Keralam

‘ഉപാധി അൻവർ കൈയിൽ വെച്ചാൽ മതി; പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ കോൺഗ്രസ് പിൻവലിക്കില്ല’; വിഡി സതീശൻ

പി.വി. അൻവറിന്റെ ഉപാധി തള്ളി പ്രതിപക്ഷനേതാവ് വിഡി സതീശൻ. പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ കോൺഗ്രസ് പിൻവലിക്കില്ല; അൻവർ പിന്തുണച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ല. ഉപാധി അൻവർ കൈയിൽ വെച്ചാൽ മതിയെന്നും വി.ഡി.സതീശൻ. അന്‍വര്‍ തമാശകളൊന്നും പറയരുത്. അന്‍വറിന്റെ ഡിഎംകെ കോണ്‍ഗ്രസിനെയാണ് ബന്ധപ്പെട്ടത്. യുഡിഎഫ് ഇക്കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. കെപിസിസി യോഗത്തില്‍ പേര് […]

Keralam

അൻവറിനെ തള്ളി, രമ്യ ഹരിദാസിനെ പിൻവലിക്കില്ലെന്ന് കോൺ​ഗ്രസ്; ചർച്ച തുടരും

തൃശൂർ: ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിക്കില്ലെന്ന് വ്യക്തമാക്കി യുഡിഎഫ്. പി വി അൻവറുമായി കോണ്‍ഗ്രസ് നടത്തിയ ചര്‍ച്ചയിലാണ് രമ്യ ഹരിദാസിനെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാൽ സ്ഥാനാര്‍ഥികളെ പിന്‍വലിച്ച് സമവായ ചര്‍ച്ച വേണ്ട എന്നാണ് യുഡിഎഫ് തീരുമാനം. പാലക്കാടും ചേലക്കരയിലും പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ തന്നെ മത്സരിക്കും. അന്‍വറുമായി അനുനയ നീക്കങ്ങള്‍ […]

Keralam

അൻവറിന്‍റെ സഹായം തേടി യുഡിഎഫ്; ഉപാധികൾ നിരത്തി അൻവർ

പാലക്കാട്: പാലക്കാട്, ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിൽ അൻവറിന്‍റെ സഹായം തേടി യുഡിഎഫ്. രണ്ട് മണ്ഡലങ്ങളിലേയും സ്ഥാനാർഥികളെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ളവർ അൻവറുമായി ചർച്ച നടത്തിയതായാണ് വിവരം. എന്നാൽ പാലക്കാട്ടേ തന്‍റെ പാർട്ടി സ്ഥാനാർഥിയെ പിൻവലിക്കാമെന്നും പകരം ചേലക്കരയിൽ തന്‍റെ സ്ഥാനാർഥിയെ യുഡിഎഫ് പിന്തുണയ്ക്കണമെന്നുമുള്ള ഉപാധിയാണ് […]

Keralam

സഭാ ടിവിയുടെ പുതിയ ചാനലായ സഭാ ടിവി എക്സ്‌ക്ലൂസീവിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: സഭാ ടിവിയുടെ പുതിയ ചാനലായ സഭാ ടിവി എക്സ്‌ക്ലൂസീവിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ച് പ്രതിപക്ഷം. പ്രതിപക്ഷ പ്രതിഷേധം സഭാ ടിവി സംപ്രേക്ഷണം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. പ്രതിപക്ഷ നേതാവിന്റെ പ്രസംഗവും സംപ്രേക്ഷണം ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. വൈകീട്ട് ഉദ്ഘാടന ചടങ്ങ് നടക്കാനിരിക്കെയാണ് ബഹിഷ്‌കരണം. ഒക്ടോബര്‍ 9ന് […]

Keralam

പ്രഖ്യാപനം വരുന്നതിനു മുന്നേ പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാന്‍ സിപിഐഎം

പ്രഖ്യാപനം വരുന്നതിനു മുന്നേ പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാന്‍ സിപിഐഎം. സ്ഥാനാര്‍ഥികളുടെ പട്ടിക നല്‍കാന്‍ തൃശ്ശൂര്‍, പാലക്കാട് ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കി. അടുത്താഴ്ച ചേരുന്ന സിപിഐഎം സംസ്ഥാന സെക്രടറിയേറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനാണ് ആലോചന. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഏറ്റ കനത്ത തോല്‍വിയില്‍ നിന്ന് തിരിച്ചു വരാന്‍ […]

