
Thrissur


ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവി; തൃശൂർ ഡിസിസി ഓഫീസിൽ കൂട്ടയടി
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റതിന്റെ പേരിലുള്ള തർക്കം കൈയാങ്കളിയിലേക്ക് നീങ്ങി. തൃശൂർ ഡിസിസി ഓഫീസിലാണ് സംഘർഷാവസ്ഥ. കെ മുരളീധരന്റെ അനുയായിയെ കൈയേറ്റം ചെയ്തതായി പരാതി. ഇന്ന് വൈകീട്ടു നടന്ന യോഗത്തിനിടെയാണ് നാടകീയ സംഭവങ്ങൾ. മുരളീധരന്റെ അനുയായിയും ഡിസിസി സെക്രട്ടറിയുമായ സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും […]

തൃശ്ശൂരിൽ വന്ദേഭാരതിന് നേരെ കല്ലേറ്; രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി
തൃശ്ശൂർ: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ് ഉണ്ടായി. തൃശ്ശൂരിൽ രാവിലെ 9.25നാണ് സംഭവം. കല്ലേറിൽ രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി. തിരുവനന്തപുരത്ത് നിന്ന് കാസർകോട് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് കല്ലേറ് ഉണ്ടായത്. മാനസിക വിഭ്രാന്തിയുള്ള ആളാണ് അതിക്രമം നടത്തിയതെന്നാണ് വിവരം. ഇയാളെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു.

തൃശൂരിലെ വിജയ ശില്‍പ്പി കെ സുരേന്ദ്രന്‍; നിയമസഭാ തെരഞ്ഞെടുപ്പിലും നേതൃത്വം മുതല്‍ക്കൂട്ടാവുമെന്ന് ബിജെപി
തിരുവനന്തപുരം: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സുരേഷ് ഗോപിയുടെ വിജയത്തിന്റെ ശില്‍പ്പി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആണെന്ന് ബിജെപി. ബിജെപിയുടെ കേരളത്തിലെ എക്കാലത്തെയും മികച്ച പ്രകടനത്തിനും പിന്നില്‍ കെ സുരേന്ദ്രനെന്ന കരുത്തനായ നേതാവിന്റെ സംഘാടകമികവുണ്ടെന്ന് പാര്‍ട്ടി ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചു കുറിപ്പില്‍ പറയുന്നു. പാര്‍ട്ടിയിലെ പ്രവര്‍ത്തകരെ […]

‘ആവേശം’ മോഡല്‍ പാര്‍ട്ടി നടത്തിയ സംഭവത്തില്‍ ഗുണ്ടാ നേതാവ് കുറ്റൂര്‍ അനൂപിനെതിരെ പോലീസ് കേസെടുത്തു
തൃശ്ശൂര്‍: ‘ആവേശം’ മോഡല്‍ പാര്‍ട്ടി നടത്തിയ സംഭവത്തില്‍ ഗുണ്ടാ നേതാവ് കുറ്റൂര്‍ അനൂപിനെതിരെ പോലീസ് കേസെടുത്തു. കേസില്‍ അറസ്റ്റ് ചെയ്ത അനൂപിനെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ആവേശം മോഡല്‍ പാര്‍ട്ടിയില്‍ കൊലക്കേസില്‍ പ്രതികളായവരടക്കം പങ്കെടുത്തെന്നാണ് പോലീസ് കണ്ടെത്തല്‍. പാര്‍ട്ടി സംബന്ധിച്ച് അനൂപില്‍ നിന്ന് വിശദമായ മൊഴി പോലീസ് […]

തൃശ്ശൂർ ചെറുതുരുത്തിയിൽ വൻ ലഹരി വേട്ട
തൃശ്ശൂർ ചെറുതുരുത്തിയിൽ വൻ ലഹരി വേട്ട. ബാംഗ്ലൂരിൽ നിന്നും തൃശ്ശൂരിലേക്ക് കൊണ്ടുവരികയായിരുന്ന ഹാൻസ് ചാക്കുകൾ ചെറുതുരുത്തി പോലീസ് പിടികൂടി. പോലീസിന് കിട്ടിയ രഹസ്യ വിവരത്തെത്തുടർന്ന കൊച്ചിൻ പാലത്തിന് സമീപം നടത്തിയ പരിശോധനയിലാണ് ലഹരിവേട്ട. ഇന്നോവ കാറിൽ കടത്തുകയായിരുന്ന പുകയില ഉത്പന്നമാണ് പോലീസ് പിടികൂടിയത്. ഇന്നോവ കാറിൽ 15 ചാക്കുകളിലായി […]

