Keralam

അന്‍വറിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ പടയൊരുക്കമെന്ന് വിഡി സതീശന്‍

അന്‍വറിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ പടയൊരുക്കമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. താന്‍ പറയുന്നത് യുഡിഎഫ് തീരുമാനങ്ങള്‍ ആണെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യം യു ഡി എഫ് നിരീക്ഷിക്കകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.  അന്‍വറിനെ കൊണ്ട് പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിച്ചു. ആ അന്‍വര്‍ ഇന്ന് മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിക്കുന്നു. കാലം […]

Keralam

‘പാർട്ടിയെ ദുർബലപ്പെടുത്തരുത്, പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിന്മാറണം’; പി.വി അൻവറിനെതിരെ സിപിഐഎം

പി വി അൻവറിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്.പി വി അൻവറിന്റെ ആരോപണങ്ങൾ പാർട്ടിയേയും മുന്നണിയേയും ദുർബലപ്പെടുത്തുന്നുവെന്നും പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിന്മാറണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. പിവി അൻവറിനോട് ഒരു തരത്തിലും യോജിപ്പില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. സിപിഐഎം പ്രസ്താവനയുടെ പൂർണ്ണ രൂപം നിലമ്പൂര്‍ എം.എല്‍.എ പി.വി […]

Keralam

‘മുഖമന്ത്രിയുടെ പ്രതികരണം തൃപ്തികരമല്ല, അജിത് കുമാറിനെ മാറ്റിനിർത്തി അന്വേഷിക്കണം’; പി.കെ കുഞ്ഞാലിക്കുട്ടി

വിവാദ വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ ഇന്നത്തെ വിശദീകരണം തൃപ്തികരമല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. പൂരം കലക്കിയ വിഷയം രാഷ്ട്രീയ കേരളം ചർച്ച ചെയ്യേണ്ട വിഷയമാണ്. കേരളത്തിലെ ഭരണ കക്ഷിയും പ്രതിപക്ഷവും ഒരു പോലെ ചർച്ച ചെയ്യേണ്ട വിഷയമാണ്. എം.ആർ അജിത് കുമാറിനെ മാറ്റി നിർത്തി അന്വേഷിക്കണം. പിവി അൻവറിന്റെ പ്രവേശനം യുഡിഎഫ് […]

Keralam

കുട്ടനാട് മണ്ഡലത്തിന്റെ പേരിൽ യുഡിഎഫിൽ പോര് കടുക്കുന്നു

ആലപ്പുഴ : കുട്ടനാട് മണ്ഡലത്തിന്റെ പേരിൽ യുഡിഎഫിൽ പോര് കടുക്കുന്നു. കോൺഗ്രസും കേരള കോൺഗ്രസും തമ്മിലാണ് പോര്. സീറ്റ് ഏറ്റെടുക്കണമെന്ന് കെപിസിസി നേതൃത്വത്തോടാവശ്യപ്പെട്ട് കോൺഗ്രസ് പ്രമേയം പാസാക്കിയതിനു പിന്നാലെ വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് കേരള കോൺഗ്രസ്. കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എംപി പങ്കെടുത്ത കോൺഗ്രസ് കുട്ടനാട് […]

District News

കോട്ടയം നഗരസഭയിൽ ചെയർപേഴ്സണെതിരായ അവിശ്വാസം പരാജയപ്പെട്ടു

കോട്ടയം : ക്വാറം തികയാത്തതിനെ തുടര്‍ന്ന് കോട്ടയം നഗരസഭയില്‍ ചെയര്‍പേഴ്‌സണ് എതിരേ എല്‍.ഡി.എഫ്. നടത്തിയ അവിശ്വാസ നീക്കം പരാജയപ്പെട്ടു.  ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യനെതിരായാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എന്നാല്‍ മതിയായ അംഗങ്ങളുടെ അഭാവത്തെ തുടര്‍ന്ന് അവിശ്വാസം ചര്‍ച്ചയ്‌ക്കെടുത്തില്ല. ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും അംഗങ്ങള്‍ വിട്ടുനിന്നതോടെയാണ് അവിശ്വാസ പ്രമേയം ചര്‍ച്ചക്ക് എടുക്കാന്‍ […]

