Keralam

ട്രെയിനിൽ നിന്ന് 19 കാരിയെ തള്ളിയിട്ടു; വാതിലിൽ നിന്നത് തർക്കമുണ്ടാക്കി, പിന്നിൽ നിന്നും ചവിട്ടി; പെൺകുട്ടിയുമായി തർക്കമുണ്ടായതായി സമ്മതിച്ച് പ്രതി

തിരുവനന്തപുരത്ത് ട്രെയിനിൽ നിന്ന് 19 കാരിയെ തള്ളിയിട്ട സംഭവം. പെൺകുട്ടിയുമായി തർക്കമുണ്ടായതായി സമ്മതിച്ച് പ്രതി സുരേഷ് കുമാർ. പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതി തർക്കം നടന്നതായി സമ്മതിച്ചു. ട്രെയിനിന്റെ വാതിലിൽ നിൽക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായി. ഇതിൽ പ്രകോപിതനായാണ് പ്രതി യുവതിയെ ആക്രമിച്ചതെന്നാണ് പൊലീസ് നിഗമനം. പിന്നിൽ നിന്നുമാണ് […]

Keralam

വെങ്ങാനൂരിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ മരിച്ച നിലയിൽ, കുട്ടിയുടെ കഴുത്തിൽ പാടുകൾ

തിരുവനന്തപുരത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. വെങ്ങാനൂരിലാണ് സംഭവം. 14 വയസ്സുകാരനായ അലോക്നാഥൻ ആണ് മരിച്ചത്. വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ കഴുത്തിൽ പാടുകൾ ഉണ്ടായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വെങ്ങാനൂർ വില്ലേജ് ഓഫീസിന് സമീപത്തെ വീട്ടിലാണ് സംഭവം. ഇന്ന് രാവിലെ […]

Keralam

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാന്‍ മുന്‍കൂര്‍ തന്ത്രങ്ങളുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം: തലസ്ഥാന നഗരസഭയില്‍ നിന്ന് ഏറെക്കുറെ തുടച്ച് നീക്കപ്പെട്ട നിലയിലായ കോണ്‍ഗ്രസ് വരുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മുന്‍നിര നേതാക്കളെ ഇറക്കി തിരിച്ച് വരവിനൊരുങ്ങുന്നു. 100 അംഗ നഗരസഭയില്‍ നിലവിലെ ഒറ്റയക്ക സംഖ്യയില്‍ നിന്ന് ഭരണത്തിലേറുക എന്ന മാന്ത്രിക സംഖ്യയിലേക്കെത്താനുള്ള മുന്നൊരുക്കങ്ങള്‍ക്കാണ് പാര്‍ട്ടി തയ്യാറെടുക്കുന്നത്. നിലവില്‍ കോണ്‍ഗ്രസിന് എട്ടും യുഡിഎഫിന് പത്തും […]

Keralam

തിരുവനന്തപുരത്ത് സ്കൂൾ ബസ് തലയിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് സ്കൂൾ ബസ് കയറി മരിച്ചത്. മടവൂർ ഗവ. എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണേന്ദു ആണ് മരിച്ചത്. ഏഴ് വയസ്സുകാരിയുടെ ദേഹത്ത് സ്കൂൾ ബസിന്റെ പിൻ ചക്രം കയറി ഇറങ്ങുകയായിരുന്നു. മണികണ്ഠൻ ആചാരി –ശരണ്യ ദമ്പതികളുടെ മകൾ കൃഷ്ണേന്ദു […]

Keralam

തിരുവനന്തപുരം എറണാകുളം റൂട്ടിലെക്ക് പ്രത്യേക ട്രെയിൻ അനുവദിച്ച് റെയിൽവേ

തിരുവനന്തപുരം എറണാകുളം റൂട്ടിലെ യാത്ര പ്രതിസന്ധിക്ക് പരിഹാരം. പ്രത്യേക ട്രെയിൻ അനുവദിച്ചു റെയിൽവേ ഉത്തരവായി. കൊല്ലം എറണാകുളം റൂട്ടിലാണ് ട്രെയിൻ സർവീസ് നടത്തുക.ഈമാസം ഏഴാം തീയതി മുതൽ സർവീസ് ആരംഭിക്കും.റെയിൽവേ പ്രത്യേക സർവീസ് ആരംഭിക്കുന്നത് കൊടിക്കുന്നിൽ സുരേഷ് എംപി നൽകിയ അപേക്ഷയിലാണ്. തിങ്കൾ മുതൽ വെള്ളിവരെ ആഴ്ചയിൽ അഞ്ചുദിവസം […]

Keralam

എസ്.എ.ടി ആശുപത്രിയിൽ വൈദ്യുതി പ്രതിസന്ധി പൂർണമായി പരിഹരിച്ചു

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ വൈദ്യുതി ബന്ധം പൂർണമായി പുനസ്ഥാപിച്ചു. കെഎസ്ഇബി വൈദ്യുതിയിലാണ് എസ്.എ.ടി ഇപ്പോൾ പ്രവർത്തിക്കുന്നത്. ആശുപത്രിയിലെ ട്രാൻസ്ഫോർമറിലെ വാക്വം സർക്യൂട്ട് ബ്രേക്കർ മാറ്റിസ്ഥാപിച്ചാണ് പ്രശ്നം പരിഹരിച്ചത്. ജനറേറ്ററിന്റെ പ്രവർത്തനം നിർത്തിയതായും എസ്എടി സൂപ്രണ്ട് അറിയിച്ചു. ഇന്നലെ ആശുപത്രി മൂന്ന് മണിക്കൂർ നേരം പൂർണമായും ഇരുട്ടിലായിരുന്നു. വിവിധ വകുപ്പുകളുടെ […]

Keralam

തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ വീണ്ടും ജലവിതരണം തടസപ്പെടും

സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ വീണ്ടും ജലവിതരണം മുടങ്ങും. ചൊവ്വാഴ്ച (24.09.24) രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെയാണ് ജലവിതരണം മുടങ്ങുകായെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ആൽത്തറ- മേട്ടുക്കട റോഡിൽ സ്ഥാപിച്ചിട്ടുള്ള പുതിയ ലൈനുകൾ ചാർജ് ചെയ്യുകയും പഴയ ബ്രാഞ്ച് […]

Keralam

തിരുവോണനാളില്‍ തലസ്ഥാനത്ത് വാഹനാപകടങ്ങളില്‍ മരിച്ചത് അഞ്ചുപേര്‍

തിരുവോണനാളില്‍ തിരുവനന്തപുരത്ത് മാത്രമുണ്ടായ അപകടങ്ങളില്‍ അഞ്ചുപേര്‍ മരിച്ചു. വര്‍ക്കലയില്‍ മാത്രം ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കളാണ് മരിച്ചത്. ഒരു ബൈക്കില്‍ മൂന്നുപേരും രണ്ടാമത്തെ ബൈക്കില്‍ രണ്ടുപേരുമാണ് ഉണ്ടായിരുന്നത്. മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിയന്ത്രണം വിട്ട വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. കഴക്കൂട്ടത്തും മംഗലപുരത്തും ഉണ്ടായ രണ്ടു […]

Keralam

തിരുവനന്തപുരത്ത് മകളെ പീഡിപ്പിച്ച അച്ഛനെ മരണം വരെ കഠിന തടവു ശിക്ഷ

തിരുവനന്തപുരം : തിരുവനന്തപുരത്ത് മകളെ പീഡിപ്പിച്ച അച്ഛനെ  മരണം വരെ കഠിന തടവു ശിക്ഷ. തിരുവനന്തപുരം പോക്‌സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. വിവിധ വകുപ്പുകളിലായി മൂന്നു വട്ടമാണ് മരണം വരെ കഠിന തടവ് വിധിച്ചിട്ടുള്ളത്. കുട്ടിക്ക് ഒന്നര വയസ്സുള്ളപ്പോള്‍ കുട്ടിയുടെ അമ്മ മരിച്ചിരുന്നു. അച്ഛനൊപ്പം താമസിച്ചിരുന്ന കുട്ടിയെ പ്രതി […]

Keralam

സ്റ്റെയർകേസിൻ്റെ കൈവരിയിൽ തല കുടുങ്ങി ; അഗ്നിശമന സേനയെത്തി രക്ഷപ്പെടുത്തി

തിരുവനന്തപുരം : വീട്ടിലെ സ്റ്റെയര്‍കേസ് കൈവരിയില്‍ മധ്യവയസ്‌ക്കന്റെ തല കുടുങ്ങി. ചാക്ക് തുരുവിക്കല്‍ ആയത്തടി ലൈനിലുള്ള വീട്ടിലെ മധ്യവയസ്‌ക്കന്റെ തലയാണ് കൈവരിയില്‍ കുടുങ്ങിയത്. വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേന എത്തിയാണ് ഇയാളെ രക്ഷിച്ചത്. അഗ്നിശമന സേന സ്റ്റെയര്‍കേസ് കൈവരിയുടെ കമ്പി മുറിച്ചുമാറ്റുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ […]