World

യുകെയിൽ മലയാളി നഴ്സിനെ ചികിത്സയ്ക്ക് എത്തിയ ആൾ കുത്തി; ഗുരുതര പരിക്ക്

മാഞ്ചസ്റ്റർ സിറ്റി: യുകെയിൽ മലയാളി നഴ്സിന് കുത്തേറ്റു. ബ്രിട്ടനിലെ മാഞ്ചസ്റ്റർ റോയൽ ഓൾഡ് ഹാം ആശുപത്രിയിൽ ജോലി ചെയ്യുന്ന അച്ചാമ്മ ചെറിയാനാണ് കുത്തേറ്റത്.  ചികിത്സയ്ക്ക് എത്തിയ റൗമോൺ ഹക്ക് (37) എന്നയാളാണ് അച്ചാമ്മയെ ആക്രമിച്ചത്. ഇയാളെ റിമാൻഡ് ചെയ്തു. ഗുരുതര പരിക്കേറ്റ അച്ചാമ്മ ചെറിയാൻ ചികിത്സയിലാണ്. യാതൊരു പ്രകോപനവുമില്ലാതെയാണ് […]

World

യുകെ, ഹെറിഫോഡ് മലയാളി അസോസിയേഷന്റെ(ഹേമ) ക്രിസ്മസ് – പുതുവത്സരാഘോഷം ‘നക്ഷത്ര രാവ് 2K25’ ശനിയാഴ്ച്ച

ഹെറിഫോഡ്: ഹെറിഫോഡ് മലയാളി അസോസിയേഷന്റെ(ഹേമ) ക്രിസ്മസ് – പുതുവത്സരാഘോഷം ‘നക്ഷത്ര രാവ്’ ജനുവരി 11 ശനിയാഴ്ച്ച നടക്കും. ഹെറിഫോഡിലെ സെന്റ് മേരീസ് RC ഹൈസ്കൂളിൽ വൈകുന്നേരം 3 മണിക്ക് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. പാട്ടും, നൃത്തവും സ്നേഹവിരുന്നുമായി ആഘോഷങ്ങളുടെ ഒരു രാത്രിയാണ് ഹെറിഫോർഡിലെ മലയാളികൾക്കായി അസോസിയേഷൻ ഒരുക്കിയിരിക്കുന്നത്. ഹെറിഫോഡിലെ […]

World

യുകെയിൽ സ്കിൽഡ് വർക്കർ വീസ മാറ്റങ്ങൾ പ്രാബല്യത്തിൽ; 38,700 പൗണ്ട് ശമ്പളമില്ലാത്തവർക്ക് ഇനി വർക്ക് പെർമിറ്റ് ലഭിക്കില്ല

ഹെറിഫോഡ്: ബ്രിട്ടനിലേക്കുള്ള സ്കിൽഡ് വർക്കർ വീസയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ സർക്കാർ വരുത്തിയ കാതലായ മാറ്റങ്ങൾ ഈ ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. വീസ ലഭിക്കുന്നതിനുള്ള മിനിമം ശമ്പള പരിധി ഉയർത്തിയതാണ് ഇതിൽ ഏറ്റവും സുപ്രധാനമായ മാറ്റം. ഒട്ടുമിക്ക സ്കിൽഡ് വർക്കർ വീസയ്ക്കും അപേക്ഷിക്കുന്നതിനുള്ള ചുരുങ്ങിയ ശമ്പളം  38,700 […]

World

യുകെയിൽ സമരം ഒഴിവാക്കാൻ തീവ്രശ്രമം; നഴ്സുമാർക്കും അധ്യാപകർക്കും കൂടുതൽ ശമ്പള വർധനവിന് സാധ്യത

ഹെറിഫോഡ് : നഴ്സുമാരും അധ്യാപകരും ഉൾപ്പടെ പൊതുമേഖലയിലെ ജീവനക്കാർക്ക് 4.75 ശതമാനത്തിനും ആറു ശതമാനത്തിനും ഇടയിലുള്ള ശമ്പള വർധനവായിരുന്നു ലേബർ പാർട്ടി തെരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്തത്. എന്നാൽ, ഭരണത്തിലേറി, രാജ്യത്തിന്റെ യഥാർത്ഥ അവസ്ഥ മനസിലായതോടെ സർക്കാർ അടുത്ത വർഷത്തേക്ക് നിർദ്ദേശിച്ചത് 2.8 ശതമാനം ശമ്പള വർധനവ് മാത്രമായിരുന്നു. ഇതോടെ […]

World

ഇന്ത്യക്കാർക്ക് തിരിച്ചടി; ജനുവരി മുതൽ യുകെ വീസയ്ക്ക് ചെലവ് കൂടും, അറിയാം വിശദമായി

ലണ്ടന്‍: പുതു വര്‍ഷം പിറക്കുന്നതോടെ യു കെയിലെ സ്റ്റുഡന്റ് വിസ ചട്ടങ്ങളിലും കാതലായ മാറ്റങ്ങള്‍ വരികയാണ്. 2025 ജനുവരി 2 മുതലാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരിക. ഇതനുസരിച്ച് കൂടുതല്‍ പണം സ്വന്തം ചിലവിലേക്കായി ബാങ്ക് അക്കൗണ്ടില്‍ കരുതേണ്ടിവരും. ലണ്ടനിലാണ് നിങ്ങള്‍ പഠിക്കുന്നതെങ്കില്‍, പ്രതിമാസം 1,450 പൗണ്ട് വീതവും […]

District News

യുകെയിൽ കോട്ടയം നീണ്ടൂർ സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

യുകെയിൽ കോട്ടയം നീണ്ടൂർ സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബർമിങ്ങാമിന് സമീപം വൂൾവർഹാംപ്ടണിൽ താമസിച്ചിരുന്ന ജെയ്‌സൺ ജോസഫ് (39) ആണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ജെയ്‌സൺ കഴിഞ്ഞ ദിവസം ജോലിക്ക് എത്തിയിരുന്നില്ല. തുടർന്ന് സ്ഥാപന ഉടമകൾ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് […]

World

എന്‍ എച്ച് എസിലെ പ്രതിസന്ധി; പത്ത് വര്‍ഷത്തെ ആരോഗ്യാസൂത്രണം’ പദ്ധതിയുമായി ഹെല്‍ത്ത് സെക്രട്ടറി

യു കെ: എൻ എച്ച് എസ് നേരിടുന്ന നിലവിലെ പ്രതിസന്ധിയെ മറികടക്കുന്നതിനും അടുത്ത പത്ത് വർഷത്തെ ആരോഗ്യാസൂത്രണം പദ്ധതി അവതരിപ്പിച്ച് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. പൊതുജനങ്ങള്‍, ആരോഗ്യ രംഗത്തെ വിദഗ്ധര്‍, എന്‍ എച്ച് എസ് ജീവനക്കാര്‍ എന്നിവരെയൊക്കെ അവരുടെ എന്‍ എച്ച് എസ്സുമായി ബന്ധപ്പെട്ട അനുഭവങ്ങളും, കാഴ്ചപ്പാടുകളും […]

World

യു കെയിൽ ക്യാൻസർ ബാധിച്ചു ചികിത്സയിലായിരുന്ന പാലാ സ്വദേശിനിയായ യുവതി മരിച്ചു

കോട്ടയം: യു കെ യിൽ ക്യാൻസർ ബാധിച്ചു ചികിത്സയിലായിരുന്ന പാലാ സ്വദേശിനിയായ യുവതി മരിച്ചു. നോർത്തേൺ അയർലൻഡിലെ ലിമാവാടിയിൽ താമസിക്കുന്ന പാലാ കിഴതടിയൂർ ചാരം തൊട്ടിൽ മാത്തുകുട്ടിയുടെയും ലിസ മാത്തുകുട്ടിയുടെയും മകൾ അന്നു മാത്യുവാണ് (28) ക്യാൻസർ ബാധിച്ചു മരിച്ചത്. രെഞ്ചു തോമസ് ആണ് ഭർത്താവ്. നാട്ടിൽ നേഴ്സായിരുന്നു […]

World

യുകെയിൽ ഭാര്യ മരിച്ചതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി

ലണ്ടൻ: യുകെയിൽ ഭാര്യ മരിച്ചതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി. കോട്ടയം പനച്ചിക്കാട് സ്വദേശി അനിൽ ചെറിയാനാണ് തൂങ്ങി മരിച്ചത്. അനിലിന്റെ ഭാര്യ സോണിയ കഴിഞ്ഞ ദിവസം കുഴഞ്ഞു വീണു മരിച്ചിരുന്നു. ഇവരുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെയാണ് അനിൽ വീടിനു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് ആത്മഹത്യ ചെയ്തത്. ഭാര്യയുടെ […]

World

യു കെയിലെ സ്റ്റുഡൻ്റ്‌സ് സോഷ്യൽ വർക്കർ ഓഫ് ദി ഇയർ; അന്തിമ പട്ടികയിൽ മലയാളിയും

യു കെ യിലെ 2024-ലെ സോഷ്യൽ വർക്ക് സ്റ്റുഡൻ്റ്‌സ് അവാർഡ് അന്തിമ പട്ടികയിൽ ഇടം പിടിച്ച് മലയാളിയും. ലണ്ടനിലെ ബ്രൂണേൽ യൂണിവേഴ്സ്റ്റിയിലെ സോഷ്യൽ വർക്ക് വിദ്യാർത്ഥിയായ വിശാൽ ഉദയകുമാറാണ് അന്തിമ പട്ടികയിൽ ഇടം പിടിച്ച മലയാളി. “എന്നെ ചേർത്തു പിടിച്ചതിന് മുഴുവൻ ബ്രൂണേൽ സോഷ്യൽ വർക്ക് ടീമിനും ഞാൻ […]