Keralam

വൈക്കം എസ്എച്ച്ഒയെ സ്റ്റേഷനിൽ നിന്ന് തെറിപ്പിക്കുമെന്ന് വെല്ലുവിളിച്ച് സി കെ ആശ എംഎൽഎ

വൈക്കം എസ്എച്ച്ഒയെ സ്റ്റേഷനിൽ നിന്ന് തെറിപ്പിക്കുമെന്ന് വെല്ലുവിളിച്ച് സി കെ ആശ എംഎൽഎ. വൈക്കത്ത് വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് തടയാൻ എത്തിയ സിപിഐ നേതാക്കളോടും എംഎൽഎ സി കെ ആശയോടും പോലീസ് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് എംഎൽഎയുടെ നേതൃത്വത്തിൽ വൈക്കം പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വഴിയോര കച്ചവടക്കാർക്കൊപ്പം […]

Keralam

വടകരയില്‍ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ടിനു പിന്നില്‍ യുഡിഎഫ് തന്നെയെന്ന് ഇടതു മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ വടകരയില്‍ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ടിനു പിന്നില്‍ യുഡിഎഫ് തന്നെയെന്ന് ഇടതു മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. കോടതിയിലെ വിചാരണ ഘട്ടത്തില്‍ ഇക്കാര്യം വ്യക്തമാവുമെന്ന് ജയരാജന്‍ പറഞ്ഞു. കേരളത്തിലെ പോലീസ് രാഷ്ട്രീയം നോക്കിയല്ല പ്രവര്‍ത്തിക്കുന്നത് എന്ന് ഇപ്പോള്‍ പ്രതിപക്ഷം അംഗീകരിച്ചല്ലോയെന്ന് ജയരാജന്‍ പറഞ്ഞു. അതിന് അവരോടു […]

Keralam

നിയമസഭ തിരഞ്ഞെടുപ്പ് കേസ് ; നജീബ് കാന്തപുരം ആറ് വോട്ടുകൾക്ക് വിജയിച്ചതായി കണക്കാക്കാമെന്ന് ഹൈക്കോടതി

പെരിന്തൽമണ്ണ: പെരിന്തല്‍മണ്ണ നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം ആറ് വോട്ടുകള്‍ക്കെന്ന് കണക്കാക്കാമെന്ന് ഹൈക്കോടതി. എല്‍ഡിഎഫ് തര്‍ക്കമുന്നയിച്ച 348 വോട്ടുകളില്‍ സാധുവായത് 32 എണ്ണം മാത്രമാണെന്നും സാധുവായ വോട്ട് മുഴുവനും എല്‍ഡിഎഫിനെന്ന് കണക്കാക്കിയാലും യുഡിഎഫ് ആറ് വോട്ടിന് ജയിക്കുമെന്നും ഈ സാഹചര്യത്തില്‍ മാറ്റിവെച്ച വോട്ടുകള്‍ എണ്ണേണ്ടതില്ലെന്നും ഹൈക്കോടതി […]

District News

വാകത്താനം സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് ; യുഡിഎഫ്-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം

കോട്ടയം : വാകത്താനം സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ യുഡിഎഫ്-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം. തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഔദ്യോഗിക പാനലിനെതിരെ യൂത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് ഔദ്യോഗിക പാനല്‍ സ്ഥാനാര്‍ത്ഥികള്‍ കയ്യേറ്റം ചെയ്‌തെന്നാണ് ആരോപണം. എന്നാല്‍ സംഘര്‍ഷം ഉണ്ടായെന്ന ആരോപണം യുഡിഎഫിന്റെ ഔദ്യോഗിക പാനല്‍ […]

Keralam

തീരദേശ ഹൈവെ പദ്ധതിയില്‍ നിന്നും പിന്‍മാറണം : മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി

തിരുവനന്തപുരം: സാമൂഹിക- പാരിസ്ഥിതിക ആഘാതങ്ങള്‍ പഠിക്കാതെയും ഡി.പി.ആര്‍ തയാറാക്കാതെയും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന തീരദേശ ഹൈവെ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. വികസന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാനാകില്ലെന്നതില്‍ തര്‍ക്കമില്ല. ആവാസ വ്യവസ്ഥ നിലനിര്‍ത്തിയും ജീവനോപാധികള്‍ സംരക്ഷിച്ചും ജനങ്ങളെ വിശ്വാസത്തിലെടുത്തുമാണ് […]