Keralam

സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

തിരുവനന്തപുരം: സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. ഇന്ന് സ്ഥാനാര്‍ത്ഥികളുടെ മണ്ഡലപര്യടനം പൂര്‍ത്തിയാകും. 12 സംസ്ഥാനങ്ങളിലെയും ജമ്മുവിലെയും അടക്കം 88 മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. യഥാര്‍ത്ഥ ചൂടിനൊപ്പം ഈ പ്രചാരണ ചൂടുംതാണ്ടിയാണ് ഇന്ന് ആവേശക്കൊടുമുടിയില്‍ കലാശക്കൊട്ട്. രാവിലെ മുതല്‍ മണ്ഡലത്തെ ഇളക്കിമറിച്ച് സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോ നടക്കും. മൂന്ന് […]

Keralam

കൊടി വിവാദത്തില്‍ പ്രതികരണവുമായി സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: കൊടി വിവാദത്തില്‍ പ്രതികരണവുമായി സാദിഖലി ശിഹാബ് തങ്ങള്‍. കൊടികള്‍ തമ്മിലല്ല വിഷയങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടുന്നതെന്നായിരുന്നു പ്രതികരണം. വിഷയങ്ങളില്‍ ലീഗും കോണ്‍ഗ്രസും ഒരേ മനസോടെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ലീഗ്- സമസ്ത തര്‍ക്കത്തില്‍, സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങളില്‍ കാര്യമില്ലെന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം. ജനങ്ങള്‍ക്ക് യാഥാര്‍ത്ഥ്യം അറിയാം. […]

Keralam

ഇടതു മുന്നണി കള്ളവോട്ടിനായി വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കുന്നെന്ന പരാതിയുമായി യുഡിഎഫ്

പത്തനംതിട്ട: പത്തനംതിട്ടയിൽ ഇടതു മുന്നണി കള്ളവോട്ടിനായി വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കുന്നെന്ന പരാതിയുമായി യുഡിഎഫ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ കളക്‌ടർക്ക് പരാതി നൽകി. കള്ളവോട്ട് ചെയ്യേണ്ടവരുടെ യോഗം ഇടതു മുന്നണി വിളിച്ചു ചേർത്തെന്നും പരാതിയിൽ പറയുന്നു. വരണാധികാരിക്കാണ് പരാതി നൽകിയിരിക്കുന്നത്. കള്ളവോട്ട് ചെയ്യുന്നവർക്ക് ക്ലാസ് […]

Keralam

രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി പി വി അന്‍വര്‍ എംഎല്‍എ

പാലക്കാട്: വയനാട് എംപി രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി പി വി അന്‍വര്‍ എംഎല്‍എ. ഡിഎന്‍എ പരിശോധിച്ച് രാഹുലിൻ്റെ പാരമ്പര്യം ഉറപ്പാക്കണമെന്നാണ് പി വി അന്‍വറിൻ്റെ പരാമര്‍ശം. ഗാന്ധി എന്ന പേര് കൂടെ ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍ ഗാന്ധി എന്നും പി വി അന്‍വര്‍ […]

District News

കോട്ടയത്ത് ബിഡിജെഎസ് പണമൊഴുക്കി വോട്ടുപിടിക്കുന്നു; സിപിഎം

കോട്ടയം: കോട്ടയത്ത് ബി ഡി ജെ എസിനെതിരെ നിലപാട് കടുപ്പിച്ച് സി പി എം. ബിഡിജെഎസിനെ വിമർശിച്ച് സി പി എം ലഘുലേഖ പുറത്തിറക്കി. ബിഡിജെഎസിൻ്റേത് മാരീച രാഷ്ട്രീയമെന്ന് സി പി എം കുറ്റപ്പെടുത്തി. മണ്ഡലത്തിൽ പണമൊഴുക്കി വോട്ടു പിടിക്കാൻ ബിഡിജെഎസ് ശ്രമിക്കുകയാണ്. മൈക്രോ ഫിനാൻസ് തട്ടിപ്പ് സമുദായം […]

