Keralam

‘തൃശൂരിലെ പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് വോട്ട് ചോർന്നു, പ്രതീക്ഷകളെ തകിടം മറിച്ചു; ഭരണവിരുദ്ധ വികാരം തിരിച്ചടിയായി’; CPI ജില്ലാ സമ്മേളന റിപ്പോർട്ട്

ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് വോട്ട് ചോർന്നുവെന്ന് സിപിഐ ജില്ലാ സമ്മേളന റിപ്പോർട്ട്. ഏറ്റവുമധികം സാധ്യത കൽപ്പിച്ച സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ പരാജയപ്പെട്ടു. വർഗീയശക്തികളുടെ വോട്ടുകൾ ബിജെപിക്ക് ലഭിച്ചു. സംസ്ഥാന സർക്കാരിനെതിരായുള്ള ഭരണവിരുദ്ധ വികാരം ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും റിപ്പോർട്ടിൽ പരാമർശം. കോൺഗ്രസിന്റെ വോട്ട് […]

Keralam

കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു; തൃശൂരിൽ അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് ബസിലിടിച്ച് മകന് ദാരുണാന്ത്യം

തൃശൂരിൽ അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് ബസിലിടിച്ച് മകൻ മരിച്ചു. പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് (30) ആണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ തൃശൂർ എംജി റോഡിൽ ആയിരുന്നു അപകടം. കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടി തിരക്കുകന്നതിനിടെയാണ് അപകടം ഉണ്ടത്. തൃശ്ശൂർ എംജി റോഡിലാണ് സംഭവം. സ്കൂട്ടറിൽ അമ്മയോടൊപ്പം യാത്ര […]

Keralam

ബിജു വധക്കേസ്: 8 പ്രതികള്‍ക്കും ജീവപര്യന്തം തടവും പിഴയും

തൃശൂര്‍: സിപിഎം പ്രവര്‍ത്തകന്‍ ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 8 പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. ഓരോരുത്തരും 1,44,000 രൂപ പിഴയും നല്‍കണം. തൃശൂര്‍ മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ എം രതീഷ് കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. സിപിഎം പ്രവര്‍ത്തകനും ഡിവൈഎഫ്‌ഐയുടെ സജീവ സംഘാടകനുമായിരുന്ന വടക്കാഞ്ചേരി വില്ലേജ് […]

Keralam

189 സ്റ്റാളുകൾ; സർക്കാർ സേവനങ്ങൾ ഒരു കുടക്കീഴിൽ; തൃശൂരിൽ എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് തുടക്കം

മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ തുടർച്ചയായി പത്താം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി നടക്കുന്ന തൃശൂർ ജില്ലയിലെ എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് തുടക്കം. ഇന്നലെ ആരംഭിച്ച മേള മന്ത്രി കെ രാജനാണ് ഉദ്ഘാടനം ചെയ്തത്. മെയ് 24വരെയാണ് മേള നടക്കുക. തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിലാണ് മേള […]

Keralam

തൃശൂര്‍ പൂരത്തിന് അഭിമാന നിമിഷം, പൂരത്തിന് എഴുന്നള്ളിയ പനമുക്കുംപ്പിള്ളി ധര്‍മ്മ ശാസ്താവിനെ സ്വീകരിച്ച് ലൂര്‍ദ്ദ് കത്തീഡ്രല്‍; മതസൗഹാര്‍ദ്ദം

തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ അഭിമാന നിമിഷമായി മതസമന്വയം. തൃശൂര്‍ പൂരത്തിന്റെ ഘടക പൂരമായ കിഴക്കുംപാട്ടുകര പനമുക്കുംപ്പിള്ളി ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്നുള്ള പൂരത്തിന് ലൂര്‍ദ്ദ് കത്തീഡ്രല്‍ വികാരി ഫാ. ജോസ് വല്ലൂരാന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സഹ വികാരിമാരായ ഫാ. പ്രിജോവ് വടക്കേത്തല, ഫാ. ജീസ്‌മോന്‍ ചെമ്മണ്ണൂര്‍ തുടങ്ങിയവരും സ്വീകരണച്ചടങ്ങില്‍ […]

