
തിരു. ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവ്; യുവതിയുടെ നെഞ്ചിൽ കുരുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കാൻ സാധ്യത തേടി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാപിഴവിൽ യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കാനുള്ള സാധ്യത തേടി ആരോഗ്യവകുപ്പ്. സർജറിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ആരോഗ്യവകുപ്പ് ഉടൻ യോഗം ചേരും. ബുധനാഴ്ച ചേരുന്ന അന്തിമയോഗത്തിനുശേഷം ആയിരിക്കും തുടർ തീരുമാനം. സർജറിയിലൂടെ ഗൈഡ് വയർ പുറത്തെടുക്കാനുള്ള സാധ്യതയാണ് ആരോഗ്യവകുപ്പ് തേടുന്നത്. […]