World

ഒടുവിൽ ആ പ്രഖ്യാപനവും വന്നു, അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ വാഹനങ്ങൾക്കും 25 ശതമാനം അധിക നികുതി ചുമത്തി ട്രംപ്

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ വാഹനങ്ങൾക്കും 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഏപ്രിൽ രണ്ട് മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. ഏപ്രിൽ മൂന്ന് മുതൽ നികുതി ഈടാക്കുമെന്നും ട്രംപ് ഭരണകൂടം അറിയിച്ചു. അമേരിക്കയിൽ നിർമ്മിക്കാത്ത എല്ലാ കാറുകൾക്കും 25 ശതമാനം താരിഫ് ഏർപ്പെടുത്താനാണ് […]

Keralam

യുഎസ് വിസ നിയമങ്ങളിലെ മാറ്റങ്ങൾ, ഇന്ത്യക്കാർക്ക് പുതിയ വെല്ലുവിളി

ട്രംപ് ഭരണകൂടം നടപ്പിലാക്കിയ വിസ നയങ്ങളിലെ പരിഷ്കാരങ്ങൾ ഇന്ത്യയിലും അമേരിക്കയിലുമുള്ള നിരവധി ഇന്ത്യക്കാർക്ക് അനിശ്ചിതത്വവും ഉത്കണ്ഠയും സൃഷ്ടിച്ചിട്ടുണ്ട്. ഫെബ്രുവരി 10 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമങ്ങൾ പലരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.  ഇതിൽ പ്രധാനം ഇന്ത്യയിൽ നിന്നുള്ളവർക്ക് കുടിയേറ്റത്തിനല്ലാത്ത വിസ പുതുക്കുന്നതിന് നേരിട്ടുള്ള അഭിമുഖം ഒഴിവാക്കുന്ന ഡ്രോപ്ബോക്സ് സംവിധാനത്തിൽ യുഎസ് […]

World

‘അവരെ തിരിച്ചെത്തിക്കണം’, ട്രംപ് ആവശ്യപ്പെട്ടു; സുനിത വില്യംസിനെയും വില്‍മോറിനെയും തിരികെ കൊണ്ടുവരുമെന്ന് മസ്‌ക്‌

വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരെ എത്രയും വേഗം തിരികെ കൊണ്ടുവരാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്പേസ് എക്സിനോട് ആവശ്യപ്പെട്ടതായി ഇലോണ്‍ മസ്‌ക്. തങ്ങള്‍ അത് ചെയ്യുമെന്നും ബൈഡന്‍ ഭരണകൂടം അവരെ ഇത്രയും കാലം അവിടെ ഉപേക്ഷിച്ചത് ഭയാനകമാണെന്നും മസ്‌ക് എക്‌സ് പോസ്റ്റില്‍ പറഞ്ഞു. […]

World

‘ഏർളി വോട്ടിങ്ങിൽ’ കമല ഹാരിസ്; മാധ്യമങ്ങളെയും കുടിയേറ്റ ജനതയെയും അവഹേളിച്ച് ട്രംപിന്റെ അവസാനഘട്ട പ്രചാരണം

നാളെ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി അമേരിക്കയിൽ നടക്കുന്ന ‘ഏർളി വോട്ടിങ്’ പൂർത്തിയാകുമ്പോൾ ഡെമോക്രാറ്റിക്‌ സ്ഥാനാർഥി കമല ഹാരിസ് എട്ട് ശതമാനം വോട്ടിനു മുന്നിട്ടുനിൽക്കുന്നതായി റിപ്പോർട്ടുകൾ. 7.76 കോടിപേർ ഇതിനോടകം ഏർളി വോട്ടിങ് ഉപയോഗിച്ച് തങ്ങളുടെ സമ്മതിദാനം രേഖപ്പെടുത്തിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാൻ അസൗകര്യമുള്ളവർക്ക് സമ്മതിദാനാവകാശം നേരത്തെ […]

World

ഇലോണ്‍ മസ്‌കിന് കാബിനറ്റ് പദവി വാഗ്ദാനം ചെയ്ത് ട്രംപ്; പ്രസിഡന്റായാല്‍ ഇ വി ടാക്സ് ക്രെഡിറ്റ് അവസാനിപ്പിച്ചേക്കുമെന്നും സൂചന

നവംബറില്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ടെസ്‌ല സി ഇ ഒ ഇലോണ്‍ മസ്‌കിന് കാബിനറ്റ് പദവിയോ വൈറ്റ് ഹൗസിലെ ഉപദേശക ചുമതലയോ നല്‍കാന്‍ തയാറാണെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. മസ്‌കിനെ ഉപദേശക റോളിലേക്കോ കാബിനറ്റ് പദവിയിലേക്കോ പരിഗണിക്കുമോ എന്ന ചോദ്യത്തിന്, ‘അദ്ദേഹം വളരെ മിടുക്കനാണ്, ഞാന്‍ […]

World

ലോകത്തിലെ ഏറ്റവും സമ്പന്നരിലൊരാളായി ട്രംപ്; ആസ്തി 6.5 ബില്യൺ ഡോളർ

ലോകത്തിലെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടികയിൽ ആദ്യമായി ഇടംനേടി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 6.5 ബില്യൺ ഡോളറിൻ്റെ ആസ്തിയുമായി ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സിലാണ് ട്രംപ് ഇടംനേടിയത്. ആസ്തി 4 ബില്യൺ ഡോളറിലധികം വർദ്ധിച്ചു. ബിസിനസ് വഞ്ചനാക്കേസിൽ 464 മില്യൺ ഡോളർ പിഴയൊടുക്കാൻ ന്യൂയോർക്ക് കോടതി […]

World

454 മില്യൺ ഡോളർ പിഴയടച്ചില്ലെങ്കിൽ ട്രംപിൻ്റെ സ്വത്തുവകകൾ കണ്ടുകെട്ടുമെന്ന് കോടതി

ന്യൂയോർക്ക്: സാമ്പത്തിക തട്ടിപ്പ് കേസിൽ യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. 454 മില്യൺ ഡോളർ പിഴയൊടുക്കിയില്ലെങ്കിൽ ട്രംപിൻ്റെ സ്വത്തുവകകൾ കണ്ടുകെട്ടും. വരുന്ന നാല് ദിവസത്തിനുള്ളിൽ പിഴയൊടുക്കിയില്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടാനാണ് കോടതി ഉത്തരവ്. 355 മില്യൺ ഡോളർ പിഴയും ഇതിൻ്റെ പലിശയും ചേർത്താണ് 454 മില്യൺ ഡോളർ […]