Keralam

സ്കൂൾ സമയമാറ്റം; ‘ആരുടെയും ആനുകൂല്യങ്ങൾ ഇല്ലാതാക്കില്ല’, മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഹൈസ്കൂൾ പഠന സമയമാറ്റ വിവാദത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഏതെങ്കിലും വിഭാഗം അനുഭവിക്കുന്ന ആനുകൂല്യത്തെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭ്യമാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. പഠന സമയം പരിഷ്കരിക്കുന്നതിനെതിരെ സമസ്ത രംഗത്തെത്തിയ സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം. […]