‘ശ്വാസകോശത്തിലെ മുറിവ് ഭേദമാക്കിയത് ഹോമിയോ മരുന്ന്; ഹോസ്പിറ്റലില്‍ എത്തിച്ചത് പ്രസാദമെന്ന പേരില്‍’
സ്‌റ്റേഡിയത്തില്‍ വീണ് ചികിത്സയിലായിരുന്നപ്പോള്‍ പ്രസാദമെന്ന പേരില്‍ ഹോമിയോ മരുന്ന് ഉപയോഗിച്ചിരുന്നെന്ന് ഉമ തോമസ് എംഎല്‍എ. പ്രസാദമാണെന്ന് പറഞ്ഞാണ് റെനെ മെഡിസിറ്റിയില്‍ മരുന്ന് എത്തിച്ചതെന്നും ശ്വാസകോശത്തിലെ മുറിവ് ഭേദമാക്കിയത് ഈ മരുന്നാണെന്ന് വിശ്വസിക്കുന്നുവെന്നും എംഎല്‍എ പറഞ്ഞു. ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ പ്രൊമോട്ടിങ് ഹോമിയോപ്പതിയുടെ അഞ്ചാമത് വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു ഉമ തോമസ്. […]
