Keralam

തിരഞ്ഞെടുപ്പ് ഫലം ജനവിരുദ്ധ സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരം : വി ഡി സതീശൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലത്തിലെ എൽഡിഎഫിന്റെ തോൽവി കോണ്‍ഗ്രസ് മുക്ത കേരളത്തിന് ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദുഷ്പ്രചരണത്തിന് കിട്ടിയ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജനവിരുദ്ധ സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ് യുഡിഎഫിന് അനുകൂലമായ ജനവിധി. സംസ്ഥാന സര്‍ക്കാരിനെ ജനങ്ങള്‍ എത്രമാത്രം വെറുക്കുന്നു എന്നതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പ് ഫലത്തിലുണ്ട്.  […]

Keralam

എല്‍ഡിഎഫിന് നഷ്ടം ഒരു ശതമാനം വോട്ടുമാത്രമെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിന് അഞ്ച് ശതമാനം വോട്ടുകളുടെ കുറവ് ഉണ്ടായെന്നും എല്‍ഡിഎഫിന് ഒരു ശതമാനത്തിന്റെ കുറവ് മാത്രമാണ് ഉണ്ടായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. യുഡിഎഫിന് ഒരു സിറ്റിങ് സീറ്റും നഷ്ടമായി. പരാജയം സംബന്ധിച്ച് ആവശ്യമായ പരിശോധനയും തിരുത്തലും നടത്തുമെന്നും എംവി ഗോവിന്ദന്‍ മാധ്യങ്ങളോട് പറഞ്ഞു. […]

District News

കോട്ടയത്ത് ഫ്രാൻസിസ് ജോർജിന്റെ മുന്നേറ്റം 6 നിയമസഭാമണ്ഡലങ്ങളിൽ

കോട്ടയം : സ്ഥാനാർഥി മാറിയെങ്കിലും ഭൂരിപക്ഷക്കണക്കിൽ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ തനിയാവർത്തനം. 2019ൽ ഭൂരിപക്ഷം നേടിയ എല്ലാ നിയമസഭാ മണ്ഡലത്തിലും ഇത്തവണയും യുഡിഎഫ് ഭൂരിപക്ഷം നേടിയപ്പോൾ 2019ലെ അതേ സ്വഭാവത്തിൽ വൈക്കം എൽഡിഎഫിനെ തുണച്ചു. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥിയായ തോമസ് ചാഴികാടനു ഭൂരിപക്ഷം നൽകിയ പിറവം, പാലാ, […]

Keralam

കേരളത്തില്‍ യുഡിഎഫ് കൊടുങ്കാറ്റ്; തൃശൂരില്‍ താമര വിരിഞ്ഞു

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന്റെ വന്‍ കുതിപ്പ്. എറണാകുളം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ഹൈബി ഈഡന്‍ വിജയിച്ചു. രണ്ടു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎമ്മിന്റെ കെ ജെ ഷൈനിനെ ഹൈബി തോല്‍പ്പിച്ചത്. 20 മണ്ഡലങ്ങളില്‍ 17 ലും യുഡിഎഫ് ആണ് മുന്നിട്ടു നില്‍ക്കുന്നത്. ആറ്റിങ്ങലില്‍ ഫോട്ടോഫിനിഷിലേക്ക് നീങ്ങുകയാണ്. കേരളത്തില്‍ […]

Keralam

കേരളത്തിൽ യുഡിഎഫ് മേൽക്കൈ; അക്കൗണ്ട് തുറക്കാൻ ഒരുങ്ങി എൻഡിഎ, ഇടതിന് ക്ഷീണം

തിരുവനന്തപുരം: വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ യുഡിഎഫിന്റെ കുതിപ്പും ഇടതിന്റെ കിതപ്പുമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. 17 മുതൽ 18 സീറ്റുവരെ യുഡിഎഫ് മുന്നേറുകയാണ്. എന്നാല്‍ ഇടത് മുന്നണിയാകട്ടെ ആലത്തൂർ മണ്ഡലത്തില്‍ മാത്രമാണ് മുന്നേറുന്നത്. 2019 ൽ നിന്ന് വ്യത്യസ്തമായി എൻഡിഎയുടെ രണ്ട് സ്ഥാനാർ‌ത്ഥികളാണ് കേരളത്തിൽ മുന്നിട്ട് നിൽക്കുന്നത്. തിരുവനന്തപുരത്തും തൃശൂരും ബിജെപി […]

Keralam

പീരുമേട് നിയമസഭാ കേസിൽ സിപിഐ എംഎൽഎ വാഴൂർ സോമന് ആശ്വാസം

ഇടുക്കി: പീരുമേട് നിയമസഭാ കേസിൽ സിപിഐ എംഎൽഎ വാഴൂർ സോമന് ആശ്വാസം. വാഴൂര്‍ സോമന്റെ വിജയം ചോദ്യം ചെയ്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി സിറിയക് തോമസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വസ്തുതകള്‍ മറച്ചുവെച്ചാണ് വാഴൂര്‍ സോമന്റെ സത്യവാങ്മൂലം എന്നാണ് തിരഞ്ഞെടുപ്പ് ഹര്‍ജിയിലെ പ്രധാന ആക്ഷേപം. ജസ്റ്റിസ് മേരി തോമസിന്റെ […]

Keralam

ബാർ കോഴയ്ക്കെതിരെ കടുത്ത പ്രക്ഷോഭം ആരംഭിക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ

കോഴിക്കോട് : ബാർ കോഴയ്ക്കെതിരെ കടുത്ത പ്രക്ഷോഭം ആരംഭിക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ. ബാർ കോഴയിൽ രണ്ടു മന്ത്രിമാർക്ക് പങ്കുണ്ട്. എക്സൈസ് അന്വേഷിച്ചത് ശബ്ദരേഖയെക്കുറിച്ചാണ്. ഗൂഢാലോചനയെക്കുറിച്ചല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ പൊലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തില്ലെന്നുറപ്പാണ്. അതിനാലാണ് യുഡിഎഫ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യൽ […]

Keralam

രാജ്യസഭയിലേക്കില്ലെന്ന് മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി 

കോഴിക്കോട്: രാജ്യസഭയിലേക്കില്ലെന്ന് മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി  പ്രതികരിച്ചു. രാജ്യസഭയിലെത്തേണ്ടത് പരിണിതപ്രജ്ഞരായ നേതാക്കളാണ്. തൻ്റെ പേര് രാജ്യസഭയിലേക്ക് പരിഗണിക്കുന്നില്ല. ചെറുപ്പക്കാര്‍ വരുന്നതില്‍ ശരികേടില്ല. ഞാന്‍ യുവാവല്ല. പാര്‍ട്ടിയില്‍ മാത്രമാണ് യുവാവ്. പാര്‍ട്ടി എനിക്ക് അര്‍ഹമായ പരിഗണ നല്‍കി. മുതിര്‍ന്ന നേതാക്കളുടെ ശബ്ദമാണ് രാജ്യസഭയിലെത്തേണ്ടതെന്നും കെ എം […]

Keralam

രാജ്യസഭ സീറ്റിലേക്ക് യുവാക്കളെ പരിഗണിക്കുന്നതില്‍ തെറ്റില്ല ; എം കെ മുനീര്‍

മലപ്പുറം: ഒഴിവു വരുന്ന രാജ്യസഭ സീറ്റിലേക്ക് യുവാക്കളെ പരിഗണിക്കുന്നതില്‍ തെറ്റില്ലെന്നും നേരത്തെ അബ്ദുസമദ് സമദാനി ഉള്‍പ്പെടെ രാജ്യസഭാംഗമായിട്ടുണ്ടെന്നും മുസ്ലീം ലീഗ് നേതാവ് എം കെ മുനീര്‍. ഒഴിവു വരുന്ന രാജ്യസഭ സീറ്റിലേക്ക് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്ന അഭ്യൂഹം പരന്നിരുന്നു. എന്നാല്‍, രാജ്യസഭയിലേക്കില്ലെന്ന് […]

Keralam

പ്രചാരണ വേളയില്‍ വ്യക്തി അധിക്ഷേപം നേരിട്ടു ; കെകെ ശൈലജ

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വലിയ തോതില്‍ വ്യക്തി അധിക്ഷേപം നേരിട്ടെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജ. തുടക്കത്തില്‍ അതെല്ലാം അവഗണിച്ചു. എന്നാല്‍ തുടര്‍ക്കഥയായി മാറിയതോടെയാണ് പ്രതികരിച്ചതെന്നും കെ കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. ജനം എല്ലാം മനസ്സിലാക്കിയിട്ടുണ്ട്. വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാലും ഏത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാലും […]