Keralam

സൂക്ഷ്മ പരിശോധനയിൽ യുഡിഎഫിന് തിരിച്ചടി; സ്ഥാനാർത്ഥികളുടെ പത്രിക തള്ളി

എറണാകുളത്ത് യുഡിഎഫിന് തിരിച്ചടിയായി ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയുടെ പത്രിക തള്ളി. കടമക്കുടി ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന എൽസി ജോർജിന്റെ പത്രികയാണ് തള്ളിയത്. വയനാട്ടിലും കൊല്ലത്തും കോട്ടയത്തും ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫ് സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയിട്ടുണ്ട്. സംസ്ഥാനത്ത് നാമനിർദേശപത്രികയുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ യുഡിഎഫിൽ ആണ് കൂടുതൽ തിരിച്ചടിയുണ്ടായത്. […]