Keralam

പെൺകുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു; പ്രകോപനം പുകവലി ചോദ്യം ചെയ്‌തത്‌, പരാതിപ്പെടുമെന്ന് പറഞ്ഞതിന് പിന്നാലെ ആക്രമണം

ട്രെയിനിലെ പെൺകുട്ടിക്കെതിരായ ആക്രമണം, പ്രകോപനം പുകവലി ചോദ്യം ചെയ്തതെന്ന് പോലീസ്. റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്. പ്രതി പുകവലിച്ചുകൊണ്ട് പെൺകുട്ടികളുടെ അടുത്തെത്തി. മാറിനിന്നില്ലെങ്കിൽ പരാതിപ്പെടുമെന്ന് പെൺകുട്ടികൾ പറഞ്ഞു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തൽ. പ്രതി പുകവലിച്ചത് ശുചിമുറിക്ക് സമീപം നിന്ന്. വാതിൽപ്പടിയിലിരുന്ന ശ്രീക്കുട്ടിയെ ശക്തിയായി ചവിട്ടി. കൊലപ്പെടുത്തണമെന്ന […]

District News

ചിങ്ങവനം-കോട്ടയം സെക്ഷനിലെ പാലത്തിൽ അറ്റകുറ്റപ്പണി; ട്രെയിനുകൾ വഴി തിരിച്ചുവിടും

ചിങ്ങവനം-കോട്ടയം സെക്ഷനിലെ പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആറ് ട്രെയിനുകൾ വഴി തിരിച്ചുവിടും. ആലപ്പുഴ വഴിയാണ് വഴി തിരിച്ചുവിടുന്നത്. മൂന്ന് ദിവസങ്ങളിലാണ് നിയന്ത്രണം. അഞ്ചു ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. 19, 20, 21 തീയതികളിലാണ് നിയന്ത്രണം. തിരുവനന്തപുരം സെൻട്രൽ – എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്12624), തിരുവനന്തപുരം നോർത്ത് […]

Travel and Tourism

യാത്രക്കാരുടെ പോക്കറ്റ് കാലിയാക്കാന്‍ ഇംഗ്ലണ്ടില്‍ ട്രെയിന്‍ നിരക്കുകളും കുതിക്കും; ആശങ്കയില്‍ പാസഞ്ചര്‍ ഗ്രൂപ്പുകള്‍

യുകെയില്‍ പണപ്പെരുപ്പത്തിന് ഒപ്പം പിടിക്കുന്നതിന് സകല മേഖലകളിലും നിരക്കുയരുകയാണ്. ഇതിന്റെയെല്ലാം ഭാരം കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നു. ഏറ്റവുമൊടുവിലായി ഇംഗ്ലണ്ടില്‍ ട്രെയിന്‍ നിരക്കുകള്‍ കുതിയ്ക്കുമെന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം നിരക്ക് വര്‍ധന 5.8 ശതമാനമെങ്കിലും നേരിടേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. പാസഞ്ചര്‍ ഗ്രൂപ്പുകള്‍ ഈ അവസ്ഥയില്‍ ആശങ്ക രേഖപ്പെടുത്തി. […]

Keralam

യാത്രക്കാരുടെ തിരക്ക്; തിരുവനന്തപുരം നോര്‍ത്ത് മംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു

പാലക്കാട്: യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം നോര്‍ത്ത് മംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു. തിരുവനന്തപുരത്ത് നിന്നുള്ള സര്‍വീസ് ജൂണ്‍ 16നും മംഗളൂരുവില്‍ നിന്നുള്ള സര്‍വീസ് ജൂണ്‍ 17നും ആരംഭിക്കും. തിരുവനന്തപുരം നോര്‍ത്തില്‍ നിന്നും 16ന് വൈകിട്ട് 5.30ന് പുറപ്പെടുന്ന (06163) ട്രെയിന്‍ പിറ്റേന്ന് രാവിലെ 6.50ന് മംഗളൂരു […]

Keralam

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകി ഓടുന്നു

കോഴിക്കോടും എറണാകുളത്തും റെയില്‍വേ ട്രാക്കിലേക്ക് പൊട്ടിവീണ മരങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചെങ്കിലും ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. വിവിധ ട്രെയിനുകള്‍ വൈകിയോടുന്നതിനാല്‍ യാത്രക്കാര്‍ ദുരിതത്തിലാണ്. കോഴിക്കോട് അരീക്കാട് മരങ്ങള്‍ പൊട്ടിവീണും വീടിന്റെ മേല്‍ക്കൂര റെയില്‍വേ പാലത്തിലേക്ക് മറിഞ്ഞുമായിരുന്നു അപകടം. എട്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ഏതാനും മണിക്കൂറുകള്‍ക്കു ശേഷം […]