Keralam

മദ്യലഹരിയില്‍ തര്‍ക്കം; തൃശൂരില്‍ യുവാവിനെ സഹപ്രവര്‍ത്തകന്‍ കൊലപ്പെടുത്തി

തൃശൂര്‍ വാടാനപ്പള്ളിയില്‍ മദ്യലഹരിയില്‍ യുവാവിനെ സഹപ്രവര്‍ത്തകന്‍ കൊലപ്പെടുത്തി. പത്തനംതിട്ട അടൂര്‍ സ്വദേശി അനില്‍കുമാര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷാജു ചാക്കോ കസ്റ്റഡിയില്‍. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. ഷാജുവും അനില്‍കുമാമാറും ഒരേ സ്ഥാപനത്തിലെ ജീവനക്കാരാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇരുവരും അനില്‍ കുമാറിന്റെ […]

Keralam

തൃശൂര്‍ പെരുമ്പിലാവ് കൊലപാതകം; മുഖ്യപ്രതി ലിഷോയ് പിടിയില്‍

തൃശ്ശൂര്‍: പെരുമ്പിലാവില്‍ ലഹരി മാഫിയ സംഘാംഗങ്ങൾ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ കൂത്തനെന്ന് വിളിക്കുന്ന അക്ഷയെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി ലിഷോയ് ആണ് അറസ്റ്റിലായത്. വീടിനടുത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കവെയാണ് മുഖ്യ പ്രതി ലിഷോയിയെ കുന്നംകുളം പോലീസ് പിടികൂടിയത്. ഇതോടെ കേസില്‍ […]

Uncategorized

തൃശൂരിൽ വീണ്ടും സ്കൂൾ വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തു; ജില്ലയിൽ ഇന്നലെയും ഇന്നുമായി ആത്മഹത്യ ചെയ്തത് മൂന്ന് കുട്ടികൾ

തൃശൂരിൽ വീണ്ടും സ്കൂൾ വിദ്യാർത്ഥിയുടെ ആത്മഹത്യ. തൃശൂർ എയ്യാലിൽ ആത്മഹത്യക്ക് ശ്രമിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. എയ്യാൽ പള്ളിക്ക് സമീപം താമസിക്കുന്ന കിഴക്കൂട്ട് സോമൻ – ഗീത ദമ്പതികളുടെ മകൾ 15 വയസുള്ള സോയ ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 5 മണിയോടെ വീടിനുള്ളിലെ കിടപ്പ് മുറിയിലെ […]

Keralam

ഫുട്ബോൾ കളിക്കുന്നതിനിടെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു

ഇരിങ്ങാലക്കുട: അഗ്നിരക്ഷാ നിലയത്തിലെ ഫയർ & റെസ്ക്യൂ ഓഫീസർ കെ.ബി. കെവിൻ രാജ് (33) നിര്യാതനായി. ചൊവ്വാഴ്ച വൈകിട്ട് ഫുട്ബോൾ കളിക്കുന്നതിനിടെ കെവിൻ രാജ് കുഴഞ്ഞു വീണതിനെ തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകി ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കയ്പമംഗലം കാഞ്ഞിരപ്പറമ്പിൽ വീട്ടിൽ ബാബുരാജിന്‍റെയും ശ്രീദേവിയുടെയും മകനാണ്. […]

Keralam

വീണ്ടും ജീവനെടുത്ത് കാട്ടാന; തൃശൂരില്‍ 60 കാരനെ ചവിട്ടിക്കൊന്നു

തൃശൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ തൃശൂര്‍ താമരവെള്ളച്ചാലില്‍ ഒരാള്‍ മരിച്ചു. ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്രഭാകരന്‍ എന്നയാളാണ് മരിച്ചത്. 60 വയസ്സായിരുന്നു. വനവിഭവങ്ങള്‍ ശേഖരിക്കാനായി പോയ പ്രഭാകരനെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. പീച്ചി പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ താമരവെള്ളച്ചാലില്‍ വനത്തിനുള്ളില്‍ വെച്ചാണ് സംഭവമുണ്ടായത്. മകനും മരുമകനുമൊപ്പമാണ് പ്രഭാകരൻ വനത്തിൽ പോയത്. മക്കൾ നാട്ടിലെത്തി […]