
‘പരസ്യ പ്രതികരണം നടത്തരുത്’; വകുപ്പ് മേധാവിമാരോട് തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ
വകുപ്പ് മേധാവിമാരുടെ പരസ്യപ്രതികരണം വിലക്കി തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ. ഡോ. ഹാരിസ് ഹസന് പിന്നാലെ, ഡോ. മോഹൻദാസിന്റെ സാമൂഹ്യ മാധ്യമ പോസ്റ്റും ആരോഗ്യവകുപ്പിനെ വെട്ടിലാക്കിയതിന് പിന്നാലെയാണ് നീക്കം. ചട്ടലംഘനം ഉണ്ടായാൽ കർശന നടപടിയെന്നും പ്രിൻസിപ്പലിന്റെ മുന്നറിയിപ്പ്. സാമൂഹിക മാധ്യമങ്ങൾ വഴിയോ മാധ്യമങ്ങളിലൂടെയോ പരസ്യ പ്രതികരണം നടത്തരുതെന്നാണ് നിർദേശം. […]