Keralam

‘തന്ത്രിയുടെ അറസ്റ്റ് വാസവന്റെയും കടകംപള്ളിയുടെയും പങ്ക് മറയ്ക്കാന്‍’; ആശുപത്രിയിലെത്തി കണ്ട് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തത് വാസവന്റെയും കടകം പള്ളി സുരേന്ദ്രന്റെയും പങ്ക് മറക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സ്വര്‍ണ്ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ സര്‍ക്കാര്‍ തന്ത്രങ്ങള്‍ നടപ്പിലാക്കുമെന്ന് നേരത്തെ പറഞ്ഞതാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ തന്ത്രിക്കെതിരെ ഒരു ചുക്കും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. […]

Keralam

തന്ത്രിയുടെ ജാമ്യം: വിചാരണ കോടതി പരാമര്‍ശങ്ങള്‍ക്ക് പിന്നിലെന്തെങ്കിലും ഉണ്ടോ എന്ന് ഹൈക്കോടതി പരിശോധിക്കട്ടേ എന്ന് മന്ത്രി വി എന്‍ വാസവന്‍

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചതില്‍ വിമര്‍ശനവുമായി ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ഹൈക്കോടതി പറഞ്ഞത് പ്രകാരമാണ് എസ്‌ഐടി തന്ത്രിയെ അറസ്റ്റ് ചെയ്തതെന്നും എന്നിട്ടും വിചാരണക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നില്‍ എന്തെങ്കിലുമുണ്ടോ എന്ന് ഹൈക്കോടതി പരിശോധിക്കട്ടേയെന്നും വി എന്‍ വാസവന്‍  […]

Keralam

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ഇഡി സമന്‍സ്; മാര്‍ച്ച് ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍, തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ഇഡി സമന്‍സ് അയച്ചു. മാര്‍ച്ച് ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനും സമന്‍സയച്ചിട്ടുണ്ട്.  21 ഇടങ്ങളില്‍ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇഡി പരിശോധന നടത്തിയിരുന്നു. ആ പരിശോധനയില്‍ ഇഡിയുടെ വീട് ഒഴിവാക്കിയത് […]

Keralam

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ല; ജാമ്യ ഉത്തരവ്

ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവർ-ഉണ്ണികൃഷ്ണൻ പോറ്റി ബന്ധത്തിന് തെളിവില്ല. തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ലെന്ന് കൊല്ലം വിജിലൻസ് കോടതി. ഗൂഢാലോചനയിൽ തെളിവില്ലെന്നും ജാമ്യ ഉത്തരവിൽ കോടതി വ്യക്തമാക്കുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ ദേവസ്വം ബോർഡിന്റെ ചുമതല. പൂജകൾ ഉൾപ്പെടെയുള്ള താന്ത്രികപരമായുള്ള കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ചുമതലയെന്ന്തി […]

Keralam

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി. 41 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് തന്ത്രിയ്ക്ക് ജാമ്യം ലഭിക്കുന്നത്. ജാമ്യ ഹർജിയിലെ വാദത്തിനിടെ തന്ത്രിയുടെയും ഭാര്യയുടെയും സ്വത്ത് സമ്പാദനം സംബന്ധിച്ച […]

Keralam

തന്ത്രി കണ്ഠരര് രാജീവർക്ക് നിർണായകം; ജാമ്യാപേക്ഷയിൽ ഇന്ന് വിധി

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ ഇന്ന് വിധി പ്രസ്താവിക്കും. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്. തന്ത്രിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പ്രത്യേക അന്വേഷണസംഘം കോടതിയിൽ ഹാജരാക്കിയിരുന്നു. ശബരിമലയിലെ കട്ടിളപ്പാളിയിലെയും ദ്വാരപാലക ശിൽപങ്ങളിലെയും സ്വർണം കവർച്ച ചെയ്യപ്പെട്ട കേസുകളിൽ തന്ത്രി കണ്ഠര് […]

Keralam

ശബരിമല സ്വർണ്ണക്കൊള്ള: ആരോഗ്യനിലയിൽ കുഴപ്പമില്ല; തന്ത്രി കണ്ഠരര് രാജീവരരെ ജയിലിലേക്ക് മാറ്റി

ശബരിമല സ്വർണ്ണക്കൊള്ളയിൽ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും ജയിലിലേക്ക് മാറ്റി. ആരോഗ്യനിലയിൽ കുഴപ്പമില്ലെന്ന് പരിശോധിച്ചു ഉറപ്പാക്കിയ ശേഷമാണ് മാറ്റിയത്. ജയിലിൽ വെച്ച് ദേഹസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഇന്നലെ തന്ത്രിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. വൈദ്യ പരിശോധനയിൽ ബിപിയിൽ വ്യതിയാനം കണ്ടെത്തിയതിനെ തുടർന്നാണ് […]

Keralam

ശബരിമല സ്വർണക്കൊള്ള; റിമാൻഡിലായ തന്ത്രി കണ്ഠരര് രാജീവര് ചികിത്സയിൽ തുടരുന്നു

  ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിലായ തന്ത്രി കണ്ഠരര് രാജീവര് ചികിത്സയിൽ തുടരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ MICU ഒന്നിലാണ് തന്ത്രിയുള്ളത്. തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനിടെ ഇന്നലെ നടന്ന വൈദ്യ പരിശോധനയിൽ ബിപിയിൽ വ്യതിയാനം കണ്ടെത്തിയതിനെ തുടർന്നാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ഡോക്ടർമാർ പരിശോധിച്ച് […]