Automobiles

ടെസ്‌ലയെ വീഴ്ത്തി ബിവൈഡി; വിപണിയിൽ മുന്നേറ്റം, ലാഭം 34 ശതമാനം

ഇലോൺ മസ്കിന്റെ ടെസ്‌ലയെ പിന്നിലാക്കി വിപണിയിൽ ചൈനയുടെ വൈദ്യുതവാഹന നിർമാതാക്കളായ ബിവൈഡി. വിറ്റുവരവിൽ ടെസ്ല ഏറെ പിന്നിലാണ്. കഴിഞ്ഞവർഷം 10,720 കോടി ഡോളർ വിറ്റുവരവാണ് ബിവൈഡിക്കുണ്ടായത്. എന്നാൽ ടെസ്‌ലക്ക് 9770 കോടി ഡോളർ ആണ് വിറ്റുവരവ്. വിപണിയിലെ മുന്നേറ്റം ബിവൈഡിയുടെ ലാഭം 34 ശതമാനമാണ് ഉയർന്നത്. 4030 കോടി […]

Technology

ടെസ്‌ലയ്ക്ക് പിന്നാലെ സ്റ്റാർലിങ്ക് ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കി ഇലോൺ മസ്ക്

ശതകോടീശ്വരൻ ഇലോൺ മസ്‌കിൻറെ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‌ലയ്ക്ക് പിന്നാലെ ഉ​പ​ഗ്രഹ ഇന്റർനെറ്റ് സേവന സംരംഭമായ സ്റ്റാർലിങ്കും ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാനുള്ള നടപടികൾ വേ​ഗത്തിലാക്കി. ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനം തുടങ്ങുന്നതിന് ടെലികോം മന്ത്രാലയത്തിൽ നിന്ന് സാറ്റലൈറ്റ് ലൈസൻസും സ്പെക്ട്രവും കരസ്ഥമാക്കണം. ഇതിനാവശ്യമായ രേഖകളെല്ലാം ഇന്ത്യൻ നാഷണൽ […]

Automobiles

‘ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോർത്തുന്നു’; കിയ മുതല്‍ ബെന്‍സ് വാഹന നിർമാതാക്കള്‍ക്കെതിരെ ആരോപണം

മനുഷ്യജീവിതത്തിൻ്റെ എല്ലാ തലങ്ങളിലും ഒഴിവാക്കാനാകാത്ത ഒന്നായി സാങ്കേതികവിദ്യ മാറിയിട്ടുണ്ട്. സാങ്കേതികവിദ്യ വലിയ സ്വാധീനം ചെലുത്തുന്ന ഇക്കാലത്ത് വിവര സ്വകാര്യതയും വളരെ പ്രധാനപ്പെട്ടതാണ്. വാഹനലോകത്തും കാര്യങ്ങള്‍ വ്യത്യസ്തമല്ല, പ്രത്യേകിച്ചും കാർ നിർമാണമേഖലയില്‍. നിരത്തിലെത്തുന്ന പല വാഹനങ്ങളും സ്മാർട്ട്ഫോണ്‍ ഉപയോഗിച്ച് പോലും നിയന്ത്രിക്കാനാകും. ഇവിടെയാണ് പല അപകടങ്ങളും ഒളിഞ്ഞിരിക്കുന്നത്. സ്മാർട്ട്ഫോണ്‍ കണക്ട് […]

Business

ചെലവ് ചുരുക്കലിൻ്റെ ഭാഗമായി നിരവധി ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിള്‍

ന്യൂഡല്‍ഹി: ചെലവ് ചുരുക്കുന്നതിൻ്റെ ഭാഗമായി നിരവധി ജീവനക്കാരെ പിരിച്ചുവിട്ട് ആഗോള ടെക് ഭീമനായ ഗൂഗിള്‍. ഏപ്രില്‍ 25-ലെ ആദ്യ പാദ വരുമാന റിപ്പോര്‍ട്ടിന് തൊട്ടുമുമ്പ് ഗൂഗിള്‍ അതിൻ്റെ ‘കോര്‍’ ടീമില്‍ നിന്ന് 200ഓളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. നേരത്തേ ഫ്‌ളട്ടര്‍, ഡാര്‍ട്ട്, പൈത്തണ്‍ ടീമില്‍ നിന്നും ഗൂഗിള്‍ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. […]

Business

സെമികണ്ടക്ടർ ചിപ്പുകള്‍ക്കായി ടാറ്റ ഇലക്ട്രോണിക്സുമായി കരാർ ഒപ്പിട്ട് ടെസ്‍ല

അമേരിക്കന്‍ ഇവി വാഹനനിർമാതാക്കളായ ടെസ്‍‍ല അന്താരാഷ്ട്ര ഉപയോഗത്തിനായുള്ള സെമികണ്ടക്ടർ ചിപ്പുകള്‍ക്കായി ടാറ്റ ഇലക്ട്രോണിക്‌സുമായി കരാറിലേർപ്പെട്ടതായി റിപ്പോർട്ട്. വാഹന നിർമാണ പ്ലാന്റ് ഇന്ത്യയില്‍ സ്ഥാപിക്കാനുള്ള നടപടികളുമായി ടെസ്‌ല മുന്നോട്ടുപോവുകയാണെന്ന സൂചനകള്‍ സജീവമായിരിക്കെയാണ് പുതിയ നീക്കം. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ടെസ്‌ലയും ടാറ്റയും കരാർ ഉറപ്പിച്ചതായും റിപ്പോർട്ട് ചെയ്തു. കരാറിലൂടെ […]

Automobiles

ഡ്രൈവറുടെ സഹായം വേണ്ട! ‘റോബോടാക്സി’ ഓഗസ്റ്റില്‍ ലോഞ്ച് ചെയ്യാന്‍ ടെസ്‌ല

ഡ്രൈവറുടെ സഹായമില്ലാതെ പ്രവർത്തിക്കുന്ന വാഹനങ്ങളെന്ന വാഗ്ദാനം നിറവേറ്റാന്‍ ടെസ്‌ല. ഓഗസ്റ്റ് എട്ടിന് കമ്പനിയുടെ ആദ്യ റോബൊടാക്സി ലോഞ്ച് ചെയ്യും. ടെസ്‍ല സിഇഒ ഇലോണ്‍ മസ്ക് എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കമ്പനിയുടെ സുപ്രധാനമായ ഉത്പന്നങ്ങളിലൊന്നായിരിക്കും സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകളെന്ന് വർഷങ്ങള്‍ക്ക് മുന്‍പ് തന്നെ മസ്ക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് […]