വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കല്‍: കാലാനുസൃത മാറ്റങ്ങള്‍ക്ക് തടസ്സം കേന്ദ്രസര്‍ക്കാര്‍ മനോഭാവമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: വധശിക്ഷ നടപ്പാക്കുന്ന രീതിയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ മനോഭാവമാണ് തടസ്സമെന്ന് സുപ്രീംകോടതി. പരമ്പരാഗത രീതികളില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് കോടതി വിമര്‍ശിച്ചു. തൂക്കികൊല്ലുന്നതിന് പകരം വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യഹര്‍ജിയെ കേന്ദ്രസര്‍ക്കാര്‍ ശക്തമായി എതിര്‍ത്തതിനെ തുടര്‍ന്നാണ് സുപ്രീംകോടതി വിമര്‍ശനം ഉന്നയിച്ചത്. ‘തൂക്കിലിട്ട് […]
