Keralam

‘കേരള മുഖ്യമന്ത്രിയാകാനില്ല’; സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചിട്ടില്ലെന്ന് ശശി തരൂര്‍

മുഖ്യമന്ത്രിയാകാനില്ലെന്ന് ഡോ ശശി തരൂര്‍ എം പി. സ്ഥാനമാനങ്ങള്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്നാണ് വിശദീകരണം. എക്കണോമിക് ടൈംസ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ശശി തരൂര്‍ നിലപാട് വ്യക്തമാക്കിയത്. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തയ്യാറെന്നും ശശി തരൂര്‍ പറഞ്ഞു. കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ഏറ്റവും അധികം […]

Keralam

കൂത്താട്ടുകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ്; സിപിഐഎം വിമത കലാരാജു യുഡിഎഫിന്റെ സ്ഥാനാര്‍ഥി

 അവിശ്വാസ പ്രമേയത്തെത്തുടര്‍ന്ന് എല്‍ഡിഎഫിന് ഭരണം നഷ്ടമായ എറണാകുളം കൂത്താട്ടുകുളം നഗരസഭയില്‍ സിപിഐഎം വിമത യുഡിഎഫിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി. കലാ രാജുവിനെയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി പരിഗണിച്ചിരിക്കുന്നത്. നാളെയാണ് തിരഞ്ഞെടുപ്പ് നടക്കുക. ഈ മാസം അഞ്ചാം തിയതിയാണ് കൂത്താട്ടുകുളം നഗരസഭയില്‍ അവിശ്വാസപ്രമേയ ചര്‍ച്ച നടക്കുകയും സിപിഐഎമ്മിന് ഭരണം നഷ്ടമാകുകയും ചെയ്തത്. സിപിഐഎം […]

Keralam

‘സംഘപരിവാറിന്റെ നാവായി വെള്ളാപ്പള്ളി നടേശൻ മാറുന്നു; യുഡിഎഫ് എതിർക്കും’; വിഡി സതീശൻ

തുടർച്ചയായി വർഗീയ പരാമർശം നടത്തുന്ന വെള്ളാപ്പള്ളി നടേശനെ വീണ്ടും വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഘപരിവാറിന്റെ നാവായി വെള്ളാപ്പള്ളി നടേശൻ മാറുന്നു. പ്രത്യക്ഷത്തിൽ വെള്ളാപ്പള്ളിയും പരോക്ഷമായി സിപിഐഎമ്മും സംഘ പരിവാർ അജണ്ട നടപ്പാക്കുന്നെന്നും വി ഡി സതീശൻ വിമർശിച്ചു. എഡിജിപി എം ആർ അജിത് കുമാറിനെ […]

District News

കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന്‌ ഭരണം നഷ്ടമായി; അവിശ്വാസ പ്രമേയം പാസായി

കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് തിരിച്ചടി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. എൽഡിഎഫ് വിമത അംഗ കലാ രാജു യുഡിഎഫിന് വോട്ട് ചെയ്തു. 12നെതിരെ 13 വോട്ടുകൾക്ക് ആണ് അവിശ്വാസ പ്രമേയം പാസായത്. ചെയർപേഴ്സൺ വിജയ് ശിവനും വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസിനും എതിരെയാണ് അവിശ്വാസ പ്രമേയം. പാർട്ടിയോട് […]

District News

‘ഏറ്റുമാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി’; പ്രതികരിച്ച് സുരേഷ് കുറുപ്പ്

കോട്ടയം: കോണ്‍ഗ്രസിലേക്കെന്ന മാധ്യമ വാര്‍ത്തകളോട് പ്രതികരിച്ച് മുന്‍ എംഎല്‍എ സുരേഷ് കുറുപ്പ്. തന്നെ കുറിച്ച് ചില മാധ്യമങ്ങള്‍ വാസ്തവ വിരുദ്ധമായ പ്രചാരണങ്ങളാണ് നടത്തുന്നത്. താന്‍ ഏറ്റുമാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്നാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. 1972ലാണ് സിപിഎം അംഗമായത്. അന്നു തൊട്ട് ഇന്നുവരെ സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാടുകളോട് ഒരു അഭിപ്രായ […]

Keralam

‘സതീശന്റേത് ദിവാസ്വപ്നം; നൂറില്‍ നിന്നും ഒരു പൂജ്യം ഒഴിവാക്കേണ്ടി വരും’ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് 100 സീറ്റുകള്‍ നേടുമെന്ന വി ഡി സതീശന്റെ അവകാശവാദത്തെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. യു ഡി എഫ് 100 സീറ്റുകള്‍ നേടുമെന്ന സതീശന്റെ അവകാശവാദത്തില്‍ നിന്ന് ഒരു പൂജ്യത്തെ ഒഴിവാക്കേണ്ടി വരും. സതീശന്റെ അവകാശവാദങ്ങള്‍ വെറും ദിവാസ്വപ്നം മാത്രമാണെന്നും ശിവന്‍കുട്ടി […]

District News

കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ എത്തിക്കാനുള്ള നീക്കം; കോട്ടയത്തെ കോൺഗ്രസിനുള്ളിൽ കടുത്ത വിയോജിപ്പ്

കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ എത്തിക്കാനുള്ള നീക്കത്തിൽ കോട്ടയത്തെ കോൺഗ്രസിനുള്ളിൽ കടുത്ത വിയോജിപ്പ്. പാലായിലെ പ്രാദേശിക നേതാക്കൾ അടക്കം എതിർപ്പുമായി രംഗത്തെത്തി. കേരള കോൺഗ്രസ് എമ്മിനെ കൊണ്ടുവന്നാൽ വിജയിച്ച സീറ്റുകൾ അടക്കം വിട്ടു നൽകേണ്ടിവരുമെന്ന് പാലാ ബ്ലോക്ക് മണ്ഡലം വൈസ് പ്രസിഡണ്ട് തോമസ് ആർ വി കുറ്റപ്പെടുത്തി.പാലായിൽ അടക്കം […]

Keralam

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശശി തരൂരിന് കൂടുതൽ പിന്തുണ; അഭിപ്രായ സര്‍വേ ഫലം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തു നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശശി തരൂരിനെ പിന്തുണച്ച് സര്‍വേ ഫലം. വോട്ട് വൈബ് എന്ന ഏജന്‍സി സംഘടിപ്പിച്ച സര്‍വേയില്‍ 28.3 ശതമാനം പേരാണ് തരൂരിനെ പിന്തുണച്ചത്. നിലവിലെ പ്രതിപക്ഷ നേതാവ് വിഡി സതീശനേക്കാള്‍ അഭിപ്രായ സര്‍വേയില്‍ ബഹുദൂരം മുന്നിലാണ് ശശി തരൂര്‍. സതീശന് […]

Keralam

ഇടതുസര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമെന്ന് അഭിപ്രായ സര്‍വെ, സിറ്റിങ് എംഎല്‍എമാരെ തള്ളി 62% പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്ന് അഭിപ്രായ സര്‍വെ. സംസ്ഥാനത്ത് അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സര്‍വേ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. വോട്ട് വൈബ് എന്ന ഏജന്‍സിയാണ് സര്‍വേ സംഘടിപ്പിച്ചത്. പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ഭരണ വിരുദ്ധ വികാരമുണ്ടെന്ന് 48 ശതമാനം പേരാണ് […]

Keralam

നായകൻ ആര്യാടൻ‌ ഷൗക്കത്ത്; നിലമ്പൂർ തിരിച്ചുപിടിച്ച് യുഡിഎഫ്

നിലമ്പൂരിന്റെ നിയുക്ത എംഎൽഎയായി ആര്യാടൻ ഷൗക്കത്ത്. യുഡിഎഫ് വിജയം 11005 വോട്ടുകൾക്ക്. ആവേശം നിറച്ച നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണ വേളകൾ മറികടന്ന് വോട്ടെണ്ണൽ ദിനത്തിൽ കളം നിറഞ്ഞ് ആര്യാടൻ ഷൗക്കത്ത്. വോട്ടെണ്ണൽ ആരംഭിച്ചതിന് ശേഷം ഒരു നിമിഷം പോലും പിന്നിലേക്ക് പോകുകയോ എതിരാളികൾക്ക് മുന്നേറാൻ അവസരം നൽകുകയോ ചെയ്യാത്ത […]