Keralam

സൈബര്‍ ആക്രമണത്തിന് ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വടകര യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍

പേരാമ്പ്ര: സൈബര്‍ ആക്രമണത്തിന് ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വടകര യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. നിയമവിരുദ്ധമായി വല്ലതും നടന്നെങ്കില്‍ നിയമത്തിൻ്റെ വഴിക്ക് പോകട്ടെയെന്നും ഷാഫി പറഞ്ഞു. രമ്യ ഹരിദാസിനെതിരെ സൈബര്‍ ആക്രമണം ഉണ്ടാവുന്നുണ്ട്. എന്തേ ഒരു ഭാഗത്ത് മാത്രം നടപടി?. സൈബര്‍ ആക്രമണം നടത്തിയത് കൊണ്ട് എനിക്കെന്താണ് ഗുണം. എല്ലാവരെയും […]

Keralam

കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുൽ ഗാന്ധി

കണ്ണൂര്‍: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുൽ ഗാന്ധി. എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രിക്ക് ഒന്നും സംഭവിക്കാത്തതെന്നും അദ്ദേഹത്തെ ഇഡി എന്താണ് ചോദ്യം ചെയ്യാത്തതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. അദ്ദേഹം എന്താണ് ജയിലിലാകാത്തത്? മുഖ്യമന്ത്രി 24 മണിക്കൂറും എന്നെ ആക്രമിക്കുകയാണ്. ഈ നിലപാട് ആശ്ചര്യകരമാണ്. ബിജെപിക്കെതിരെ ആശയ പോരാട്ടം നടത്തുന്നു […]

Keralam

‘പുറത്തു വിടുന്നത് പേയ്ഡ് സർവേകളാണോ എന്ന് സംശയം’; വിമർശനവുമായി മുഖ്യമന്ത്രി

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന അഭിപ്രായ സർവേകൾ പേയ്ഡ് സർവേകളാണോ എന്ന് നാട്ടുകാർ സംശയിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യേക രീതിയിലാണ് സർവേ ഫലങ്ങൾ പുറത്തു വരുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരം സർവേകൾ പുറത്തു വിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തു വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി […]

Keralam

കെ കെ ശൈലജയെ അപകീർത്തിപ്പെടുത്തിയ കേസില്‍ നടപടി ; ഗള്‍ഫ് മലയാളിക്കെതിരെ കേസെടുത്ത് പോലീസ്

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാർഥിയും മട്ടന്നൂർ എംഎല്‍എയുമായ കെ കെ ശൈലജയെ അപകീർത്തിപ്പെടുത്തിയ കേസില്‍ നടപടി. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയും ഗള്‍ഫ് മലയാളിയുമായ കെ എം മിന്‍ഹാജിനെ പ്രതിയാക്കി പോലീസ് കേസെടുത്തു. ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു. ഇതിനുപുറമെ കാലാപാഹ്വാനവും ചുമത്തിയിട്ടുണ്ട്. നേരത്തെ ന്യൂമാഹി […]

Keralam

‘വെണ്ണപ്പാളി’ പരാമർശം; പി ജയരാജനെതിരെ പരാതി നൽകുമെന്ന് കെ.കെ രമ

പി ജയരാജൻ്റെ ‘വെണ്ണപ്പാളി’ പരാമർശത്തിനെതിരെ പരാതി നൽകാനൊരുങ്ങി യുഡിഎഫ്. പോലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്ന് കെ.കെ രമ അറിയിച്ചു. ഏപ്രിൽ 6ന് പി ജയരാജൻ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് കേസിനാധാരം. വെണ്ണപ്പാളി വനിതകൾ എന്നാണ് ജയരാജൻ യുഡിഎഫ് വനിതാ പ്രവർത്തകരെ വിശേഷിപ്പിച്ചത്. വടകരയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ‘വെണ്ണപ്പാളി’ വനിതകളുടെ […]

Keralam

ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ ഇരട്ട വോട്ട് കണ്ടെത്തിയെന്ന പരാതിയില്‍ നിലപാട് കടുപ്പിച്ച് അടൂര്‍ പ്രകാശ്

