
‘കൈയിൽ വിലങ്ങും കാലിൽ ചങ്ങലയുമിട്ടു’; 40 മണിക്കൂർ നീണ്ട നരകതുല്യ യാത്ര വിവരിച്ച് അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാർ
യുഎസിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര നരകതുല്യമായിരുന്നുവെന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാർ പറഞ്ഞു. നാടുകടത്തപ്പെട്ട 104 പേരിൽ 19 പേർ സ്ത്രീകളും 13 പേർ പ്രായപൂർത്തിയാകാത്തവരുമായിരുന്നു ഉണ്ടായിരുന്നത്. കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയും ഇട്ടാണ് അമേരിക്ക നാടുകടത്തിയതെന്നും അമൃത്സറിൽ എത്തിയ ശേഷമാണ് ഇവ അഴിച്ചതെന്നും സൈനിക വിമാനത്തിൽ എത്തിയവർ മാധ്യമങ്ങളോട് പറഞ്ഞു. […]