യു.എസുമായുള്ള വ്യാപാര കരാര്‍; ‘രാജ്യത്തിന്റെ വികസന കുതിപ്പിനും വേഗത്തിനും കൂടുതല്‍ ഊര്‍ജം നല്‍കി’; പ്രധാനമന്ത്രി
അമേരിക്കയുമായുള്ള വാണിജ്യ കരാറില്‍ പാര്‍ലമെന്റില്‍ ആദ്യ പ്രതികരണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയുമായുള്ള കരാറിലൂടെ ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുന്നെന്ന് പ്രധാനമന്ത്രി രാജ്യസഭയില്‍ പറഞ്ഞു. കരാറിന്റെ നേട്ടം രാജ്യത്തെ യുവാക്കള്‍ക്ക് ലഭിക്കുമെന്നും നരേന്ദ്ര മോദി അവകാശപ്പെട്ടു. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തില്‍ മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. […]