കേരളത്തിലെ ഏറ്റവും നീളം കൂടിയ ആകാശപ്പാത ജൂണിൽ തുറക്കും
തൃശൂർ: ഹൈടെക് ആകാനൊരുങ്ങുകയാണ് തൃശൂരിലെ ആകാശപ്പാത. ശീതീകരിക്കുന്നതിനൊപ്പം കോഫി പാർലറുകളും സ്ഥാപിക്കുന്നതോടെ ആകാശപാതയുടെ മുഖച്ഛായ തന്നെ മാറും. സംസ്ഥാനത്തെ തന്നെ നീളം കൂടിയ ആകാശപാതയാണ് തൃശൂരിലേത്- 360 മീറ്റർ. ഏറെ തിരക്കേറിയ ശക്തൻ നഗറിലെ നാല് റോഡുകളെ ബന്ധിപ്പിച്ചാണ് സ്കൈ വാക്കിന്റെ നിർമ്മാണം. നഗരത്തിലെ ഏറ്റവും അപകടം പിടിച്ച […]

സര്‍ട്ടിഫിക്കറ്റിനായി രണ്ടായിരം രൂപ കൈക്കൂലി വാങ്ങി: വില്ലേജ് അസിസ്റ്റന്‍റ് വിജിലൻസ് പിടിയിൽ
തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് വിജിലൻസ് പിടിയിൽ. തൃശൂര്‍ വില്‍വട്ടം വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്‍റ് കൃഷ്ണകുമാറാണ് വിജിലന്‍സിന്‍റെ പിടിയിലായത്. ആർഒആർ സർട്ടിണം ആവശ്യപ്പെട്ട സമയത്തുതന്നെ പരാതിക്കാരന്‍ വിജിലന്‍സുമായി ബന്ധപ്പെട്ടു. പിന്നാലെ വിജിലന്‍സ് സംഭവസ്ഥലത്തെത്തുകയായിരുന്നു. പണം കൈമാറിയ ഉടൻ തന്നെ വിജിലൻസ് സംഘം സ്ഥലത്തെത്തി പണത്തോടൊപ്പം […]

തൃശൂരിൽ ഗൃഹനാഥനെ കരുതൽ തടവിലാക്കി,പോലീസ് സന്നാഹത്തോടെ വീട് ജപ്തി ചെയ്ത് ബാങ്ക് അധികൃതർ
ഗൃഹനാഥനെ കരുതൽ തടവിലാക്കി, പോലീസ് സന്നാഹത്തോടെ വീട് ജപ്തി ചെയ്ത് ബാങ്ക് അധികൃതർ. തൃശ്ശൂർ പുത്തൻപീടിക സ്വദേശി ചക്കിത്തറ വീട്ടിൽ സുരേഷിന്റെ വീട് ആണ് നാടകീയമായി ജപ്തി ചെയ്തത്. ആത്മഹത്യ ഭീഷണി മുഴക്കിയ ഭാര്യയേയും മക്കളേയും വാതിൽ ചവിട്ടിപ്പൊളിച്ച് പുറത്തിറക്കിയ ശേഷമാണ് നടപടികൾ പൂർത്തിയാക്കിയത്. നാടകീയമായ നീക്കങ്ങളിലൂടെ ആയിരുന്നു […]

തൃശൂരിൽ ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു
തൃശൂര്‍: തൃശൂര്‍ ഇരിങ്ങാലക്കുട കാട്ടൂരില്‍ ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. ചെമ്മണ്ട സ്വദേശി സാബുവാണ് ഭാര്യ ദീപ്തിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ഇരുവരെയും തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നാണ് കാട്ടൂര്‍ കാറളം ചെമ്മണ്ട സ്വദേശി സാബു ഭാര്യയെ ആക്രമിച്ചതെന്നാണ് വിവരം. ഞരമ്പ് മുറിച്ച് […]