Keralam

പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും പരാതി നല്‍കി യുഡിഎഫ്

പത്തനംതിട്ട: പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും പരാതി നല്‍കി യുഡിഎഫ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പരാതി. കുടുംബശ്രീയുടെ പേരില്‍ ലഘുലേഖകള്‍ അടക്കം തയ്യാറാക്കി വോട്ട് തേടുന്നു എന്നാണ് ആരോപണം. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പില്‍ ആണ് പരാതി നല്‍കിയത്. […]

Uncategorized

ബിജെപിയുടെ ഗുഡ്ബുക്കിൽ പേര് വന്ന മുഖ്യമന്ത്രിയാണ് പിണറായി; ചെമ്പ് തെളിഞ്ഞുവെന്ന് രമേശ് ചെന്നിത്തല

പത്തനംതിട്ട: കേരളത്തില്‍ 20 ൽ 20 സീറ്റും യുഡിഎഫ് നേടുമെന്ന് രമേശ് ചെന്നിത്തല. യുഡിഎഫ് അനുകൂല തരംഗമാണ് സംസ്ഥാനത്ത് നിലവില്‍ ഉള്ളത്. ഭരണവിരുദ്ധ വികാരം ശക്തമാണ്. ഇതാണ് മുഖ്യമന്ത്രിയെ വിറളി പിടിപ്പിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപിയുടെ ബി ടീം എന്ന നിലയിലാണ് സിപിഐഎം പ്രവർത്തിക്കുന്നത്. മോദിയുടെ പ്രീതി […]

Keralam

ആലപ്പുഴയിലെ ഇരട്ട വോട്ട്: നടപടി ആവശ്യപ്പെട്ട് യുഡിഎഫ് ഹൈക്കോടതിയിൽ

ആലപ്പുഴ: മണ്ഡലത്തിലെ ഇരട്ട വോട്ടിൽ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് ഹൈക്കോടതിയെ സമീപിച്ചു. ആലപ്പുഴയിൽ മാത്രം 35,000-ഓളം ഇരട്ട വോട്ടുകൾ ഉണ്ടെന്നാണ് യുഡിഎഫിന്റെ ഹർജി. ഒരേ വോട്ടർ ഐഡി കാർഡുള്ള 711 ഓളം വോട്ടർമാർ ഉള്ളതായി തെളിവുണ്ടെന്ന് ഹർജിയിൽ പറയുന്നു. ഇതുസംബന്ധിച്ച് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി. ആലപ്പുഴ […]

Keralam

യുഡിഎഫിനായി പണം വിതരണം ചെയ്തെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവെച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍

തിരുവനന്തപുരം: യുഡിഎഫിനായി പണം വിതരണം ചെയ്‌തെന്ന് ആരോപിച്ച് വ്യവസായി ബിജു രമേശിനെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞുവെച്ചു. അരുവിക്കര മൈലംമൂട് വടക്കേമല കോളനിയിലാണ് സംഭവം. ബിജു രമേശിനെയും യുഡിഎഫ് പ്രവർത്തകരെയും എൽഡിഎഫ് പ്രവർത്തകർ തടഞ്ഞുവെച്ചു. കോളനി നിവാസികൾക്ക് പണം കൈമാറിയെന്ന് എൽഡിഎഫ് ആരോപിച്ചു. പോലീസും തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചു. […]

Keralam

പത്തനംതിട്ടയിൽ താമര ചിഹ്നത്തിൽ അധിക വോട്ട് വന്നു; പരാതിയുമായി യുഡിഎഫ്

പത്തനംതിട്ട: ഇ വിഎമ്മിൽ ക്രമക്കേടെന്ന പരാതിയുമായി യുഡിഎഫ്. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ മോക് പോളിൽ അധിക വോട്ട് വന്നതായാണ് യുഡിഎഫിൻ്റെ പരാതി. പൂഞ്ഞാറിൽ മുപ്പത്തിയാറാം നമ്പർ ബൂത്തിലെ മോക് പോളിൽ അധിക വോട്ട് വന്നതായി കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ആരോപിച്ചു. താമര ചിഹ്നത്തിനാണ് അധിക വോട്ട് […]