കൊച്ചി: ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ഇരട്ട വോട്ട് കണ്ടെത്തിയെന്ന പരാതിയില്‍ നിലപാട് കടുപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ്. ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും 100 ഇരട്ടവോട്ട് വീതം താന്‍ എടുത്തുപറഞ്ഞിരുന്നു. എന്നാല്‍ ഈ കണക്ക് പോലും കളക്ടര്‍ പരിശോധിച്ചില്ല. അത് അംഗീകരിക്കാനാകില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. […]

Keralam

വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് നേരെയുള്ള സൈബർ ആക്രമണം ഉണ്ടാകാൻ പാടില്ലാത്തതെന്ന് കെ കെ രമ

കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് നേരെയുള്ള സൈബർ ആക്രമണം ഉണ്ടാകാൻ പാടില്ലാത്തതെന്ന് വടകര എംഎൽഎ കെ കെ രമ. മുഖമില്ലാത്ത ആളുകൾ വഴി ലൈംഗിക ചുവയോടെ ഉള്ള അധിക്ഷേപങ്ങൾ ആദ്യത്തെ അനുഭവം അല്ലെന്നും കെ കെ രമ ചൂണ്ടിക്കാണിച്ചു. പലപ്പോഴായി സൈബർ സെല്ലിന് പരാതി നൽകിയ വിഷയമാണെന്നും പരാതിയിൽ […]

Keralam

ശൈലജയ്ക്കുനേരെയുള്ള സൈബര്‍ ആക്രമണം നേതൃത്വത്തിൻ്റെ അറിവോടെ; എം വി ഗോവിന്ദന്‍

തിരുവനന്തപുരം: കെ കെ ശൈലജക്കെതിരെയുള്ള സൈബര്‍ ആക്രമണം അതിക്രൂരമാമെണന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളത്തിലെ ജനാധിപത്യ സമൂഹം ശൈലജയ്ക്ക് ഒപ്പം അണിനിരക്കും. ഈ സൈബര്‍ ആക്രമണം യുഡിഎഫ് സ്ഥാനാര്‍ത്ഥി അറിയാതെയാണെന്ന് പറയാന്‍ കഴിയില്ല. ഇതിനായി പ്രത്യേക സംഘത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വടകരയില്‍ ഇറക്കിയിട്ടുണ്ട്. ‘എന്റെ […]

Keralam

സൈബർ ആക്രമണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി; കെ കെ ശൈലജ

കോഴിക്കോട്: സൈബർ ആക്രമണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ. യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ എതിർ കക്ഷിയാക്കിക്കൊണ്ടാണ് പരാതി നൽകിയത്. യുഡിഎഫ് സ്ഥാനാർത്ഥിയുടെ അറിവോടെയും സമ്മതത്തോടെയും പ്രോത്സാഹനത്തോടെയും സൈബർ ആക്രമണം നടത്തുന്നു എന്നാണ് പരാതി. യുഡിഎഫ് സ്ഥാനാർത്ഥി തിരഞ്ഞെടുപ്പ് ചട്ടം […]

Keralam

കൊല്ലത്ത് മത്സരം യുഡിഎഫും എൽഡിഎഫും തമ്മിൽ; ഷിബു ബേബി ജോൺ

കൊല്ലം: മുഖ്യമന്ത്രി കൊല്ലത്ത് എത്തിയതിൽ കൃത്യമായ മത രാഷ്ട്രീയമെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. തീരദേശ-തോട്ടം മേഖലകളിൽ മുഖ്യമന്ത്രി എത്തിയില്ലെന്നും കോൺഗ്രസിനെ മാത്രം മുഖ്യമന്ത്രി കടന്നാക്രമിക്കുന്നുവെന്നും ഷിബു ബേബി ജോൺ കുറ്റപ്പെടുത്തി. ക്ഷേമ പെൻഷൻ അവകാശമല്ല, ഔദാര്യമാണെന്ന സർക്കാർ നിലപാട് പിന്തിരിപ്പൻ സമീപനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര […]