്‍ട്ടികള്‍

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ പ്രഖ്യാപിച്ച് ഡിഎംകെ സഖ്യത്തിലുള്ള ഇടതുപാര്‍ട്ടികള്‍. മധുര, ഡിണ്ടിഗല്‍ സീറ്റുകളില്‍ സിപിഐഎം മത്സരിക്കും, പകരം കോയമ്പത്തൂരില്‍ ഡിഎംകെയാവും മത്സരിക്കുക. സിപിഐ ഇത്തവണയും സിറ്റിംഗ് സീറ്റായ നാഗപട്ടണത്തും തിരുപ്പൂരും മത്സരിക്കും.2019 ലെ തിരഞ്ഞെടുപ്പില്‍ ഡിഎംകെ അഞ്ച് ലക്ഷത്തിലേറെ വോട്ടിന് വിജയിച്ച മണ്ഡലമാണ് ഡിണ്ടിഗല്‍. ഒപ്പം സിപിഐഎമ്മിന്റെ […]

India

തമിഴ്‌നാട്ടിൽ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി നാലു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട് ചെങ്കല്‍പേട്ടില്‍ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി നാലു വിദ്യാര്‍ത്ഥികള്‍ മരിച്ചു. ബസില്‍ നിന്നും വീണ വിദ്യാര്‍ത്ഥികളുടെ ദേഹത്തു കൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. രാവിലെയാണ് അപകടം. ബസ് ഒരു ലോറിയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ബസ് ചെറുതായി ലോറിയില്‍ തട്ടിയതോടെ പെട്ടെന്ന് വെട്ടിച്ചു. ഇതിനിടെ ഫുട്‌ബോര്‍ഡില്‍ നിന്നും യാത്ര […]

Local

അതിരമ്പുഴയിൽ കേടായി ഇരിക്കുന്ന ബൈക്കിനു തമിഴ്നാട് മോട്ടർ വാഹന വകുപ്പിൻ്റെ പെറ്റിക്കേസ്

അതിരമ്പുഴ: ഒരു വർഷത്തിലേറെയായി അതിരമ്പുഴയിലെ വീട്ടിൽ കേടായി ഇരിക്കുന്ന ബൈക്കിനു തമിഴ്നാട് മോട്ടർ വാഹന വകുപ്പിൻ്റെ പെറ്റിക്കേസ്. നോട്ടീസ് കണ്ട് ഞെട്ടി ഉടമ. അതിരമ്പുഴ സ്വദേശിയും കാനറ ബാങ്കിലെ മാനേജരുമായ രാഹുൽ ജയിംസിനാണ് നോട്ടിസ് ലഭിച്ചത്. കഴിഞ്ഞ മാർച്ച് 26നു രാഹുലിൻ്റെ വാഹനത്തിൻ്റെ അതേ നമ്പറുള്ള ബൈക്ക് തമിഴ്നാട്ടിലെ […]