
India
കാൽതൊട്ട് വന്ദിക്കാത്തതിന് 31 വിദ്യാർത്ഥികളെ മർദ്ദിച്ചു; ടീച്ചറിന് സസ്‌പെൻഷൻ
കാൽതൊട്ട് വന്ദിക്കാത്തതിന് വിദ്യാർത്ഥികളെ മർദ്ദിച്ചു. ഒഡീഷയിലാണ് സംഭവം നടന്നത്. വിദ്യാർത്ഥികളെ മർദ്ദിച്ച ടീച്ചറെ സസ്പെൻഡ് ചെയ്തു. വിദ്യാഭ്യാസ വകുപ്പിൻ്റെ അന്വേഷണത്തിന് ഒടുവിലാണ് നടപടി. രാവിലെ പ്രാർത്ഥനക്കു ശേഷം വിദ്യാർത്ഥികൾ കാൽ തൊട്ട് വന്ദിക്കണം എന്നായിരുന്നു ടീച്ചറുടെ നിർദ്ദേശം. ഈ നിർദ്ദേശം അനുസരിക്കാതെ ക്ലാസിൽ കയറിയതിനാണ് വിദ്യാർഥികളെ ടീച്ചർ മർദ്ദിച്ചത്. […]