Keralam

‘സഖാവ് വിഎസിന്റെ നേതൃത്വപരമായി പങ്ക് അതുല്യം; വേര്‍പാട് തീരാ നഷ്ടം’; ടിപി രാമകൃഷ്ണന്‍

വിസ് അച്യുതാനന്ദന്റെ വേര്‍പാട് തീരാനഷ്ടമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും നയിക്കുന്നതിലും രൂപീകരണത്തിലും വിഎസിന്റെ നേതൃത്വപരമായ പങ്ക് അതുല്യമാണ്. ദീര്‍ഘനാളായി രോഗശയ്യയിലായിരുന്നിട്ടും പ്രധാന പ്രശ്‌നങ്ങളില്‍ പ്രതികരിച്ചും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് വിഎസ് വഹിച്ച പങ്ക് സമൂഹത്തിന് മുന്നിലുണ്ടെന്ന് ടിപി […]

Keralam

‘ഇന്ന് പണിയെടുക്കാൻ പാടില്ല; പണിമുടക്കുന്നവരെ വെല്ലുവിളിച്ചാൽ പ്രതികരണം ഉണ്ടാകും’; ടി പി രാമകൃഷ്ണൻ

സംസ്ഥാനത്ത് പണിമുടക്കിനോടനുബന്ധിച്ച് വാഹനം തടയലിനെയും സംഘർഷത്തെയും ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ടിപി രാമക‍ൃഷ്ണൻ. ഇന്ന് പണിയെടുക്കാൻ പാടില്ലെന്നും പണിമുടക്കുന്നവരെ വെല്ലുവിളിച്ചാൽ പ്രതികരണം ഉണ്ടാകുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. അഞ്ചുമാസത്തോളം പ്രചാരണം നടത്തിയാണ് ഇന്ന് പണിമുടക്കിയത്. ഇടതുപക്ഷ സർക്കാരിന് തൊഴിലാളി അനുകൂല നിലപാടാണെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു. ​ഗതാ​ഗത […]

Keralam

‘കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കപ്പെട്ടിട്ടില്ല; കെഎസ്ആർടിസി നാളെ തെരുവിലിറക്കുന്ന പ്രശ്നമില്ല’; മന്ത്രിയെ തിരുത്തി ടിപി രാമക‍ൃഷ്ണൻ

​ഗതാ​ഗത മന്ത്രി കെബി ​ഗണേഷ് കുമാറിനെ തിരുത്തി എൽഡിഎഫ് കൺവീനർ ടിപി രാമക‍ൃഷ്ണൻ. നാളത്തെ ദേശീയ പണിമുടക്കിൽ കെഎസ്ആർടിസി ഭാ​ഗമാകില്ലെന്ന മന്ത്രിയുടെ പ്രസ്താവനയെയാണ് എൽഡിഎഫ് കൺവീനർ തള്ളിയത്. നോട്ടീസ് നൽകിയില്ല എന്ന മന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും കെഎസ്ആർടിസി മാനേജ്മെൻ്റിന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. മന്ത്രിയല്ല മാനേജ്മെൻ്റ്. […]

Keralam

പി വി അന്‍വര്‍ നിലമ്പൂരില്‍ ഏത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാലും എല്‍ഡിഎഫിന് അതില്‍ ഉത്കണ്ഠയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍

പി വി അന്‍വര്‍ നിലമ്പൂരില്‍ ഏത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാലും എല്‍ഡിഎഫിന് അതില്‍ ഉത്കണ്ഠയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. പി വി അന്‍വര്‍ അടഞ്ഞ അധ്യായമാണെന്ന് അദ്ദേഹം പറഞ്ഞു. അന്‍വര്‍ എല്‍ഡിഎഫില്‍ കോളിളക്കം സൃഷ്ടിച്ചിട്ടില്ല. അന്‍വറിന്റെ നിലപാട് യുഡിഎഫിന് അനുകൂലമായിരിക്കും. തങ്ങളെ അത് ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. […]

Keralam

പി സരിൻ ഇടതുപക്ഷത്തിന് മുതൽക്കൂട്ട്, വരുംകാല പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ ഉണ്ടാകും; ടിപി രാമകൃഷ്ണൻ

ജനവിധി ഇടതുപക്ഷ ജനാധിപത്യ മുന്നണി അംഗീകരിക്കുന്നുവെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. പാലക്കാട് നടന്നത് ശക്തമായ ത്രികോണ മത്സരമാണ്. അവിടെ വർഗീയ കൂട്ടുകെട്ടുണ്ടായി. ജമാത്തെ ഇസ്ലാമി എസ്‌ഡിപിഐ സഖ്യം കൂടി യുഡിഎഫിനൊപ്പം നിന്നപ്പോഴുണ്ടായ വിജയമാണ് പാലക്കാട് ഉണ്ടായതെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. വയനാട് തിരഞ്ഞെടുപ്പ് നടന്നത് പ്രത്യേക അന്തരീക്ഷത്തിലാണ്. […]

Uncategorized

മുനമ്പം വിഷയം; ഒരു കുടുംബത്തെയും കുടിയൊഴിപ്പിക്കില്ല, ടി പി രാമകൃഷ്ണൻ

മുനമ്പത്തുനിന്ന് ഒരു കുടുംബത്തെയും ഒഴിപ്പിക്കില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. വിഷയത്തിൽ സർക്കാർ ചർച്ച ചെയ്തു പരിഹാരം കാണും. നിയമകാര്യങ്ങൾ കൂടി വിഷയത്തിൽ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്, മുനമ്പത്തെ വര്‍ഗീയമായി ഉപയോഗിക്കാന്‍ ശ്രമങ്ങൾ നടക്കുന്നുണ്ട്. അതില്‍ നിന്ന് അവരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്നത്തെ ഉന്നതതല യോഗത്തിന് ശേഷം […]

Keralam

ഏതു സന്ദർഭത്തിൽ തെരഞ്ഞെടുപ്പ് വന്നാലും എൽഡിഎഫ് തയാറെന്ന് ടി പി രാമക്യഷ്ണൻ; പാലക്കാട് തിരിച്ചു പിടിക്കുമെന്ന് എം ബി രാജേഷ്

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി ഇടത് നേതാക്കൾ. സ്ഥാനാർത്ഥിയെ അതിവേഗം പ്രഖ്യാപിക്കുമെന്ന് എൽഡിഎഫ് കൺവീനർ‌ ടി പി രാമക്യഷ്ണൻ പറഞ്ഞു. ഏതു സന്ദർഭത്തിൽ തെരഞ്ഞെടുപ്പ് വന്നാലും എൽഡിഎഫ് തായാറെന്ന് ടിപി രാമകൃഷ്ണൻ വ്യക്തമാക്കി. സമയബന്ധിതമായ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു. എൽഡിഎഫിന് ഒരു […]

Keralam

ഗവൺമെൻ്റ് ശരിയുടെ പക്ഷത്ത്; എഡിജിപിക്കെതിരായ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മുന്നിലെത്തിയാൽ മുൻവിധിയില്ലാതെ നടപടി, ടിപി രാമകൃഷ്ണൻ

എഡിജിപിക്കെതിരായ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മുന്നിലെത്തിയാൽ മുൻവിധിയില്ലാതെ നടപടി ഉണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. മത നിരപേക്ഷ നിലപാടാണ് മുന്നണിക്ക്, ശരിയുടെ പക്ഷത്താണ് ഗവൺമെൻ്റ് തെറ്റ് ചെയ്താൽ നടപടി ഉണ്ടാകുമെന്നും വർഗീയ നിലപാടുകൾക്ക് വേണ്ടി നടക്കുന്ന ശ്രമങ്ങളെ ഇടതുമുന്നണി എന്നും എതിർത്തിട്ടുണ്ട് ടിപി രാമകൃഷ്ണൻ വ്യക്തമാക്കി. അൻവറിൻ്റെ നിലപാട് […]

Keralam

മുഖ്യമന്ത്രിയുടെ അഭിമുഖം ; ദ ഹിന്ദു ഖേദം പ്രകടിപ്പിച്ചതോടെ വിവാദം അവസാനിച്ചുവെന്ന് ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം : ന്യൂനപക്ഷത്തെ സിപിഐഎമ്മില്‍ നിന്ന് അകറ്റാനുള്ള ഗൂഢ നീക്കം നടക്കുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ഇതിനെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു, മുഖ്യമന്ത്രിയുടെ അഭിമുഖവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദ ഹിന്ദു ദിനപത്രം മാപ്പ് പറഞ്ഞതാണ്.  മുഖ്യമന്ത്രിയും കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞു. അതിന് മുകളില്‍ നിലപാട് സ്വീകരിക്കേണ്ട […]

Keralam

‘പിവി അൻവറിന്റെ നിലപാടിന് അനുസരിച്ച് കേരള രാഷ്ട്രീയം മാറ്റാൻ ആകില്ല; പാർട്ടിക്ക് ആശങ്ക ഇല്ല’; ടിപി രാമകൃഷ്ണൻ

പിവി അൻവറിന്റെ നിലപാടിന് അനുസരിച്ച് കേരള രാഷ്ട്രീയം മാറ്റാൻ ആകില്ലെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ പിവി അൻവർ വാക്കാൽ പറഞ്ഞിട്ട് കാര്യമില്ലെന്നും എഴുതി നൽകട്ടേയെന്നും ടിപി രാമകൃഷ്ണൻ  പറഞ്ഞു. എംആർ അജിത് കുമാറിന് എതിരെയുള്ള ആരോപണത്തിൽ പാർട്ടിക്ക് ആശങ്ക ഇല്ലെന്നും, […]