Keralam

പൂരം കലക്കലിലും അടിയന്തരപ്രമേയത്തിന് അനുമതി; ചര്‍ച്ച 12 മണിമുതല്‍

തിരുവനന്തപുരം: തൃശൂര്‍ പൂരത്തിനിടെയുണ്ടായ പോലീസ് ഇടപെടലില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം നിയമസഭ ചര്‍ച്ച ചെയ്യും. ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ രണ്ടുമണിവരെയായിരിക്കും ചര്‍ച്ചയെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ അറിയിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. തുടര്‍ച്ചയായ മൂന്നാം ദിവസവും അടിയന്തരപ്രമേയത്തിന് അനുമതി നല്‍കുന്നത് ഇതാദ്യമാണ്. പൂരം […]

Keralam

തൃശൂര്‍ പൂരം നടത്തിപ്പില്‍ വീഴ്ചയുണ്ടായെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട് : എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയേക്കും

എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയേക്കും. തൃശൂര്‍ പൂരം നടത്തിപ്പില്‍ വീഴ്ചയുണ്ടായെന്ന ഡിജിപിയുടെ കണ്ടെത്തലിലാണ് നടപടി. അന്വേഷണം സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് ഇന്ന് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറും. എഡിജിപി എംആര്‍ അജിത് കുമാറിന് വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പൂരം ദിവസം അദ്ദേഹം തൃശൂരില്‍ ഉണ്ടായിരുന്നു. […]

Keralam

പോലീസിന് ക്ലീൻ ചിറ്റ് നൽകി; എഡിജിപിയുടെ റിപ്പോർട്ടിൽ മുഖ്യമന്ത്രിക്ക് കടുത്ത അമർഷം

തൃശൂർ പൂരം അലങ്കോലപ്പെടുത്തലിൽ എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത അമർഷം. പൂരത്തിൽ അജിത് കുമാർ പോലീസിന് ക്ലീൻ ചിറ്റ് നൽകിയതാണ് മുഖ്യമന്ത്രിയുടെ അമർഷത്തിന് കാരണം. പോലീസിന് വീഴ്ച പറ്റിയിട്ടില്ല എന്ന് അജിത് കുമാർ റിപ്പോർട്ട് എഴുതിയത് യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി. മന്ത്രിസഭയിലെ കക്ഷി […]

Keralam

തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തൽ; അന്വേഷണ റിപ്പോർട്ട് ഉടൻ ഹൈക്കോടതിയിൽ സമർപ്പിക്കില്ല

തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഉടൻ ഹൈക്കോടതിയിൽ സമർപ്പിക്കില്ല. ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായിട്ടായിരിക്കും റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുക. എഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൽ വിവാദം ഉടലെടുത്ത പശ്ചാത്തലത്തിൽ ആണ് തീരുമാനം. നാളെ കേസ് പരിഗണിക്കുമ്പോൾ സർക്കാർ കൂടുതൽ സമയം ആവശ്യപ്പെടാൻ ഇരിക്കുകയാണ്. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി […]

Keralam

ആം​ബുലൻസ് ദുരുപയോ​ഗം ചെയ്തു ; സുരേഷ് ഗോപി ആംബുലൻസിൽ വന്നതിനെതിരെ പരാതി

തൃശ്ശൂർ പൂരം നിർത്തിവച്ചതിന് പിന്നാലെ സുരേഷ് ഗോപി ആംബുലൻസിൽ വന്നതിനെതിരെ പരാതി. ആം​ബുലൻസ് ദുരുപയോ​ഗം ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി. അഭിഭാഷകനായ അഡ്വക്കേറ്റ് കെ സന്തോഷ് കുമാറാണ് പരാതിക്കാരൻ.  മോട്ടോർ വാഹന വകുപ്പിനും മുഖ്യമന്ത്രിക്കുമാണ് പരാതി നൽകിയത്.ചികിത്സ സംബന്ധമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട ആംബുലൻ മറ്റ് ആവശ്യത്തിന് ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് […]

Keralam

തൃശൂർ പൂരം കലക്കൽ: സുരേഷ് ഗോപിയിലേക്ക് സംശയം നീളുന്നു

തൃശൂർ: തൃശൂർ പൂരം കലക്കൽ വിവാദം പുതിയ തലത്തിലേക്ക്. തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ സഹായിക്കാൻ ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു പൂരം കലക്കൽ എന്ന ആരോപണത്തെ സാധൂകരിക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പൂരത്തിന്‍റെ രാത്രി സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് […]

Keralam

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തൃശൂർ പൂരം കലക്കലിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് വിഡി സതീശൻ വിമർശിച്ചു. എഡിജിപി എംആർ അജിത് കുമാറാണ് പൂരം കലക്കാൻ പ്ലാനിട്ടതെന്ന് വിഡി സതീശൻ‌ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതെന്ന് പ്രതിപ​ക്ഷ […]

Keralam

‘എല്ലാവരും അറിഞ്ഞാണ് പൂരം കലക്കിയത്; സർക്കാരിന്റേത് ഇരട്ടത്താപ്പ്; മുഖ്യമന്ത്രി രാജി വെക്കണം’; വിഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എഡിജിപി എന്തിനാണ് ആർഎസ്എസ് നേതാക്കളെ കാണുന്നത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്ന് വിഡി സതീശൻ പറഞ്ഞു. ബിജെപിയെ സഹായിക്കാം, ഇങ്ങോട്ട് ഉപദ്രവിക്കരുത് എന്നാണ് പിണറായിയുടെ നിലപാടെന്നും എല്ലാവരും അറിഞ്ഞാണ് പൂരം കലക്കിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ഇത്രയും […]

Uncategorized

എഡിജിപിയുടെ തൃശൂർപൂരം റിപ്പോർട്ട് ‘തട്ടിക്കൂട്ട്’; പരിഹാസവുമായി സിപിഐ മുഖപത്രം

എഡിജിപി എം ആർ അജിത്കുമാർ തൃശൂർ പൂരവുമായി ബന്ധപ്പെട്ട് സമർപ്പിച്ച റിപ്പോർട്ടിനെ പരിഹസിച്ച് സിപിഐ മുഖപത്രം. ‘കലക്കാതെ കലങ്ങുന്ന നീർച്ചുഴിപോലെയാണ് പൂരമെന്നാണ് അജിത് തമ്പുരാന്റെ കണ്ടുപിടിത്തം. എസ്പിയുടേയും നടത്തിപ്പുകാരുടേയും തലയിൽ പഴിചാരിയുള്ള തട്ടിക്കൂട്ട് റിപ്പോർട്ടാണ് ഇതെന്നും എഡിജിപി രംഗത്തുള്ളപ്പോൾ കാര്യങ്ങൾ നിയന്ത്രിക്കുന്നത് വെറുമൊരു എസ്പിയാകുന്നതെങ്ങനെ’? എന്നുമായിരുന്നു മുഖപത്രത്തിലെ വിമർശനം. […]

Keralam

‘പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം’; ആവശ്യവുമായി കോണ്‍ഗ്രസ്

പൂരം കലക്കിയ സംഭവവുമായി ബന്ധപ്പെട്ട് ഗൗരവകരമായ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കി. ശക്തമായ പ്രതിഷേധ പരിപാടികള്‍ ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൂരം കലക്കിയ സംഭവത്തില്‍ ആരോപണ വിധേയന്‍ തന്നെ അന്വേഷിച്ച റിപ്പോര്‍ട്ടാണ് […]