Uncategorized

ആലങ്കോട് സ്കൂളിൽ റാഗിങ്; മൂന്ന് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പരുക്കേറ്റു, അഞ്ച് പ്ലസ് ടു വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം ആലങ്കോട് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ റാഗിങ്. മൂന്ന് പ്ലസ് വൺ വിദ്യാർഥികൾക്ക് അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റു. അക്രമം നടത്തിയ അഞ്ച് പ്ലസ് ടു വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. പ്ലസ് വൺ ക്ലാസ് തുടങ്ങി രണ്ടാം ദിവസമായ ഇന്നലെയാണ് വിദ്യാർത്ഥികൾ റാഗിങിന് ഇരയായത്. ഉച്ചയ്ക്ക് […]

Keralam

പണിക്കിറങ്ങാത്തവര്‍ പോലും ജോലി ചെയ്തതായി വ്യാജ രേഖ ചമച്ചു; പെരുങ്കടവിള പഞ്ചായത്തില്‍ തൊഴിലുറപ്പിന്റെ പേരില്‍ തട്ടിപ്പ്

തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പെരുങ്കടവിള ഗ്രാമപഞ്ചായത്തില്‍ വ്യാജഹാജര്‍ ഉണ്ടാക്കി തട്ടിപ്പ്. പണിക്കിറങ്ങാത്തവര്‍ ജോലി ചെയ്തതായി രേഖകള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ്. നടത്തിയ തട്ടിപ്പുകള്‍ പരസ്യമായി പ്രഖ്യാപിച്ചത് ജനപ്രതിനിധികള്‍ തന്നെയാണ്.  പെരുങ്കടവിള ഗ്രാമപഞ്ചായത്ത് സമിതി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ക്രമക്കേടുകള്‍ നടത്തിയെന്ന് ജനപ്രതിനിധികള്‍ പരസ്യ പ്രതികരണം നടത്തിയത്. കേന്ദ്ര […]

Keralam

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ് : ബെയിലിന്‍ ദാസിന് ജാമ്യമില്ല; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച പ്രതി ബെയിലിന്‍ ദാസിന് ജാമ്യമില്ല. പ്രതിയെ 14 ദിവസത്തേക്ക് വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. വൈദ്യ പരിശോധന പൂര്‍ത്തിയാക്കി ഉച്ചയോടെ പ്രതിയെ പൂജപ്പുര ജയിലില്‍ എത്തിച്ചു. പ്രതിയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. കുറ്റകൃത്യത്തിന്റെ ആഴം കോടതിക്ക് […]

Keralam

അമ്പലമുക്ക് വിനീത കൊലക്കേസ്: പ്രതി രാജേന്ദ്രന് വധശിക്ഷ

അമ്പലമുക്ക് വിനീത കൊലക്കേസില്‍ പ്രതി രാജേന്ദ്രന് വധശിക്ഷ. കന്യാകുമാരി ജില്ലയിലെ തോവാള സ്വദേശിയാണ് രാജേന്ദ്രന്‍. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കൊടും കുറ്റവാളിയെന്നായിരുന്നു തമിഴ്‌നാട്ടില്‍ രാജേന്ദ്രന്‍ നടത്തിയ മൂന്ന് കൊലപാതകങ്ങള്‍ ഉയര്‍ത്തി പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. ചെയ്യാത്ത കുറ്റത്തിന് പശ്ചാത്താപം ഇല്ലെന്നും ഉന്നത കോടതികളെ സമീപിക്കുമെന്നായിരുന്നു […]

Keralam

തിരുവനന്തപുരത്ത് പതിമൂന്നുകാരന് മദ്യ ലഹരിയിൽ മുത്തച്ഛന്റെ ക്രൂര മർദ്ദനം

തിരുവനന്തപുരം നഗരൂർ വെള്ളല്ലൂരിൽ മദ്യ ലഹരിയിൽ 13 കാരൻ മുത്തച്ഛന്റെ ക്രൂര മർദ്ദനം. കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. സുഹൃത്തുമായി മദ്യപിക്കുന്നതിനിടെ പെട്ടന്നുണ്ടായ പ്രകോപനത്തെ തുടർന്ന് കുട്ടിയെ മർദ്ദിക്കുകയായിരുന്നു.തേക്ക് മരത്തിൽ കെട്ടിയിട്ട് കേബിൾ കൊണ്ട് കുട്ടിയെ അടിക്കുകയായിരുന്നു.സ്ഥലത്തെ വാർഡ് മെമ്പർ ഇടപെട്ടാണ് സംഭവം പുറത്ത് കൊണ്ട് വന്നത്. കാലിലും […]

Keralam

ബിൽ തുക പിരിച്ച് തട്ടിപ്പ്; കെഎസ്ഇബി ലൈൻമാന് സസ്പെൻഷൻ

തിരുവനന്തപുരം: ഉപയോക്താക്കളിൽ നിന്നും ബിൽ തുക പിരിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ കെഎസ്ഇബി ലൈൻമാനെ സസ്പെൻഡ് ചെയ്തു. മലയൻകീഴ് സെക്ഷൻ ഓഫിസിലെ ലൈൻമാനായിരുന്ന എം.ജെ. അനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. 40 പേരിൽ നിന്നായി 39,800 രൂപയാണ് ഇയാൾ ബിൽ അടയ്ക്കാമെന്നു പറഞ്ഞ് പിരിച്ചെടുത്തത്. ബില്ലടച്ചില്ലെന്നു മാത്രമല്ല, ഇവരുടെയെല്ലാം വൈദ‍്യുതി […]