Keralam

നിയമസഭയുടെ ആദ്യദിനം തന്നെ കണ്ടത് പിണറായി-സതീശൻ അന്തർധാര : വി മുരളീധരൻ

നിയമസഭയുടെ ആദ്യദിനം തന്നെ കണ്ടത് പിണറായി-സതീശൻ അന്തർധാരയെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. വയനാട്ടിലെ യഥാര്‍ഥ കണക്ക് കേന്ദ്രസര്‍ക്കാരിന് നല്‍കിയോ എന്ന് ചോദിക്കേണ്ട പ്രതിപക്ഷം, ഭരണപക്ഷത്തിന് വിധേയപ്പെട്ടു. മുഖ്യമന്ത്രിയോ റവന്യൂമന്ത്രിയോ വയനാട് ദുരന്തത്തിലെ യഥാര്‍ഥ നാശനഷ്ടക്കണക്കുകള്‍ സഭയിൽ വെളിപ്പെടുത്തിയിട്ടില്ല. കേന്ദ്രസർക്കാരിന് ശരിയായ കണക്ക് സമർപ്പിച്ചിട്ടുണ്ടോ എന്ന് പ്രതിപക്ഷം ചോദിക്കുന്നുമില്ല. വീഴ്ചകൾ […]

Keralam

വെമ്പായം ഗ്രാമ പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടമായി

വെമ്പായം ഗ്രാമ പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടമായി. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ബിജെപി പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്. പ്രസിഡൻ്റിനും വൈസ് പ്രസിഡൻ്റിനും എതിരെ ആണ് എൽഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ അധ്യഷതയിലാണ് അവിശ്വാസപ്രമേയത്തിനു മേൽ ചർച്ച നടന്നത്. യുഡിഎഫ് അംഗങ്ങളും എസ്ഡിപിഐ അംഗവും അവിശ്വാസത്തിൽ […]

Keralam

മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറത്തെ മോശമാക്കുന്ന നിലപാട് കൈക്കൊണ്ടിട്ടില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറത്തെ മോശമാക്കുന്ന നിലപാട് കൈക്കൊണ്ടിട്ടില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഒരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ആരോപണം ഉയരുന്നത്. കേരളത്തില്‍ എട്ടുവര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫിന് വേണ്ടിയാണ് ഈ പ്രചാരണം നടക്കുന്നതെന്നും മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. സ്വര്‍ണക്കടത്തിലൂടെയും ഹവാലയിലൂടെയും മലപ്പുറത്തെത്തുന്ന പണം […]

Keralam

പാര്‍ട്ടി വോട്ടുകള്‍ ബിജെപിക്ക് മറിയുന്നു, ആറ്റിങ്ങലില്‍ യുഡിഎഫ് ജയം അത് കൊണ്ടുമാത്രം; സിപിഐഎം റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പാര്‍ട്ടി വോട്ടുകള്‍ ബിജെപിക്ക് മറിയുകയാണെന്ന് വിലയിരുത്തി സിപിഐഎം. സിപിഐഎം സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ആറ്റിങ്ങലിലെ എല്‍ഡിഎഫ് പരാജയത്തിന്റെ കാരണം വോട്ടുകള്‍ ബിജെപിക്ക് പോയതാണ്. ആലപ്പുഴയും തൃശൂരും അടക്കമുള്ള പല മണ്ഡലങ്ങളിലും ഇതുണ്ടായി. ആറ്റിങ്ങലില്‍ യുഡിഎഫിന്റെ വിജയം എല്‍ഡിഎഫ് വോട്ട് ബിജെപിക്ക് ചോര്‍ന്നത് കൊണ്ടുമാത്രമാണെന്നും റിപ്പോര്‍ട്ടില്‍ […]

Keralam

പി വി അൻവറിനെ തള്ളാതെ മുസ്ലിം ലീ​ഗ്; കോൺ​ഗ്രസ് കൂടി ആലോചിച്ച് എടുക്കേണ്ട തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

കാസർകോട്: സിപിഎം ബന്ധം ഉപേക്ഷിച്ച പി വി അൻവറെ തള്ളാതെ മുസ്ലിം ലീ​ഗ്. പി വി അൻവർ എംഎൽഎയെ യു ഡി എഫിലേക്ക് ക്ഷണിക്കുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മുസ്ലിം ലീ​ഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അക്കാര്യം ആലോചിച്ചിട്ടില്ല. യുഡിഎഫിലേക്ക് ക്ഷണിക്കുന്ന കാര്യം കോൺഗ്രസ് കൂടി ആലോചിച്ചെടുക്കേണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി […]