Keralam

കുരുക്കഴിയാതെ തൃശ്ശൂർ മണ്ണുത്തി- ഇടപ്പള്ളി ദേശീയപാത; കോടതി ഇടപെട്ടിട്ടും കുഴികൾ അടച്ചില്ല

സുപ്രീംകോടതി ഇടപെട്ടിട്ടും തൃശ്ശൂർ മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയിലെ കുഴികൾ അടയ്ക്കാതെ നാഷണൽ ഹൈവേ അതോറിറ്റിയും കരാർ കമ്പനിയും. ഇന്നും വിവിധയിടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. റോഡിൽ അപകടങ്ങളും പതിവാകുന്നു. അപകടത്തിൽപ്പെടുന്നതിൽ ഏറെയും ഇരുചക്രവാഹനങ്ങളാണ്. അതേസമയം കോറി വേസ്റ്റ് റോഡിൽ കൊണ്ടുവന്നിട്ട് കുഴികൾ അടക്കാനുള്ള താത്കാലിക ശ്രമം മാത്രാണ് കരാർ കമ്പനിയുടെ […]

Keralam

തൃശൂരിലെ വോട്ടര്‍പട്ടിക വിവാദം: ‘ ജനങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമം; പരാതിയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാം’; രാജീവ് ചന്ദ്രശേഖര്‍

തൃശൂരിലെ വോട്ടര്‍പട്ടിക ക്രമക്കേട് വിവാദത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണ് ആരോപണമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്തും തിരഞ്ഞെടുപ്പിന് മുന്‍പും വോട്ടര്‍ പട്ടിക സൂക്ഷ്മപരിശോധന നടത്താനും മറ്റും ജനാധിപത്യ സംവിധാനത്തില്‍ ഒരു രീതിയുണ്ട്. ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ […]

Keralam

തൃശ്ശൂരിൽ നടന്നത് ജനാധിപത്യ കശാപ്പ്!; സുരേഷ് ​ഗോപി രാജിവെച്ച് വോട്ടർമാരോട് മാപ്പു പറയണം: വി ശിവൻകുട്ടി

തിരുവനന്തപുരം: തൃശ്ശൂരിൽ നടന്നത് ജനാധിപത്യ കശാപ്പാണെന്ന് മന്ത്രി വി ശിവൻകുട്ടി.  വീട്ടുടമസ്ഥർക്ക് പോലും അറിയാൻ കഴിയാത്ത രീതിയിൽ അവരുടെ മേൽവിലാസത്തിൽ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നു എന്നത് ഗുരുതരമായ കുറ്റമാണ്. ഇത് നഗ്നമായ ജനാധിപത്യ കശാപ്പാണ്. ഇത്രയും വലിയ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ സുരേഷ് ഗോപിക്ക് ഒരു നിമിഷം പോലും […]

Keralam

‘ലിസ്റ്റിൽ ഇടം പിടിച്ചത് ഒഴിവാക്കിയ വോട്ടുകൾ’; തൃശൂരിലെ കള്ളവോട്ട് വെളിപ്പെടുത്തൽ ശരിവച്ച് ബൂത്ത്‌ ലെവൽ ഓഫീസർ

തൃശൂർ പൂങ്കുന്നത്തെ കാപ്പിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റിൽ ആറ് കള്ളവോട്ടുകൾ തന്റെ മേൽവിലാസത്തിൽ ചേർത്തെന്ന വീട്ടമ്മയുടെ വെളിപ്പെടുത്തൽ ശരിവച്ച് ബൂത്ത്‌ ലെവൽ ഓഫീസർ ആയിരുന്ന ആനന്ദ് സി മേനോൻ. ഒഴിവാക്കിയ വോട്ടുകളാണ് ലിസ്റ്റിൽ ഇടം പിടിച്ചതെന്ന് ആനന്ദ് സി മേനോൻ  പറഞ്ഞു. ചട്ടപ്രകാരമാണ് എല്ലാം ചെയ്തതെന്നും , പിന്നീട് എന്ത് […]

Keralam

‘തൃശൂരിലെ ജനവിധി അട്ടിമറിച്ചു; കളക്ടർ സ്വീകരിച്ചത് നിഷേധാത്മക സമീപനം’; കെ മുരളീധരൻ

തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേടിൽ പരാതി നൽകിയപ്പോൾ കളക്ടർ നിഷേധാത്മക സമീപനം സ്വീകരിച്ചെന്ന് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ മുരളീധരൻ. തൃശൂരിലെ ജനവിധി അട്ടിമറിച്ചു. കൗണ്ടിംഗ് ദിവസം സുരേഷ് ഗോപി ജില്ലയിൽ ഇല്ലായിരുന്നെന്നും അമിത് ഷായുടെ നിർദേശപ്രകാരമായിരുന്നു ഇതെന്നും കെ മുരളീധരൻ പറഞ്ഞു. മോദിയുടെ തൃശൂർ സന്ദർശനം മുതൽ ഗൂഡാലോചനകൾ നടന്നു. […]

Keralam

ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്നു; തൃശൂരിൽ 8 വയസുകാരിക്കും അമ്മയ്ക്കും പൊള്ളലേറ്റു

ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്നു തൃശൂരിൽ അമ്മയ്ക്കും മകൾക്കും പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ ഭാര്യ സന്ധ്യ മകൾ 8 വയസ്സുള്ള അനുശ്രീ എന്നിവർക്കാണ് പൊള്ളലേറ്റത്. രാവിലെ ചായവെക്കാൻ ആയി ഗ്യാസ് കത്തിച്ചപ്പോൾ സ്ഫോടന ശബ്ദത്തോടെ തീ ആളി പടരുകയായിരുന്നു. അടുക്കളയിൽ നിന്നും […]

Keralam

‘ഉമ്മ ഞാൻ മരിക്കുകയാണ്, അല്ലെങ്കിൽ ഇവർ കൊല്ലും’; തൃശൂരിൽ ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

തൃശൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. നെടുങ്കോണം വലിയകത്ത് നൗഫലിൻറെ ഭാര്യ ഫസിലയാണ് മരിച്ചത്. ഭർത്താവ് നൗഫലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. യുവതിയുടെ വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നൗഫലിനെ ഇരിങ്ങാലക്കുട പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്. മരിക്കുന്നതിന് മുമ്പ് യുവതി മാതാവിന് അയച്ച വാട്സ്ആപ്പ് മെസ്സേജ് . ‘ഉമ്മ ‍ഞാൻ […]

Keralam

‘തൃശൂരിലെ പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് വോട്ട് ചോർന്നു, പ്രതീക്ഷകളെ തകിടം മറിച്ചു; ഭരണവിരുദ്ധ വികാരം തിരിച്ചടിയായി’; CPI ജില്ലാ സമ്മേളന റിപ്പോർട്ട്

ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് വോട്ട് ചോർന്നുവെന്ന് സിപിഐ ജില്ലാ സമ്മേളന റിപ്പോർട്ട്. ഏറ്റവുമധികം സാധ്യത കൽപ്പിച്ച സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ പരാജയപ്പെട്ടു. വർഗീയശക്തികളുടെ വോട്ടുകൾ ബിജെപിക്ക് ലഭിച്ചു. സംസ്ഥാന സർക്കാരിനെതിരായുള്ള ഭരണവിരുദ്ധ വികാരം ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും റിപ്പോർട്ടിൽ പരാമർശം. കോൺഗ്രസിന്റെ വോട്ട് […]

Keralam

കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു; തൃശൂരിൽ അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് ബസിലിടിച്ച് മകന് ദാരുണാന്ത്യം

തൃശൂരിൽ അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് ബസിലിടിച്ച് മകൻ മരിച്ചു. പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് (30) ആണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ തൃശൂർ എംജി റോഡിൽ ആയിരുന്നു അപകടം. കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടി തിരക്കുകന്നതിനിടെയാണ് അപകടം ഉണ്ടത്. തൃശ്ശൂർ എംജി റോഡിലാണ് സംഭവം. സ്കൂട്ടറിൽ അമ്മയോടൊപ്പം യാത്ര […]

Keralam

ബിജു വധക്കേസ്: 8 പ്രതികള്‍ക്കും ജീവപര്യന്തം തടവും പിഴയും

തൃശൂര്‍: സിപിഎം പ്രവര്‍ത്തകന്‍ ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 8 പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. ഓരോരുത്തരും 1,44,000 രൂപ പിഴയും നല്‍കണം. തൃശൂര്‍ മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ എം രതീഷ് കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. സിപിഎം പ്രവര്‍ത്തകനും ഡിവൈഎഫ്‌ഐയുടെ സജീവ സംഘാടകനുമായിരുന്ന വടക്കാഞ്ചേരി വില്ലേജ് […]