
2000ത്തിനു മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി? വസ്തുതാവിരുദ്ധമെന്ന് ധനമന്ത്രാലയം
ന്യൂഡൽഹി: 2000 രൂപയ്ക്കു മുകളിൽ യുപിഐ ഇടപാടുകൾ നടത്തുമ്പോൾ ജിഎസ്ടി ചുമത്താൻ കേന്ദ്രം ആലോചിക്കുന്നതായുള്ള വാർത്തകൾ വാസ്തവവിരുദ്ധമെന്നു ധനമന്ത്രാലയം. പ്രചരിക്കുന്നത് പൂർണമായും തെറ്റായ വാർത്തകളാണ്. വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നു ധനമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി. സർക്കാരിനു മുന്നിൽ അത്തരത്തിലുള്ള ഒരു നിർദ്ദേശവുമില്ല. യുപിഐ വഴിയുള്ള ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനു സർക്കാർ […]