Keralam

കേരളത്തിലെ ഏറ്റവും നീളം കൂടിയ ആകാശപ്പാത ജൂണിൽ തുറക്കും

തൃശൂർ: ഹൈടെക് ആകാനൊരുങ്ങുകയാണ് തൃശൂരിലെ ആകാശപ്പാത. ശീതീകരിക്കുന്നതിനൊപ്പം കോഫി പാർലറുകളും സ്ഥാപിക്കുന്നതോടെ ആകാശപാതയുടെ മുഖച്ഛായ തന്നെ മാറും. സംസ്ഥാനത്തെ തന്നെ നീളം കൂടിയ ആകാശപാതയാണ് തൃശൂരിലേത്- 360 മീറ്റർ. ഏറെ തിരക്കേറിയ ശക്തൻ നഗറിലെ നാല് റോഡുകളെ ബന്ധിപ്പിച്ചാണ് സ്കൈ വാക്കിന്റെ നിർമ്മാണം. നഗരത്തിലെ ഏറ്റവും അപകടം പിടിച്ച […]

Keralam

സര്‍ട്ടിഫിക്കറ്റിനായി രണ്ടായിരം രൂപ കൈക്കൂലി വാങ്ങി: വില്ലേജ് അസിസ്റ്റന്‍റ് വിജിലൻസ് പിടിയിൽ

തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് വിജിലൻസ് പിടിയിൽ. തൃശൂര്‍ വില്‍വട്ടം വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്‍റ് കൃഷ്ണകുമാറാണ് വിജിലന്‍സിന്‍റെ പിടിയിലായത്. ആർഒആർ‌ സർട്ടിണം ആവശ്യപ്പെട്ട സമയത്തുതന്നെ പരാതിക്കാരന്‍ വിജിലന്‍സുമായി ബന്ധപ്പെട്ടു. പിന്നാലെ വിജിലന്‍സ് സംഭവസ്ഥലത്തെത്തുകയായിരുന്നു. പണം കൈമാറിയ ഉടൻ തന്നെ വിജിലൻസ് സംഘം സ്ഥലത്തെത്തി പണത്തോടൊപ്പം […]

Keralam

തൃശൂരിൽ ഗൃഹനാഥനെ കരുതൽ തടവിലാക്കി,പോലീസ് സന്നാഹത്തോടെ വീട് ജപ്തി ചെയ്ത് ബാങ്ക് അധികൃതർ

ഗൃഹനാഥനെ കരുതൽ തടവിലാക്കി, പോലീസ് സന്നാഹത്തോടെ വീട് ജപ്തി ചെയ്ത് ബാങ്ക് അധികൃതർ. തൃശ്ശൂർ പുത്തൻപീടിക സ്വദേശി ചക്കിത്തറ വീട്ടിൽ സുരേഷിന്റെ വീട് ആണ് നാടകീയമായി ജപ്തി ചെയ്തത്. ആത്മഹത്യ ഭീഷണി മുഴക്കിയ ഭാര്യയേയും മക്കളേയും വാതിൽ ചവിട്ടിപ്പൊളിച്ച് പുറത്തിറക്കിയ ശേഷമാണ് നടപടികൾ പൂർത്തിയാക്കിയത്. നാടകീയമായ നീക്കങ്ങളിലൂടെ ആയിരുന്നു […]

Keralam

തൃശൂരിൽ ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

തൃശൂര്‍: തൃശൂര്‍ ഇരിങ്ങാലക്കുട കാട്ടൂരില്‍ ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. ചെമ്മണ്ട സ്വദേശി സാബുവാണ് ഭാര്യ ദീപ്തിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ഇരുവരെയും തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നാണ് കാട്ടൂര്‍ കാറളം ചെമ്മണ്ട സ്വദേശി സാബു ഭാര്യയെ ആക്രമിച്ചതെന്നാണ് വിവരം. ഞരമ്പ് മുറിച്ച് […]

Keralam

കുന്നംകുളം കുറുക്കൻപാറയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

തൃശൂർ: കുന്നംകുളം കുറുക്കൻപാറയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. പതിനാറ് പേർക്ക് പരുക്കേറ്റു. ഗുരുവായൂരിൽ നിന്ന് കൊട്ടാരക്കരയിക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. രണ്ടുവാഹനങ്ങളിലെ ഡ്രൈവർമാർക്കും ഗുരുതരമായി പരുക്കേറ്റു. അപകടത്തിൽ പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശക്തമായ മഴ പെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

Keralam

ഹെൽമറ്റിനെ ചൊല്ലി തർക്കം, തൃശൂരിൽ യുവാക്കളെ വളഞ്ഞിട്ട് തല്ലി

തൃശൂർ : മൂന്നുപീടികയിൽ ഒരു സംഘം യുവാക്കളെ ഒരു സംഘം വളഞ്ഞിട്ട് തല്ലി. മൂന്നുപീടിക സ്വദേശി നവീൻ, അശ്വിൻ എന്നിവർക്ക് മർദ്ദനത്തിൽ പരുക്കേറ്റു. ക്രൂര മർദ്ദനത്തിൽ പരുക്കേറ്റ യുവാക്കൾ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഹെൽമറ്റ് എടുത്തതിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. നാട്ടുകാർ ഇടപ്പെട്ടാണ് […]

Keralam

തൃശൂരിൽ സൂര്യാഘാതമേറ്റ് പശു ചത്തു

തൃശൂർ: തൃശൂർ എരുമപ്പെട്ടിയിൽ സൂര്യാഘാതമേറ്റ് പശു ചത്തു. എരുമപ്പെട്ടി സ്കൈ മണ്ഡപത്തിന് സമീപം താമസിക്കുന്ന അരീക്കുഴി വീട്ടിൽ സ്റ്റീഫന്‍റെ പശുവാണ് ചത്തത്. തൊഴുത്തിൽ കെട്ടിയിരുന്ന പശു കുഴഞ്ഞു വീഴുകയായിരുന്നു. എരുമപ്പെട്ടി വെറ്റിനറി സർജന്‍റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ പൂർണ ആരോഗ്യ മുണ്ടായിരുന്ന പശുവിന് രോഗ ലക്ഷണങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. […]

Keralam

ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് പിൻവലിച്ച തുക തിരിച്ചടയ്ക്കാൻ സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മറ്റി

തൃശ്ശൂര്‍: ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് പിൻവലിച്ച തുക തിരിച്ചടയ്ക്കാൻ സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മറ്റി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പിൻവലിച്ചത് ഒരു കോടി രൂപയാണ്. ഈ രൂപയാണ് തിരിച്ചടക്കുന്നത്. ജില്ലാ സെക്രട്ടറി എം എം വർഗീസ് ബാങ്കിൽ എത്തി. പണം തിരിച്ചടയ്ക്കുന്നത് നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ ആദായ നികുതി […]

Keralam

‘ന്യൂനപക്ഷ വോട്ടുകളിൽ ഭൂരിഭാഗവും മുരളീധരന് കിട്ടി’; തൃശൂർ ഉറപ്പെന്ന് കോൺഗ്രസ്

തൃശൂർ: ലോക്സഭ മണ്ഡലത്തിലെ ന്യൂനപക്ഷവോട്ടുകളിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് മേൽക്കൈ ഉണ്ടായതായി കോൺഗ്രസ്. 23 ശതമാനം ക്രിസ്ത്യൻ വോട്ടുകളും 18 ശതമാനം മുസ്‌ലിം വോട്ടുകളും ഉൾപ്പെടുന്ന 49 ശതമാനം ന്യൂനപക്ഷവോട്ടുകളിൽ ഭൂരിഭാഗവും മുരളീധരന് കിട്ടിയെന്നാണ് വിലയിരുത്തൽ. പരമ്പരാഗതമായി സിപിഐഎമ്മിന് വോട്ടുചെയ്തിരുന്ന മുസ്‌ലിം വിഭാഗക്കാർ പോലും ഇത്തവണ കോൺഗ്രസിന് […]

No Picture
Keralam

പോളിംഗ് കുറഞ്ഞതിന് ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷൻ; കെ മുരളീധരൻ

തൃശ്ശൂർ: സംസ്ഥാനത്ത് പോളിംഗ് കുറഞ്ഞതിൽ പ്രധാന ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. മെഷീനിൽ കാലതാമസമുണ്ടായി, ചൂടിൽ ക്യൂ നിൽക്കുന്നവർക്ക് സൗകര്യമൊരുക്കിയില്ല, ചില പ്രിസൈഡിങ് ഓഫീസർമാർ മോശമായി പെരുമാറിയെന്നും ഇതോടെ ക്യൂവിൽ നിന്ന ചിലരൊക്കെ തിരിച്ചു പോയെന്നുമുള്ള ആരോപണമാണ് കെ മുരളീധരൻ ഉന്നയിക്കുന്നത്. യുഡിഎഫിന് […]