District News

യുകെയില്‍ വര്‍ക്ക് വിസ വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്നും 13 ലക്ഷം രൂപ തട്ടിയ കേസില്‍ കോട്ടയം സ്വദേശികളായ രണ്ടു പേർ പിടിയില്‍

 യുകെയില്‍ വര്‍ക്ക് വിസ വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്നും 13 ലക്ഷം രൂപ തട്ടിയ കേസില്‍ 2 പേര്‍ പിടിയില്‍. അരിമ്പൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. കോട്ടയം ഏറ്റുമാനൂര്‍ നീലിമംഗലം സ്വദേശി കൃഷ്ണകൃപാസാഗരം വീട്ടില്‍ രഞ്ജിത (33), കോട്ടയം ചെന്നാനിക്കാട് മുറ്റുത്തറ വീട്ടില്‍ അനൂപ് വര്‍ഗീസ് (36) […]

World

അഭയാര്‍ത്ഥി അപേക്ഷകരുടെ അപ്പീലുകള്‍ ഫാസ്റ്റ് ട്രാക്കിലേക്ക്; പുതിയ സ്വതന്ത്ര പാനലിനെ നിയോഗിക്കും

ബ്രിട്ടനില്‍ ക്രമസമാധാന പ്രശ്നമായി അഭയാര്‍ത്ഥി വിഷയം മാറുകയാണ്. ഇതിന്റെ ഭാഗമായി അഭയാര്‍ത്ഥികളുടെ അപ്പീലുകള്‍ ഫാസ്റ്റ് ട്രാക്കായി കൈകാര്യം ചെയ്യാന്‍ പുതിയ സിസ്റ്റം തയ്യാറാക്കുന്നതായി ഹോം സെക്രട്ടറി പ്രഖ്യാപിച്ചു. യുകെയില്‍ തുടരാന്‍ അവകാശമില്ലാത്ത ആളുകളെ നാടുകടത്തുന്നത് വേഗത്തിലാക്കാനാണ് പദ്ധതിയെന്ന് വെറ്റ് കൂപ്പര്‍ വ്യക്തമാക്കി. നിലവിലെ അവസ്ഥയില്‍ അഭയാര്‍ത്ഥി അപ്പീലുകള്‍ തീരുമാനത്തിലെത്താന്‍ […]

Travel and Tourism

ഭാരക്കൂടുതല്‍ കാരണം 20 യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ മാപ്പു പറഞ്ഞ് ബ്രിട്ടീഷ് എയര്‍വേയ്‌സ്

ഭാരക്കൂടുതല്‍ കാരണം 20 യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ മാപ്പു പറഞ്ഞ് ബ്രിട്ടീഷ് എയര്‍വേയ്‌സ്. ഫ്‌ളോറന്‍സിലെ അമേരിഗോ വെസ്പൂച്ചി വിമാനത്താവളത്തില്‍ നിന്ന് ലണ്ടന്‍ സിറ്റി വിമാനത്താവളത്തിലേക്ക് പറക്കാനിരിക്കുകയായിരുന്ന ബിഎ എംബ്രയര്‍ ഇആര്‍ജെ -190 വിമാനത്തില്‍ ഓഗസ്ത് 11 നാണ് സംഭവംനടന്നത്. വായു സമ്മര്‍ദ്ദത്തെ ബാധിക്കുന്ന താപനില കാരണം […]

World

ഇല്‍ഫോര്‍ഡില്‍ ഇന്ത്യന്‍ റെസ്‌റ്റൊറന്റിന് തീയിട്ടു; അഞ്ച് പേര്‍ക്ക് പൊള്ളലേറ്റു; രണ്ട് പേരുടെ നില ഗുരുതരം

ലണ്ടനിലെ ഇല്‍ഫോര്‍ഡിലെ ഇന്ത്യന്‍ റെസ്‌റ്റൊറന്റില്‍ തീയിട്ട സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. 15 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിയും, ഒരു 54-കാരനുമാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് ഈസ്റ്റ് ലണ്ടന്‍ ഇല്‍ഫോര്‍ഡിലുള്ള ഗ്രാന്റ് ഹില്ലിലെ ‘അരോമ’ റെസ്‌റ്റൊറന്റിലേക്ക് മുഖം മറച്ചെത്തിയ ഒരു സംഘം എത്തി തീയിട്ടത്. ആളുകള്‍ […]

