Uncategorized

വള്ളസദ്യ വാണിജ്യവൽക്കരിക്കുന്നു; ദേവസ്വം ബോർഡിനെതിരെ പള്ളിയോട സേവാസംഘം

ആറന്മുള വള്ളസദ്യയിൽ ഇടഞ്ഞ് തിരുവിതാംകൂർ ദേവസ്വം ബോർഡും പള്ളിയോട സേവാസംഘവും.ദേവസ്വംബോർഡ് വള്ളസദ്യ വാണിജ്യവൽക്കരിക്കുന്നുവെന്നാണ് ആരോപണം. എല്ലാ ഞായറാഴ്ചയും വള്ളസദ്യ നടത്താനുള്ള ദേവസ്വം ബോർഡ് തീരുമാനത്തിനെതിരെ പള്ളിയോട സേവാസംഘം കത്ത് നൽകി. ദേവസ്വംബോർഡിന്റെ ഇടപെടൽ ആചാരലംഘനമാണെന്നും കത്തിൽ പള്ളിയോടസേവാ സംഘം ചൂണ്ടിക്കാട്ടുന്നു. കാലങ്ങളായി ആറന്മുള വള്ളസദ്യ നടത്തിക്കൊണ്ടിരിക്കുന്നത് പള്ളിയോട കരകളുടെ […]

Keralam

ലോകത്ത് എവിടെയാണെങ്കിലും വഴിപാടുകൾ മുടക്കേണ്ട! ഇനി ഓൺലൈനായി ബുക്ക് ചെയ്യാം

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ക്ഷേത്രഭരണം ആധുനിക രീതിയിൽ കമ്പ്യൂട്ടർവത്‌കരിക്കപ്പെടുന്നു. സോഫ്‌റ്റ്‌വെയറിന്‍റെ പൈലറ്റ് ടെസ്‌റ്റിങ് ജനുവരിയിൽ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ നടക്കും. തുടർന്ന് ശബരിമലയും മറ്റ് ക്ഷേത്രങ്ങളും ഈ സംവിധാനത്തിന് കീഴിൽ കൊണ്ടുവരും. അതോടെ ദേവസ്വം ബോർഡിന് കീഴിലെ 1252 ക്ഷേത്രങ്ങളിലെ വഴിപാടുകൾ മുതൽ മരാമത്ത് പണികൾ വരെ എല്ലാം […]

Keralam

ശബരിമല: റിയല്‍ ടൈം ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം മൂന്നിടത്ത്; തീര്‍ഥാടകര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമായും കയ്യില്‍ കരുതണം: ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നിര്‍ബന്ധമായും കയ്യില്‍ കരുതണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പ്രതിദിനം 70,000 പേര്‍ക്ക് വെര്‍ച്വല്‍ ബുക്കിങ്ങിന് പുറമെ, പതിനായിരം പേര്‍ക്ക് തത്സമയ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യവും ഉണ്ടായിരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. വണ്ടിപ്പെരിയാര്‍, പമ്പ, […]

Keralam

ദേവസ്വം ബെഞ്ചിനെതിരെ ഹര്‍ജി നല്‍കിയിട്ടില്ല, നടക്കുന്നത് തെറ്റായ പ്രചാരണം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

കൊച്ചി: ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരെയല്ല സുപ്രീംകോടതിയ സമീപിച്ചതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇന്നലെ ഹര്‍ജി നല്‍കിയതിന് പിന്നാലെ തെറ്റായ ചില പ്രചരണങ്ങള്‍ നടക്കുന്നതായി ദേവസ്വം ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു. ദേവസ്വം കമ്മീഷണറെ നിയമിക്കുന്നതിന് ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുമതി വേണമെന്ന ദേവസ്വം ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് അപ്പീല്‍ നല്‍കിയതെന്ന് ദേവസ്വം ബോര്‍ഡ് […]

Keralam

ഹൈക്കോടതി ദേവസ്വം ബെഞ്ച് അധികാരം കവര്‍ന്നെടുക്കുന്നു, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍

ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍. ഹൈക്കോടതി ദേവസ്വം ബെഞ്ച് ദേവസ്വം ബോര്‍ഡിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നുവെന്ന് ആരോപിച്ചാണ് അസാധാരണ നീക്കം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറായി ആഭ്യന്തര വകുപ്പ് അഡീഷനല്‍ സെക്രട്ടറി സി വി പ്രകാശിനെ നിയമിച്ച ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിന് എതിരെയാണ് […]

Keralam

ഏലക്കയിൽ കീടനാശിനി സാന്നിധ്യം; അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്‌

അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്‌. ഏലക്കയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി വിൽപ്പന തടഞ്ഞ അരവണയാണ് നശിപ്പിക്കുന്നത്. അഞ്ചു കോടിയിൽ അധികം രൂപയുടെ അരവണയാണ് നശിപ്പിക്കേണ്ടത്. അരവണ ശാസ്ത്രീയമായി നശിപ്പിക്കാനാണ് ഏജൻസികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്  വന്യമൃഗങ്ങൾ ഉള്ളതിനാൽ പമ്പയ്ക്ക് പുറത്ത് എത്തിച്ച് അരവണ […]

Keralam

അരളിപ്പൂ വിലക്കി മലബാർ ദേവസ്വം ബോർഡും; ക്ഷേത്രങ്ങളിൽ ഇനി ഉപയോ​ഗിക്കില്ല

കോഴിക്കോട്: തിരുവിതാംകൂ‌ർ ദേവസ്വം ബോർഡിന് പിന്നാലെ അരളിപ്പൂവിന് മലബാർ ദേവസ്വം ബോർഡും വിലക്കേർപ്പെടുത്തി. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഇനി അരളിപ്പൂവ് ഉപയോഗിക്കില്ല. നിവേദ്യത്തിലും പ്രസാദത്തിലും അരളിപ്പൂ ഉപയോ​​ഗിക്കുന്നത് തിരുവിതാംകൂ‌ർ ദേവസ്വം ബോർഡ് വിലക്കിയിരുന്നു. തുളസി, പിച്ചി പൂവുകൾ നിവേദ്യത്തിലും പ്രസാദത്തിലും ഉപയോഗിക്കാം. നാളെ മുതൽ ക്ഷേത്രത്തിൽ […]

District News

സ്‌പോട്ട് ബുക്കിങ് ഇല്ല: ശബരിമല ദർശനത്തിന് ഇനി ഓൺലൈൻ ബുക്കിങ് മാത്രം

കോട്ടയം: ശബരിമലയിൽ മണ്ഡല-മകരവിളക്ക് തീർഥാടനകാലം മുതൽ സ്പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. തീർഥാടകരുടെ ഓൺലൈൻ ബുക്കിങ് പരിധി 80,000 ആയി നിജപ്പെടുത്തുന്നുവെന്നും ദേവസ്വം ബോർഡ് അറിയിച്ചു. ഇന്ന് ചേര്‍ന്ന ദേവസ്വം ഉദ്യോഗസ്ഥരുടെയും ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരുടെയും യോഗത്തിലാണ് തീരുമാനം. തിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ടാണ് തിരുവിതാംകൂർ ദേവസ്വത്തിന്‍റെ തീരുമാനം.സീസണ്‍ […]

Keralam

ക്ഷേത്രങ്ങളില്‍ അരളിപ്പൂവിന് വിലക്ക് ഏര്‍പ്പെടുത്താന്‍ ഇപ്പോള്‍ തീരുമാനമില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂവിന് വിലക്ക് ഏര്‍പ്പെടുത്താന്‍ ഇപ്പോള്‍ തീരുമാനമില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അരളിയിലെ വിഷാംശം സംബന്ധിച്ച് ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു. വിഷാംശം സംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെ അരളി ഉപയോഗിക്കേണ്ടെന്ന […]

Keralam

ശബരിമലയിലെ നിരോധിച്ച അരവണ ഭക്ഷ്യയോഗ്യം; തിരുവിതാംകൂർ ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമലയിൽ ഏലക്കയുടെ ഗുണനിലവാരം മോശമാണെന്ന് കണ്ടെത്തി നിരോധിച്ച അരവണ ഭക്ഷ്യയോഗ്യമാണെന്ന് കണ്ടെത്തിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. വിശദമായ പരിശോധനയിൽ അരവണ ഭക്ഷ്യയോ​ഗ്യമാണെന്ന് കണ്ടെത്തിയതായി തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ അറിയിച്ചു. അരവണ നിരോധനം മൂലമുണ്ടായ ആറ് കോടി രൂപയുടെ നഷ്ടം ഈടാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും […]