തദ്ദേശ തിരഞ്ഞെടുപ്പ്: ‘മുന്നണിയിൽ പ്രശ്നങ്ങളില്ല; കോട്ടയത്ത് സീറ്റ് വിഭജനം അവസാന ലാപ്പിൽ’; തിരുവഞ്ചൂർ രാധാകൃഷ്ണൻ
തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് സീറ്റ് വിഭജനം അവസാന ലാപ്പിലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. മുന്നണിയിൽ പ്രശ്നങ്ങളില്ല. അസംതൃപ്തരായ ആളുകൾ മുന്നണിക്കകത്ത് ഉണ്ടാകില്ല. സ്വർണ്ണപ്പാളി വിവാദം തിരഞ്ഞെടുപ്പിൽ ചർച്ചയാകും. വിലക്കയറ്റം അടക്കമുള്ള അടിസ്ഥാന പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. മുന്നണിയിൽ ഭിന്നത ഉണ്ടെന്നത് യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ല. തർക്കം ഉണ്ടായിട്ടില്ല, […]
