Keralam

‘ഒരു പെൺകുട്ടിയുടെ വിവാഹം നടത്തണം’; ബാക്കി വന്ന സ്വർണ്ണം ഉപയോഗിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റി അനുമതി തേടി; വിജിലൻസ് കണ്ടെത്തൽ

സ്വർണ പാളി വിവാദത്തിൽ ദേവസ്വം വിജിലൻസ് കണ്ടെത്തലിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അധിക സ്വർണം ഉപയോഗിയ്ക്കാൻ ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ബോർഡിന്റെ അനുമതി തേടി. ഒരു പെൺകുട്ടിയുടെ വിവാഹം നടത്താൻ ബാക്കി വന്ന സ്വർണ്ണം ഉപയോഗിക്കാൻ അനുവദിക്കണമെന്ന് അപേക്ഷ. ദേവസ്വം പ്രസിഡന്റായിരുന്ന എ പത്മകുമാറിന് അയച്ച ഇ മെയിലിന്റെ […]

Uncategorized

2019-ൽ കൈമാറിയത് സ്വർണം പൊതിഞ്ഞ പാളി തന്നെ; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം തള്ളി ദേവസ്വം വിജിലൻസ്

സ്വർണ്ണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം തള്ളി ദേവസ്വം വിജിലൻസ്. 2019ൽ കൈമാറിയത് സ്വർണം പൊതിഞ്ഞ പാളി തന്നെയെന്ന് മുൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥന്റെ മൊഴി. ശബരിമലയുടെ പേരിലുള്ള പണപ്പിരിവ് ദേവസ്വം ബോർഡ് നേരത്തെ അറിഞ്ഞതിന് തെളിവുകൾ. പരാതി ലഭിച്ചതോടെ ഔദ്യോഗിക സ്പോൺസർഷിപ്പ് കോഡിനേറ്റർമാരായി രണ്ട് പേരെ നിയമിച്ചു. […]

Keralam

‘അയ്യപ്പ വിഗ്രഹം അടിച്ചുമാറ്റാത്തതിന് നന്ദി’, സ്വര്‍ണപ്പാളി തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണം പൂശുന്നതുമായി ബന്ധപ്പെട്ട ക്രമക്കേട് സിബിഐ അന്വേഷിക്കണം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. 1998ല്‍ വിജയ് മല്യ നല്‍കിയ സ്വര്‍ണത്തില്‍ എത്ര ബാക്കിയുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. 2019 ല്‍ അറ്റകുറ്റകുറ്റപ്പണിക്കായി സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയപ്പോള്‍ […]

Keralam

ദേവസ്വം തന്നത് ചെമ്പ് പാളികൾ തന്നെയാണ്; സ്വർണപ്പാളി പ്രദർശന വസ്തു ആക്കിയിട്ടില്ല, ഉണ്ണികൃഷ്ണൻ പോറ്റി

ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിൽ നിർത്തി ഉണ്ണികൃഷ്ണൻ പോറ്റി. തനിക്ക് ദേവസ്വം തന്നത് ചെമ്പ് പാളികൾ തന്നെയെന്നും അതിന് മുകളിൽ സ്വർണ്ണം ഉണ്ടെന്ന് താൻ ഇപ്പോൾ ആണ് അറിയുന്നത്. തന്നത് ചെമ്പ് പാളി ആണെന്നത് ദേവസ്വം മഹസറിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. ശബരിമല ശ്രീ […]

Keralam

ശബരിമല സ്വര്‍ണപ്പാളി വിവാദം; ഉണ്ണികൃഷ്ണന്‍ പോറ്റി ആരുടെ ബിനാമി ?

ഗുരുതരമായ കൃത്യവിലോപമാണ് ശബരിമലയില്‍ നടന്നിട്ടുള്ളതെന്ന് ദേവസ്വം പ്രസിഡന്റിന് ഒടുവില്‍ ബോധ്യപ്പെട്ടിരിക്കുന്നു. വിവാദങ്ങള്‍ കഴിഞ്ഞമാസം നടന്ന ആഗോള അയ്യപ്പ സംഗമത്തെ തകര്‍ക്കാനായി നടന്ന ആസൂത്രിത ഗൂഢാലോചനയാണെന്നായിരുന്നു ദേവസ്വം മന്ത്രിയുടെ നിലപാട്. എന്നാല്‍ സ്വര്‍ണപ്പാളികള്‍ ചെമ്പായി മാറിയതും, തൂക്കത്തില്‍ ഗണ്യമായ കുറവുവന്നതുമടക്കം നിരവധി കൃത്യവിലോപങ്ങള്‍ പുറത്തുവന്നതോടെയാണ് സ്വര്‍ണം പൂശലുമായുള്ള തട്ടിപ്പുകള്‍ പുറത്തുവന്നത്. […]

Keralam

ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ഒരു ചുമതലയും നൽകിയിട്ടില്ല; മുൻ ദേവസ്വം പ്രസിഡന്റ് എ പദ്മകുമാർ

ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരണവുമായി തിരുവിതാംകൂർ മുൻ ദേവസ്വം പ്രസിഡന്റ്റ് എ പദ്മകുമാർ. ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ തട്ടിപ്പുകളിൽ അന്വേഷണം നടത്തേണ്ടതാണ്. ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി ഒരു വാതിൽ ശബരിമലയിൽ സമർപ്പിച്ചിരിക്കുന്നുവെന്നാണ് അന്വേഷിച്ചപ്പോൾ ലഭിച്ച വിവരം.എന്നാൽ അതിൽ ഒരെണ്ണം സ്ട്രോങ്ങ് റൂമിൽ വെച്ചിട്ടുണ്ടെന്നും പറയുന്നുണ്ട്. ദേവസ്വത്തെ […]

Keralam

‘സ്വർണ്ണപാളിയല്ല, എത്തിച്ചത് ചെമ്പുപാളി’; ദ്വാരപാലക പാളിയുടെ ഭാരം കുറഞ്ഞതിൽ വിശദീകരണവുമായി സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ

2019-ൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ച ദ്വാരപാലക പാളി സ്വർണ്ണപാളിയല്ലെന്നും പൂർണ്ണമായും ചെമ്പിൽ തീർത്ത പാളിയാണതെന്നും കമ്പനി അഭിഭാഷകൻ അഡ്വക്കേറ്റ് കെ. ബി. പ്രദീപ്‌. കോടതിയുടെ സംശയങ്ങളെ തുടർന്നാണ് ഭാരം കുറഞ്ഞതിനെക്കുറിച്ചുള്ള വിശദീകരണവുമായി സ്മാർട്ട് ക്രിയേഷൻസ് രംഗത്തെത്തിയിരിക്കുന്നത്. അഡ്വക്കേറ്റ് കെ. ബി. പ്രദീപ്‌ പറയുന്നതനുസരിച്ച് 2019-ൽ സ്മാർട്ട് ക്രിയേഷൻസിൽ […]

Keralam

‘പീഠം കാണാതെ പോയെന്ന് പരാതി കൊടുത്തിട്ടില്ല; സ്വർണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞത് ചെന്നൈയിലെ കമ്പനിയോട് ചോദിക്കണം’; ഉണ്ണികൃഷ്ണൻ പോറ്റി

ശബരിമല സ്വർണപ്പാളി വിവാദത്തിൽ വീണ്ടും മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഉണ്ണികൃഷ്ണൻ പോറ്റി. പീഠം കാണാതെ പോയെന്ന് താൻ പരാതി കൊടുത്തിട്ടില്ല. സ്വർണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞത് ചെന്നൈയിലെ കമ്പനിയോട് ചോദിക്കണമെന്നും പ്രതികരണം. രജിസ്റ്ററിൽ രേഖപ്പെടുത്താതെ വഴിപാട് വസ്തുക്കൾ എങ്ങനെ ശബരിമലയിൽ നിന്നും പുറത്തേക്ക് കൊണ്ടു പോയി എന്ന ചോദ്യത്തിന് […]

Keralam

സ്വർണ്ണപ്പാളി വിവാദം; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിൽ ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങി

ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിൽ ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു. ശബരിമല കേന്ദ്രീകരിച്ചുള്ള ഇടപാടുകളും സ്വർണ്ണപ്പാളി അടക്കം ഉപയോഗിച്ച് നടത്തിയ പണപ്പിരിവ്, സംഭാവന എന്നിവയിലും വിജിലൻസ് അന്വേഷണം നടത്തും. ബംഗളൂരുവിന് പുറമേ മറ്റു സംസ്ഥാനങ്ങളിലും സ്വർണ്ണപ്പാളി വഴി സംഭാവന സ്വീകരിച്ചോ എന്ന് പരിശോധിക്കും. അതേസമയം, […]

Keralam

‘ഒളിപ്പിച്ച് വച്ച് നാടകം കളിച്ചു’; ശബരിമലയിലെ പീഠം കാണാതായതില്‍ ഗൂഢാലോചന സംശയിക്കുന്നെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമലയിയില്‍ നിന്നും കാണാതായ ദ്വാരപാലക ശില്‍പത്തിന്റെ ഭാഗമായ പീഠം പരാതി നല്‍കിയ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവിന്റെ വീട്ടില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗൂഢാലോചന സംശയിക്കുന്നതായി ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ഒളിപ്പിച്ച് വച്ച ശേഷം കാണാനില്ലെന്ന പറയുകയും നാടകം കളിക്കുകയും ചെയ്ത സാഹചര്യം പരിശോധിക്കേണ്ടതുണ്ട്. നാലര […]