District News

കോട്ടയം – നിലമ്പൂര്‍ ട്രെയിനിന് രണ്ട് അധിക കോച്ചുകള്‍ അനുവദിച്ചു

കോട്ടയം – നിലമ്പൂര്‍ ട്രെയിനിന് രണ്ട് അധിക കോച്ചുകള്‍ കൂടി അനുവദിച്ചു. കൊണ്ട് ദക്ഷിണ റെയില്‍വേ ഉത്തരവായി. ഈ മാസം 22ന് ഇത് പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി എം.പി. വണ്ടൂരില്‍ വിളിച്ച് ചേര്‍ത്ത റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അവര്‍ മുന്നോട്ട് വച്ച പ്രധാനപ്പെട്ട […]

India

ട്രെയിനില്‍ ഇനി ബാങ്കിങ് സേവനവും; എടിഎം സ്ഥാപിച്ച് സെന്‍ട്രല്‍ റെയില്‍വെ

മുംബൈ: മുംബൈ-മന്‍മദ് പഞ്ചവടി എക്‌സ്പ്രസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ എടിഎം സ്ഥാപിച്ച് സെന്‍ട്രല്‍ റെയില്‍വെ. സ്വകാര്യ ബാങ്കിന്റെ എടിഎം, എസി ചെയര്‍ കാര്‍ കോച്ചിലാണ് സ്ഥാപിച്ചിരിക്കുന്നത്. വൈകാതെ തന്നെ യാത്രക്കാര്‍ക്ക് സേവനം ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു. കോച്ചിന്റെ പിന്‍ഭാഗത്തുള്ള ഒരു ക്യൂബിക്കിളിലാണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. ട്രെയിന്‍ നീങ്ങുമ്പോള്‍ സുരക്ഷ ഉറപ്പാക്കാന്‍ ഒരു […]

Keralam

എറണാകുളം- കായംകുളം റെയില്‍പാതയില്‍ വേഗം 100 കിലോമീറ്ററായി ഉയര്‍ത്തി

തിരുവനന്തപുരം: എറണാകുളം -കായംകുളം(കോട്ടയം വഴി) റെയില്‍ പാതയിലെ പരമാവധി വേഗം 90 ല്‍ നിന്ന് 100 കിലോമീറ്ററായി ഉയര്‍ത്തി. അതേസമയം ഇരുദിശകളിലുമായി 23 സ്ഥലങ്ങളില്‍ 90 കിലോമീറ്റര്‍ വേഗ നിയന്ത്രണം തുടരും. വന്ദേഭാരത്,ഹംസഫര്‍ ഉഹപ്പെടെ സ്‌റ്റോപ്പ് കുറവുള്ള ട്രെയിനുകള്‍ക്ക് വേഗം കൂട്ടിയതിന്റെ ഗുണം ലഭിക്കും. വിവിധ സെക്ഷനുകളില്‍ വേഗം […]

Keralam

പാലക്കാട് നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളിൽ ബോംബ് ഭീഷണി

പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളിൽ ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് തിരുവല്ല സ്റ്റേഷനിൽ ട്രെയിനുകൾ തടഞ്ഞിട്ട് പരിശോധന നടത്തുന്നു. പോലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തെ തുടർന്ന് എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിർദ്ദേശം നൽകി. കൂടാതെ സംസ്ഥാനത്താകെ ട്രെയിനുകളിൽ പരിശോധന നടത്തി വരികയാണ്. ട്രെയിനുള്ളിൽ ആർപിഎഫ് […]

India

ട്രെയിൻ ടിക്കറ്റ് ബുക്കിങ് സമയപരിധി പ്രാബല്യത്തിൽ

ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിങ് നിയമത്തിൽ മാറ്റം വരുത്തി ഇന്ത്യൻ‌ റെയിൽവേ. മുൻകൂട്ടിയുളള ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുളള സമയപരിധിയാണ് റെയിൽവേ പ്രാബല്യത്തിൽ കൊണ്ടുവന്നത്. ഇനിമുതൽ യാത്രയുടെ 60 ദിവസം മുൻപ് മാത്രമായിരിക്കും ടിക്കറ്റ് ബുക്ക് ചെയ്യുവാൻ സാധിക്കുക. നേരത്തെ 120 ദിവസത്തിന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യുവാൻ സാധിക്കുമായിരുന്നു. ഈ […]