Colleges

ജിസിഎസ്ഇയില്‍ വിജയശതമാനം കുറഞ്ഞിട്ടും മലയാളി കുട്ടികള്‍ക്ക് മികച്ച നേട്ടം

യു കെ :വ്യാഴാഴ്ച പുറത്തു വന്ന ജിസിഎസ്ഇ പരീക്ഷാ ഫലത്തില്‍ ഇത്തവണ വിജയശതമാനം കുറവാണ്. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്റ് എന്നിവിടങ്ങളില്‍ നിന്നും സി ഗ്രേഡ് അല്ലെങ്കില്‍ 4 നേടിയവരുടെ കണക്കെടുമ്പോള്‍ വിജയ ശതമാനം 67.4 ശതമാനമാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണിത്. അതേസമയം, ആണ്‍കുട്ടികളേക്കാള്‍ മികച്ച പ്രകടനം […]

Travel and Tourism

യാത്രക്കാരുടെ പോക്കറ്റ് കാലിയാക്കാന്‍ ഇംഗ്ലണ്ടില്‍ ട്രെയിന്‍ നിരക്കുകളും കുതിക്കും; ആശങ്കയില്‍ പാസഞ്ചര്‍ ഗ്രൂപ്പുകള്‍

യുകെയില്‍ പണപ്പെരുപ്പത്തിന് ഒപ്പം പിടിക്കുന്നതിന് സകല മേഖലകളിലും നിരക്കുയരുകയാണ്. ഇതിന്റെയെല്ലാം ഭാരം കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നു. ഏറ്റവുമൊടുവിലായി ഇംഗ്ലണ്ടില്‍ ട്രെയിന്‍ നിരക്കുകള്‍ കുതിയ്ക്കുമെന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം നിരക്ക് വര്‍ധന 5.8 ശതമാനമെങ്കിലും നേരിടേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. പാസഞ്ചര്‍ ഗ്രൂപ്പുകള്‍ ഈ അവസ്ഥയില്‍ ആശങ്ക രേഖപ്പെടുത്തി. […]

World

വോള്‍വര്‍ഹാംപ്റ്റണില്‍ വയോധികരായ സിഖുകാരെ ആക്രമിച്ച സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍

ലണ്ടന്‍: വോള്‍വര്‍ഹാംപ്റ്റണ്‍ റെയില്‍വേ സ്റ്റേഷന് പുറത്ത് രണ്ട് വയോധികരായ സിഖ് വംശജരെ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വംശീയാതിക്രമമാണ് ഇരുവര്‍ക്കുമെതിരെ നടന്നതെന്ന് യു.കെ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മര്‍ദനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വയോധികരില്‍ ഒരാള്‍ റെയില്‍വേസ്റ്റഷന് പുറത്തെ […]

World

യുകെയില്‍ പബ്ബുകള്‍ അപ്രത്യക്ഷമാകുന്നു! ഈ വര്‍ഷം മാത്രം അടച്ചുപൂട്ടിയത് 200 ലധികം

യുകെയില്‍ അടച്ചു പൂട്ടുന്ന പബ്ബുകളുടെ എണ്ണം കൂടിവരുന്നു. ഈ വര്‍ഷം ഇതുവരെ 200 ലധികം പബ്ബുകള്‍ അടച്ചുപൂട്ടി. ആദ്യ ആറ് മാസങ്ങളില്‍ 209 പബ്ബുകള്‍ നിര്‍ത്തുകയോ മറ്റ് ആവശ്യങ്ങള്‍ക്കായി മാറ്റുകയോ ചെയ്തതായി സര്‍ക്കാര്‍ കണക്കുകളുടെ വിശകലനത്തില്‍ കണ്ടെത്തി. സൗത്ത് ഈസ്റ്റിലാണ് ഏറ്റവും കൂടുതല്‍ അടച്ചു പൂട്ടപ്പെട്ടത്. ഈ കാലയളവില്‍ […]

World

യുകെയിൽ കെയർഹോമിൽ കുറഞ്ഞ ശമ്പളം നൽകി ചൂഷണം;മലയാളിയായ മാനേജരെ പോലീസ് അറസ്‌റ്റ് ചെയ്‌തതായി സൂചന

ലണ്ടൻ: കെയർഹോമിൽ കുറഞ്ഞ ശമ്പളം നൽകി ജീവനക്കാരെ ചൂഷണം ചെയ്ത മലയാളിയായ മാനേജരെ പോലീസ് അറസ്‌റ്റ് ചെയ്‌തതായി സൂചന. കെയർഹോം മേഖലയിലെ തട്ടിപ്പുകൾക്കെതിരെ പോരാടുന്ന അനീഷ് ഏബ്രഹാം സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഇത്തരം ഒരു വിവരം പങ്കുവെച്ചത്. കെയർഹോമിലെ ജീവനക്കാരനായ മലയാളി കെയറർക്ക് വെറും 350 പൗണ്ടായിരുന്നു ശമ്പളമായി നാലാഴ്ച്ച […]