Keralam

‘സമീപകാലത്തെ ശശി തരൂരിന്റെ പരാമര്‍ശം യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്നു’; തുറന്നടിച്ച് എന്‍ കെ പ്രേമചന്ദ്രന്‍

ശശി തരൂര്‍ എംപിയുടെ മോദി സ്തുതിയില്‍ അതൃപ്തിയുമായി ആര്‍എസ്പി. സമീപകാലത്തെ തരൂരിന്റെ പരാമര്‍ശം യുഡിഎഫിനെ പ്രതിരോധത്തില്‍ ആക്കുന്നുവെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി  തുറന്നടിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി ഇത്തരം കാര്യങ്ങളില്‍ നയപരമായ നിലപാടുകള്‍ വ്യക്തമാക്കണമെന്നും എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു.  ശശി തരൂര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചു നടത്തിയ പരാമര്‍ശം […]

Keralam

കോതമംഗലം, കുട്ടനാട് സീറ്റുകളില്‍ കണ്ണുനട്ട് അനൂപ് ജേക്കബ്

തിരുവനന്തപുരം: അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകള്‍ കൂടി അധികമായി വേണമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ഗ്രൂപ്പ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാര്‍ട്ടി നേതാവ് അനൂപ് ജേക്കബ് ഈ ആവശ്യം ഉന്നയിച്ചത്. നിലവിലുള്ള പിറവം സീറ്റിന് പുറമെ, കോതമംഗലം, […]

India

ആശാ വര്‍ക്കേഴ്‌സിന്റെ സമരം; നിര്‍മല സീതാരാമനെ കണ്ട് യുഡിഎഫ് എംപിമാര്‍

ആശാ വര്‍ക്കേഴ്‌സിന്റെ സമരത്തില്‍ കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, ജെ പി നഡ്ഡ എന്നിവരെ കണ്ട് യുഡിഎഫ് എം പിമാര്‍. അനുഭാവപൂര്‍വമായ നിലപാടായിരുന്നു കേന്ദ്ര ധനമന്ത്രിയുടേത് എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എം പിമാര്‍ പ്രതികരിച്ചു. ഇന്‍സന്റീവ് വര്‍ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജെപി നഡ്ഡ ആവര്‍ത്തിച്ചതായി നേതാക്കള്‍ പറഞ്ഞു. കേന്ദ്ര ധനമന്ത്രിയുമായി ആശാവര്‍ക്കര്‍മാരുടെ […]

Keralam

‘കോണ്‍ഗ്രസ് നടത്തിയ രഹസ്യ സര്‍വേയിലും എല്‍ഡിഎഫ് തുടര്‍ഭരണം പ്രവചിക്കുന്നു’; കെ എന്‍ ബാലഗോപാല്‍

കോണ്‍ഗ്രസ് നേതൃത്വം നേരിട്ട് നടത്തിയ രഹസ്യ സര്‍വേയിലും കേരളത്തിൽ മൂന്നാം പിണറായി സർക്കാർ വരും എന്നാണ് കണ്ടെത്തിയതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വികസനത്തിന് സര്‍ക്കാരുകളുടെ തുടര്‍ച്ച പ്രധാനമെന്നും ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടര്‍ച്ചയായി ഈ സര്‍ക്കാര്‍ വന്നതുകൊണ്ടാണ് ഇത്രയധികം വികസനം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ സര്‍വ്വേയിലും […]

Keralam

ആശാവര്‍ക്കര്‍മാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യമായി അഞ്ചുലക്ഷം നല്‍കണം: യുഡിഎഫ്

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യമായി അഞ്ചുലക്ഷം രൂപ നല്‍കണമെന്ന് യുഡിഎഫ്. സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ യുഡിഎഫ് പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുന്നറിയിപ്പ് നല്‍കി. സമരം നടത്തുന്ന ആശാവര്‍ക്കര്‍മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സമാന വിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ചെയ്തത് […]

Keralam

മുഖ്യമന്ത്രി പദത്തില്‍ ശശി തരൂരിനെ പിന്തുണച്ച് കെ വി തോമസ്; മുഖ്യമന്ത്രിപദം ആഗ്രഹിക്കാത്ത ആരാണ് കോണ്‍ഗ്രസില്‍ ഉള്ളതെന്നും ചോദ്യം

മുഖ്യമന്ത്രി പദത്തില്‍ ഡോ ശശി തരൂരിനെ പിന്തുണച്ച് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ്. ശശി തരൂര്‍ പ്രഗല്‍ഭനായ പാര്‍ലമെന്റേറിയനാണ് മുഖ്യമന്ത്രിപദം ആഗ്രഹിക്കാത്ത ആരാണ് കോണ്‍ഗ്രസില്‍ ഉള്ളതെന്നും കെവി തോമസ് ചോദിച്ചു. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രിയങ്കാ ഗാന്ധി എംപി പ്രധാനമന്ത്രിക്ക് കത്ത് […]

Keralam

ഉപതിരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നത്; കെ സുധാകരന്‍ എം പി

വയനാട് ഒഴികെയുള്ള ജില്ലകളിലെ 30 തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി. നേരത്തെ പത്ത് വാര്‍ഡുകളാണ് യുഡിഎഫിന്റെതായി ഉണ്ടായിരുന്നെങ്കില്‍ ഇത്തവണയത് 12 എണ്ണമായി ഉയർന്നു. രണ്ട് വാര്‍ഡുകള്‍ കൂടി യുഡിഎഫിന് സ്വന്തം അക്കൗണ്ടില്‍ ചേര്‍ക്കാന്‍ കഴിഞ്ഞു. […]

Keralam

സംസ്ഥാനത്ത് ഇന്ത്യാ സഖ്യം യാഥാർഥ്യമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

സംസ്ഥാനത്ത് ഇന്ത്യാ സഖ്യം യാഥാർഥ്യമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഭക്ഷണപക്ഷവും പ്രതിപക്ഷവും തിരിച്ചറിയാനാകാത്ത വിധം സമാന സ്വഭാവമുള്ളവരായി മാറി. ദിശാബോധം നഷ്ടപ്പെട്ട പ്രതിപക്ഷമാണുള്ളത്. കേരളത്തിലെ പ്രതിപക്ഷം സർക്കാരിന്റെ ബി ടീം ആണെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ശശി തരൂർ വിഷയത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം. പ്രതിപക്ഷ ധർമ്മം […]

Keralam

കേരളത്തിന്റെ വ്യവസായ ഭൂപടം മാറ്റിയത് യുഡിഎഫ് സര്‍ക്കാരുകള്‍; ഇടിച്ചു പൊളിക്കലാണ് എല്‍ഡിഎഫ് നയം : പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരളം എല്ലാ നിലകളിലും വളരെ നല്ല നിലകളില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പക്ഷെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടണമെന്ന ചര്‍ച്ച കുറേക്കാലമായി നിലനില്‍ക്കുന്നുണ്ട്. കരുണാകരന്റെ നേതൃത്വത്തിലുള്ള, താന്‍ വ്യവസായമന്ത്രിയായ സര്‍ക്കാര്‍ മുതലാണ് ഈ രംഗത്ത് മാറ്റത്തിനു വേണ്ടിയുള്ള വലിയ ശ്രമങ്ങള്‍ […]

Keralam

വന്യജീവി ആക്രമണത്തില്‍ പ്രതിഷേധം; നാളെ വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍

വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. ജില്ലയിൽ രൂക്ഷമായ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഐക്യ ജനാധിപത്യമുന്നണി വയനാട് ജില്ലാ കമ്മിറ്റി നാളെ ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. ദിവസേന എന്നോണം ജില്ലയിൽ ആക്രമണത്തിൽ മനുഷ്യജീവനങ്ങൾ നഷ്ടപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സർക്കാർ നിലപാട് പ്രതിഷേധിച്ചുകൊണ്ടാണ് ഹർത്താൽ നടത്തുന്നതെന്ന് […]