World

യുകെയിലെ ലെസ്റ്ററിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ലണ്ടൻ/ലെസ്റ്റർ: കോഴിക്കോട് പുതിയറ, പ്രേമലയം വീട്ടിൽ അഖിൽ സൂര്യകിരൺ (32) ലെസ്റ്ററിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അവിവാഹിതനായ അഖിൽ, റോയൽ മെയിലിൽ ജോലി ചെയ്തിരുന്നു. പഠനത്തിനായി യുകെയിലെത്തിയ അഖിൽ, സ്റ്റേ-ബാക്ക് വിസയിൽ താമസിക്കവെയാണ് മരണം സംഭവിച്ചത്. സുഹൃത്തുക്കൾ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് […]

World

ബ്രിട്ടന്റെ കുടിയേറ്റ നയങ്ങളിൽ വൻ പരിഷ്കരണം

ലണ്ടൻ: ബ്രിട്ടൻ്റെ കുടിയേറ്റ വ്യവസ്ഥയിൽ വൻ പരിഷ്കരണം ലക്ഷ്യമിട്ട് ഹോം ഓഫീസ് 2025 മെയ് 12-ന് “Restoring Control over the Immigration System” എന്ന 76 പേജുള്ള ധവളപത്രം പ്രസിദ്ധീകരിച്ചു. ഹോം സെക്രട്ടറി യെവറ്റ് കൂപ്പർ എംപിയും പ്രധാനമന്ത്രി കീർ സ്റ്റാർമറും അവതരിപ്പിച്ച ഈ നയങ്ങൾ, ഉയർന്ന […]

World

അഭിപ്രായ സര്‍വേയില്‍ ലേബര്‍ പാര്‍ട്ടിയേക്കാള്‍ ഏഴു ശതമാനം ലീഡില്‍ റിഫോം യുകെ

ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടിയ നിഗല്‍ ഫരാഗ്ഗിന്റെ റിഫോം യു കെ പാര്‍ട്ടി കുതിപ്പ് തുടരുന്നു എന്ന് പുതിയ സര്‍വ്വേഫലങ്ങള്‍. യു ഗോ ഏറ്റവും ഒടുവില്‍ നടത്തിയ സര്‍വ്വേയില്‍ 29 ശതമാനം പോയിന്റാണ് റിഫോം യു കെ നേടിയത്. ലേബര്‍ പാര്‍ട്ടിയേക്കാള്‍ 7 പോയിന്റുകള്‍ക്കാണ് ഇപ്പോള്‍ റിഫോം […]

World

യുകെ വിസ ലഭിക്കാന്‍ വിദേശ ജോലിക്കാര്‍ അറിഞ്ഞിരിക്കേണ്ട ഭാഷാപ്രാവീണ്യം ഉയര്‍ത്താന്‍ ലേബര്‍ ഗവണ്‍മെന്റ്

എല്ലാ കുടിയേറ്റക്കാര്‍ക്കും ഇനി ഇംഗ്ലീഷ് ‘പച്ചവെള്ളം’ പോലെ സംസാരിക്കാന്‍ അറിഞ്ഞിരിക്കണമെന്ന് നിബന്ധന വരുന്നു. കുടിയേറ്റക്കാരെ നിയന്ത്രിക്കാനുള്ള നിയമങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നിബന്ധനയും. ബ്രിട്ടനില്‍ താമസിച്ച് ജോലി ചെയ്യാന്‍ വിസ വേണ്ടവരെല്ലാം മെച്ചപ്പെട്ട രീതിയില്‍ ഇംഗ്ലീഷ് സംസാരിച്ചിരിക്കണമെന്ന നിബന്ധനയാണ് കീര്‍ സ്റ്റാര്‍മര്‍ ഗവണ്‍മെന്റ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഇമിഗ്രേഷന്‍ സിസ്റ്റം […]

World

ഏറ്റവും നിരക്ക് കുറഞ്ഞ സൂപ്പര്‍ മാര്‍ക്കറ്റ്: തുടര്‍ച്ചയായി പതിനാറാം മാസത്തിലും ആള്‍ഡി തന്നെ; തൊട്ടു പിന്നിൽ ലിഡിൽ

ലണ്ടന്‍:  യുകെയില്‍ ഏറ്റവും വിലക്കുറവില്‍ സാധനങ്ങള്‍ ലഭിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് എന്ന പദവി തുടര്‍ച്ചയായി പതിനാറാം മാസത്തിലും ആള്‍ഡി നിലനിര്‍ത്തി. ഓരോ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും 79 സാധനങ്ങളുടെ  ഒരു ബാസ്കറ്റിന്റെ വില കണക്കാക്കിയപ്പോള്‍ ആള്‍ഡിയിലെ പ്രതിവാര ഷോപ്പിംഗ് ചെലവ് 135.95 പൗണ്ട് ആണ്.  ഏറ്റവും വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാകുന്ന രണ്ടാമത്തെ […]

World

ബ്രിട്ടീഷ് രാഷ്ട്രീയം ഉഴുതുമറിച്ച് റിഫോം യുകെ

പരമ്പരാഗതമായി കണ്‍സര്‍വേറ്റീവുകളും ലേബര്‍ പാര്‍ട്ടിയും പങ്കിട്ടുവെന്ന ബ്രിട്ടീഷ് ഭരണം റിഫോം യുകെ എന്ന അതിതീവ്ര വലത് പാര്‍ട്ടിയിലേക്ക് മാറുമെന്ന് സൂചന നല്‍കി കൊണ്ട് 23 ലോക്കല്‍ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം. തെരഞ്ഞെടുപ്പ് നടന്ന 1600 സീറ്റുകളില്‍ 677 എണ്ണത്തിലാണ് റിഫോം പാര്‍ട്ടി ജയിച്ചത്. ഇവയില്‍ പലതും ഇവര്‍ […]

World

ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ വിസ അനുവദിക്കുന്നതില്‍ നിയന്ത്രണം; അധിക വിസ 100 എണ്ണം മാത്രം

ലണ്ടന്‍: ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ വിസ അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണവുമായി യു.കെ സര്‍ക്കാര്‍. ഇന്ത്യന്‍ ഐടി, ഹെല്‍ത്ത് പ്രൊഫഷണലുകള്‍ക്കുള്ള അധിക വിസയുടെ എണ്ണം കൂട്ടണമെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിക്കപ്പെട്ടില്ല. വര്‍ഷത്തില്‍ 100 അധിക വിസകള്‍ മാത്രമേ നല്‍കൂ എന്നാണ് യുകെയുടെ നിലപാട്. ലണ്ടനില്‍ ഇരു രാജ്യങ്ങളുടെയും വാണിജ്യകാര്യ മന്ത്രിമാര്‍ തമ്മില്‍ […]

World

ലീഡ്‌സിൽ ബസ് കാത്തുനിന്ന മലയാളി വിദ്യാർഥിനി കാറിടിച്ച് മരിച്ച സംഭവത്തിൽ നഴ്സ് റുമീസ അഹമ്മദിന് തടവുശിക്ഷ

ലണ്ടൻ: യുകെയിലെ ലീഡ്‌സിൽ മലയാളി വിദ്യാർഥിനി കാറിടിച്ച് മരിച്ച സംഭവത്തിൽ പ്രതിക്ക് ലീഡ്‌സ് ക്രൗൺ കോടതി ഒൻപത് വർഷത്തെ തടവുശിക്ഷ വിധിച്ചു. 2023 ഫെബ്രുവരി 22-ന് ബസ് കാത്തുനിന്ന തിരുവനന്തപുരം സ്വദേശിനി ആതിര അനിൽകുമാർ (25) ആണ് അപകടത്തിൽ മരിച്ചത്. നഴ്സായ റുമീസ അഹമ്മദ് (27) അമിതവേഗത്തിൽ കാർ […]

World

കുട്ടികളുടെ ആര്‍ട്ടിഫിഷ്യല്‍ ലൈംഗിക ചിത്രങ്ങള്‍ വ്യാപകം; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ചില്‍ഡ്രന്‍ കമ്മീഷന്‍ ഫോര്‍ ഇംഗ്ലണ്ട്

കുട്ടികളുടെ ലൈംഗിക ചിത്രങ്ങള്‍ ആര്‍ട്ടിഫിഷ്യലായി നിര്‍മ്മിക്കുന്ന ആപ്ലിക്കേഷനുകള്‍ വ്യാപകമായി. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ചില്‍ഡ്രന്‍ കമ്മീഷന്‍ ഫോര്‍ ഇംഗ്ലണ്ട് രംഗത്തുവന്നു. കുട്ടികളുടെ നഗ്നചിത്രങ്ങളും ലൈംഗികതയും സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ നിരോധിക്കണമെന്ന ആവശ്യം ആണ് ശക്തമായിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഉള്ള ഇത്തരം ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന് ചില്‍ഡ്രന്‍ […]

World

പാലാ നഗരസഭാ കൗൺസിലർ സന്ധ്യയുടെ ഭർത്താവ് വിനുകുമാർ യുകെയിൽ അന്തരിച്ചു

ലണ്ടനിൽ മലയാളി പ്രവാസിയായ എം.എം. വിനുകുമാർ (47) നിര്യാതനായി. പാലാ നഗരസഭാ കൗൺസിലർ ആർ. സന്ധ്യയുടെ ഭർത്താവായ വിനുകുമാർ തിങ്കളാഴ്ച വാൽത്തംസ്റ്റോയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 2024 ഓഗസ്റ്റിൽ ഹെൽത്ത്‌കെയർ അസിസ്റ്റന്റ് വിസയിൽ യുകെയിലേക്ക് എത്തിയ വിനുകുമാറിനൊപ്പം പിന്നീട് ഭാര്യയും ചേർന്നിരുന്നു. മക്കൾ […]