അരളിപ്പൂ വിലക്കി മലബാർ ദേവസ്വം ബോർഡും; ക്ഷേത്രങ്ങളിൽ ഇനി ഉപയോഗിക്കില്ല
കോഴിക്കോട്: തിരുവിതാംകൂർ ദേവസ്വം ബോർഡിന് പിന്നാലെ അരളിപ്പൂവിന് മലബാർ ദേവസ്വം ബോർഡും വിലക്കേർപ്പെടുത്തി. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഇനി അരളിപ്പൂവ് ഉപയോഗിക്കില്ല. നിവേദ്യത്തിലും പ്രസാദത്തിലും അരളിപ്പൂ ഉപയോഗിക്കുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിലക്കിയിരുന്നു. തുളസി, പിച്ചി പൂവുകൾ നിവേദ്യത്തിലും പ്രസാദത്തിലും ഉപയോഗിക്കാം. നാളെ മുതൽ ക്ഷേത്രത്തിൽ […]
