Keralam

അധ്യാപകരുടെ കുടിപ്പകയിൽ വിദ്യാർഥിനി ബലിയാടായ സംഭവം; ഇടപെട്ട് മന്ത്രി വി ശിവൻകുട്ടി, അന്വേഷിക്കാൻ നിർദേശം

തിരുവനന്തപുരത്ത് അധ്യാപകർ തമ്മിലുള്ള കുടിപ്പകയിൽ വിദ്യാർഥിനി ബലിയാടായ സംഭവത്തിൽ അടിയന്തിര ഇടപെടലുമായി വിദ്യാഭ്യാസ വകുപ്പ്. വിഷയം അന്വേഷിക്കാൻ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് നിർദേശം നൽ‍കി മന്ത്രി വി ശിവൻകുട്ടി. സ്കൂൾ നടത്തിപ്പിനെ കുറിച്ചും അന്വേഷണം നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുട്ടിയെ കുറിച്ച് വ്യാജ പ്രചാരണം നടത്തിയത് […]

Keralam

അവധി ചോദിച്ചതിന് ജീവനക്കാരനെ കുത്തിപ്പരുക്കേൽപ്പിച്ചു ; ഹോട്ടലുടമ അറസ്റ്റിൽ

തിരുവനന്തപുരം വർക്കലയിൽ അവധി ചോദിച്ചതിന് ജീവനക്കാരനെ കുത്തിപ്പരുക്കേൽപ്പിച്ച് ഹോട്ടലുടമ.അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വക്കം സ്വദേശി ഷാജിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടലുടമ ജസീറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം.വർക്കല നരിക്കല്ലുമുക്കിൽ പ്രവർത്തിക്കുന്ന ഹോട്ടൽ അൽജസീറയുടെ ഉടമയും ജീവനക്കാരനും തമ്മിലായിരുന്നു […]

Keralam

ഐ.ബി ഉദ്യോഗസ്ഥയുടെ മരണം; ഒളിവിലുള്ള സുഹൃത്തിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ യുവതിയുടെ സുഹൃത്തായിരുന്ന സുകാന്ത് സുരേഷിനെ പ്രതിചേർത്തു. ലൈംഗിക പീഡനത്തിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ വകുപ്പുകൾ ചുമത്തി. റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുമുണ്ട്. ഇതിന് പിന്നാലെ സുകാന്ത് ഹൈക്കോടതിയില്‍ മുൻകൂര്‍ […]

Keralam

അക്കൗണ്ടിൽ നിന്ന് പലതവണയായി പണം മാറ്റി; മേഘയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയി; മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി സുകാന്ത്

തിരുവനന്തപുരത്ത് ട്രെയിന് മുന്നിൽ ചാടി മരിച്ച IB ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ആരോപണവിധേയനായ സുഹൃത്ത് സുകാന്ത്‌ ഒളിവിൽ തുടരുന്നു. മേഘ മരിച്ചതിന്റെ പിറ്റേന്നാണ് ഇയാൾ ഒളിവിൽ പോയതെന്നാണ് പോലീസിന്റെ നിഗമനം. മേഘയുടെ മരണവിവരം അറിഞ്ഞു ഇയാൾ ആത്മഹത്യ പ്രവണത പ്രകടിപ്പിച്ചുവെന്നാണ് പോലീസ് പറയുന്നത്. അതേസമയം മേഘയുടെ അക്കൗണ്ടിൽ നിന്ന് […]

Keralam

തിരുവനന്തപുരത്തെ ഐ ബി ഉദ്യോഗസ്ഥയുടെ മരണം : ദുരൂഹത ആരോപിച്ച് കുടുംബം; ഐബിക്കും പോലീസിനും പരാതി നല്‍കി

തിരുവനന്തപുരത്ത് മരിച്ച ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഐ.ബിക്കും പേട്ട പോലീസിനും പരാതി നല്‍കി. മേഘയ്ക്ക് മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അറിയില്ലെന്ന് ബന്ധു പറഞ്ഞു. 13 മാസത്തോളമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ മേഘ ജോലിക്ക് കയറിയിട്ടെന്നും ബന്ധു പറഞ്ഞു. അതിന് […]

Keralam

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ച് രണ്ടാനച്ഛന്‍; അതിക്രമം പ്രണയബന്ധം അറിഞ്ഞതോടെ

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ പെണ്‍കുട്ടിയുടെ ദേഹത്ത് രണ്ടാനച്ഛന്‍ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ചു. പ്രണയബന്ധമറിഞ്ഞപ്പോഴാണ് പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ ദേഹത്ത് പൊള്ളലേല്‍പ്പിച്ചത്. വെഞ്ഞാറമൂട് മരുതംമൂടാണ് സംഭവം. ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ് പെണ്‍കുട്ടിയുടെ കുടുംബഹം. ഇന്നലെ വൈകിട്ടോടെയാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്നാണ് വിവരം. മുഖത്തായിരുന്നു പൊള്ളലേല്‍പ്പിക്കാന്‍ ശ്രമിച്ചത്. കുട്ടി തടഞ്ഞതോടെ കൈയിലും ശരീരത്തിലും പൊള്ളലേല്‍പ്പിക്കുകയായിരുന്നു. പരുക്ക് […]

Keralam

തിരുവനന്തപുരത്ത് നാലാം ക്ലാസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം വെള്ളനാട് നാലാം ക്ലാസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീക്കുട്ടി – മഹേഷ്‌ ദമ്പതികളുടെ മകൾ ദിൽഷിതയാണ് മരിച്ചത്. വീട്ടിലെ ശുചി മുറിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു. ഇളയ സഹോദരിയുമായി കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ദിൽഷിത. ഇവർ തമ്മിൽ പേനയ്ക്ക് വേണ്ടി തർക്കമുണ്ടായതായി പോലീസിന് വിവരം ലഭിച്ചു. ഉറിയാക്കോട് […]

Keralam

തിരുവനന്തപുരത്ത് 11 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് പതിനൊന്ന് വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൗഡികോണം സുഭാഷ് നഗറിൽ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ ആണ് കുട്ടിയെ കണ്ടത്. ജനലിൻ കെട്ടിയ റിബൺ കഴുത്തിൽ കുരുക്കിട്ട നിലയിലായിരുന്നു. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. ഇളയ കുട്ടി അറിയിച്ചതിനെ തുടർന്ന് അയൽക്കാരാണ് റിബൺ മുറിച്ച് ആശുപത്രിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിൽ […]

Keralam

ആറ്റുകാല്‍ പൊങ്കാല: മാര്‍ച്ച് 13ന് പ്രാദേശിക അവധി

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 13ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം നഗരപരിധിയില്‍ ബാങ്കുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചത്. ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവം മാര്‍ച്ച് 5 മുതല്‍ 14 വരെ നടക്കും. മാര്‍ച്ച് 13-നാണ് പൊങ്കാല.13-ന് രാവിലെ 10.15-ന് പൊങ്കാല അടുപ്പില്‍ […]

Keralam

തിരുവനന്തപുരത്ത് യുവതിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി. കായംകുളം സ്വദേശി ആതിര(30)യാണ് കൊല്ലപ്പെട്ടത്. ഇൻസ്റ്റഗ്രാം വഴി ആതിരയുമായി സൗഹൃദം ഉണ്ടായിരുന്ന യുവാവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. രാവിലെ പതിനൊന്നരയോടെയാണ് വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടത്. കഠിനംകുളം പാടിക്കവിളാകം ദേവി ക്ഷേത്രത്തിലെ പൂജാരി രാജീവിൻ്റെ ഭാര്യ ആണ് […]