കേന്ദ്ര ബജറ്റിലെ അവഗണന; ‘കേരള സമൂഹത്തെ നിരാശപ്പെടുത്തി’; പ്രമേയം പാസാക്കി നിയമസഭ
കേന്ദ്ര ബജറ്റിലെ അവഗണനയ്ക്കെതിരെ പ്രമേയം പാസാക്കി നിയമസഭ. കേന്ദ്രത്തിന്റേത് പ്രതികാര ബുദ്ധിയെന്നും, വർഷങ്ങളായി സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളോട് അവഗണനയെന്നും പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സമൂഹത്തെ നിരാശപ്പെടുത്തുന്ന ബജറ്റെന്നും മുഖ്യമന്ത്രി വിമർശിച്ചു. സംസ്ഥാനങ്ങളുടെ നില ഭദ്രമാകുമ്പോൾ ആണ് രാജ്യത്തിന് തല ഉയർത്തി നിൽക്കാൻ ആവുക. […]
