Keralam

നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റി; സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങി

തിരുവനന്തപുരം: നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റി സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങി. നേമത്തിന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ എന്നുമാകും ഇനി അറിയപ്പെടുക. റെയില്‍വേ ബോര്‍ഡിന്റെ ഉത്തരവ് വരുന്നതോടെ ഔദ്യോഗികമായി പേരുമാറ്റം നിലവില്‍ വരും. ഇതോടെ, ഈ രണ്ടു സ്റ്റേഷനുകളെയും തിരുവനന്തപുരം […]

Keralam

മുംബൈ- തിരുവനന്തപുരം വിമാനത്തിന് ബോംബ് ഭീഷണി; എമർജൻസി ലാൻഡിങ്

തിരുവനന്തപുരം: മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. എഐസി 657 എന്ന വിമാനത്തിനാണ് ബോംബ് ഭീഷണിയുള്ളത്. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. പുലർച്ചെ 5.45 നാണ് വിമാനം മുംബൈയിൽ നിന്ന് ടേക്കോഫ് ചെയ്തത്. വിമാനത്തിന് അകത്താണ് ബോംബ് ഭീഷണി ഉയർന്നത് എന്നാണ് വിവരം. […]

Keralam

‘കുട്ടിയെ കണ്ടെത്തിയ കേരളത്തിന്‌ നന്ദി; ശകാരിച്ചത് കൊണ്ടാണ് വീട് വിട്ടിറങ്ങിയത്’; മാതാപിതാക്കൾ

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തിയതിൽ നന്ദി അറിയിച്ച് രക്ഷിതാക്കൾ. കുട്ടിയെ മർദിച്ചിട്ടില്ലെന്ന് മാതാവ് പറഞ്ഞു. കൂട്ടിയുമായി ഇന്നലെ വീഡിയോ കോളിൽ സംസാരിച്ചു ഭക്ഷണം കഴിച്ചെന്ന് പറഞ്ഞെന്ന് മാതാവ് പറഞ്ഞു. ശകാരിച്ചത് കൊണ്ടാണ് കുട്ടി വീട് വിട്ടിറങ്ങിയതെന്ന് മാതാവ് പറഞ്ഞു. കുട്ടി എത്തിയ ശേഷം നാട്ടിലേക്കും മടങ്ങുമെന്ന് […]

Keralam

സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടിയില്ല; കന്യാകുമാരിയിലെ പരിശോധനയിൽ നിരാശ; അന്വേഷണം നാ​​ഗർകോവിലിലേക്ക്

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരിക്കായുള്ള കന്യാകുമാരിയിലെ തിരച്ചിലിൽ നിരാശ. പെൺകുട്ടിയെ കാണാതായിട്ട് 28 മണിക്കൂർ പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താനായില്ല. കന്യാകുമാരി റെയിൽവേ സ്റ്റേഷനകത്തെ സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ കണ്ടെത്താനായില്ല. പ്ലാറ്റ്ഫോമിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. രാവിലെ എഴു മുതൽ […]

Health

വീണ്ടും അമീബിക് മസ്തിഷ്കജ്വരം; തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിനി ശരണ്യക്കാണ്(24) രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ സ്ത്രീക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നത് ഇത് ആദ്യമായാണ്. കണ്ണറവിള, പേരൂർക്കട സ്വദേശികൾക്ക് പിന്നാലെയാണ് മൂന്നാമതൊരു സ്ഥലത്ത് രോഗബാധ സ്ഥിരീകരിക്കുന്നത്. നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത് 7പേരാണ്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില […]

Keralam

കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ്; നാലിൽ മൂന്നും എൽഡിഎഫിന്, സീറ്റ് പിടിച്ച് ബിജെപി

തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ സീറ്റ് പിടിച്ച് ബിജെപി. ഫലം വന്ന നാല് സീറ്റുകളിൽ മൂന്ന് സീറ്റുകൾ എൽഡിഎഫിന് ലഭിച്ചു. ഒരെണ്ണം ബിജെപിക്ക് ലഭിച്ചു. ടി ജി വിനോദ് കുമാർ ആണ് വിജയിച്ചത്. ഔദ്യോഗിക ഫലപ്രഖ്യാപനം കോടതി വിധിക്ക് ശേഷമാകും ഉണ്ടാകുക. ഇതിനിടെ ഒരു സീറ്റിലെ ഫലപ്രഖ്യാപനത്തിൽ […]

Health

ശ്രീചിത്രയില്‍ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ; 12 വയസുകാരിയില്‍ തുന്നിച്ചേര്‍ക്കുക മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശിനിയുടെ ഹൃദയം

തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടക്കും. 12 വയസുകാരിക്കാണ് ഹൃദയം മാറ്റിവെയ്ക്കുന്നത്. മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശിനിയുടെ ഹൃദയമാണ് 12കാരിയില്‍ തുന്നിച്ചേര്‍ക്കാന്‍ പോകുന്നത്. ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായുള്ള സജ്ജീകരണങ്ങള്‍ നേരത്തെ തന്നെ ശ്രീചിത്രയില്‍ ഒരുക്കിയിരുന്നു. ലൈസന്‍സ് അടക്കമുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായത് കഴിഞ്ഞമാസമാണ്. ഇതിന് പിന്നാലെയാണ് ആദ്യ […]

Keralam

രണ്ട് ജില്ലകളിൽ മാത്രം യെലോ അലർട്ട്; തിരുവനന്തപുരത്ത് ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 2 ജില്ലകളിൽ മാത്രം മഴ മുന്നറിയിപ്പ്. കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് യെലോ അലർട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. അതേസമയം, ഉയർന്ന തിരമാലകൾക്കും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം ‌അറിയിച്ചു. കണ്ണൂർ, കാസർക്കോട് തീരങ്ങൾക്ക് […]

Keralam

തലസ്ഥാനത്ത് സൈബർ തട്ടിപ്പുകൾ കുത്തനെ കൂടുന്നു; 6 മാസത്തിനിടെ തട്ടിയത് 35 കോടി രൂപ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ സൈബർ തട്ടിപ്പുകളുടെ എണ്ണം കുത്തനെ കൂടുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ തട്ടിപ്പിനിരയായ ആളുകൾക്ക് നഷ്ടമായത് 35 കോടി രൂപയാണ്. സൈബർ തട്ടിപ്പുകൾക്കെതിരെ നടപടി ശക്തമാക്കുമെന്ന് ഡിസിപി പി നിഥിൻ രാജ് അറിയിച്ചു. ഉന്നത വിദ്യാഭ്യാസമുള്ളവരും ഉയര്‍ന്ന ഉദ്യോഗസ്ഥരുമെല്ലാമുണ്ട് തട്ടിപ്പിനിരയായവരിൽ. ലക്ഷങ്ങളും കൊടികളുമാണ് പലർക്കും നഷ്ടമായത്. […]

Health

തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു; ഉറവിടം വാട്ടർ‌ ടാങ്കെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു. കോളറ രോ​ഗികളെ പരിചരിച്ച മെഡിക്കൽ കോളജിലെ നഴ്സിന്റെ ഭർത്താവിനാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. അതേസമയം നെയ്യാറ്റിൻകരയിലെ രോ​ഗബാധയുടെ ഉറവിടം വാട്ടർ‌ ടാങ്കെന്ന് കണ്ടെത്തൽ. കോളറയുടെ അണുക്കൾ വാട്ടർ ടാങ്കിലെത്തിയത് എങ്ങനെയെന്ന് കണ്ടെത്താനായില്ല. ഇന്നലെയാണ് നെയ്യാറ്റിൻകരയിലെ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിക്ക് കോളറ സ്ഥിരീകരിച്ചത്. […]