World

ടി20 ലോകകപ്പ്; അമേരിക്കൻ ടീമിലുള്ളത് ഭൂരിഭാഗവും ഇന്ത്യക്കാർ

ന്യൂയോർക്ക്: ആ​തി​ഥേ​യ​രെ​ന്ന ആനുകൂല്യത്തിൽ ല​ഭി​ച്ച ടി​ക്ക​റ്റി​ലാ​ണ് ഇ​ത്ത​വ​ണ യുഎ​സ്എ ട്വ​ന്‍റി20 ലോ​ക​ക​പ്പി​നി​റ​ങ്ങു​ന്ന​ത്. തങ്ങളുടെ കന്നി ലോകകപ്പിനെത്തുന്ന ടീം മികച്ച യുവ നിരയുമായാണ് കളത്തിലിറങ്ങാനൊരുങ്ങുന്നത്. ഇ​ന്ത്യ​ക്കാ​ര​നാ​യ മൊ​നാ​ങ്ക് പ​ട്ടേ​ലാണ് ടീം ക്യാപ്റ്റൻ. ആ​രോ​ൺ ജോ​ൺ​സ്, സ്റ്റീ​വ​ൻ ടെ​യ്‌​ല​ർ തു​ട​ങ്ങി​യവരിലാണ് ബാറ്റിങ്ങ് പ്രതീക്ഷ. മു​ൻ ന്യൂ​സി​ല​ൻ​ഡ് ഓ​ൾ​റൗ​ണ്ട​ർ കോ​റി ആ​ൻ​ഡേ​ഴ്സ​ന്‍റെ സാ​ന്നി​ധ്യ​വും […]

Health

യുഎസിൽ രണ്ട് മാനുകൾക്ക് കൂടി സോംബി രോഗം സ്ഥിരീകരിച്ചു ,മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

യുഎസിൽ രണ്ട് മാനുകൾക്ക് കൂടി സോംബി രോഗം സ്ഥിരീകരിച്ചു. വെസ്റ്റ് വിർജീനിയയിലെ ഹാർപേഴ്‌സ് ഫെറി നാഷ്ണൽ ഹിസ്റ്റോറിക്കൽ പാർക്കിലെ രണ്ട് വൈറ്റ് ടെയിൽഡ് മാനുകൾക്കാണ് പോസിറ്റീവായത്. ആദ്യമായാണ് വെസ്റ്റ് വിർജീനിയയിലെ നാഷ്ണൽ പാർക്കിൽ രോഗം സ്ഥിരീകരിക്കുന്നത്. നാഷ്ണൽ പാർക്ക് സർവീസ് പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം രോഗം സ്ഥിരീകരിച്ച മാനുകളെ […]

World

ഉപഗ്രഹഭേദ ആണവായുധങ്ങളുടെ പേരില്‍ യുഎന്‍ സുരക്ഷാ സമിതിയില്‍ യുഎസ് റഷ്യ തര്‍ക്കം

ഉപഗ്രഹഭേദ ആണവായുധങ്ങളുടെ പേരില്‍ യുഎന്‍ സുരക്ഷാ സമിതിയില്‍ യുഎസ് റഷ്യ തര്‍ക്കം. ബഹിരാകാശത്തെ ആണവായുധീകരിക്കുന്നതിനെതിരായ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് യുഎസ് റഷ്യ ഏറ്റുമുട്ടല്‍. ബഹിരാകാശത്ത് ഉപയോഗിക്കാവുന്ന വിധത്തില്‍ ആണവായുധം വികസിപ്പിക്കാന്‍ റഷ്യയൊരുങ്ങുന്നതായി ആരോപിച്ച് അമേരിക്ക രംഗത്തെത്തിയതാണ് തര്‍ക്കത്തിന് വഴിവെച്ചത് . ബഹിരാകാശത്ത് ആണവായുധങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ അമേരിക്കയുടെ പ്രമേയമാണ് ഐക്യരാഷ്ട്രസഭ […]

World

യുഎസ് റോക്ക് സംഗീതത്തിൽ തരംഗം സൃഷ്ടിച്ച ഗിറ്റാറിലെ ഇതിഹാസം ;ഡിക്കി ബെറ്റ്സ് വിടവാങ്ങി

വാഷിങ്ടൺ: യുഎസ് റോക്ക് സംഗീതത്തിൽ തരംഗം സൃഷ്ടിച്ച ഡിക്കി ബെറ്റ്സ് (80) വിടവാങ്ങി. ഒരു വർഷത്തിലേറെയായി ക്യാൻസറുമായി പോരാടുകയായിരുന്നു അദ്ദേഹം. ഓൾമാൻ ബ്രദേഴ്സ് ബാൻഡിൻ്റെ സ്ഥാപക അംഗമായി അറിയപ്പെടുന്ന ഡിക്കി ബെറ്റ്സ് അമേരിക്കൻ ഗിറ്റാറിസ്റ്റ്, ഗായകൻ, ഗാനരചയിതാവ്, സംഗീതസംവിധായകൻ എന്നീ നിലകളിൽ തിളങ്ങി നിന്ന കലാകാരനാണ്. തലയിലെ കൗ […]

Technology

ടെക് ഭീമനായ ആപ്പിളിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി അമേരിക്ക

ടെക് ഭീമനായ ആപ്പിളിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി യുഎസ്എ. സ്മാർട്ട്ഫോൺ വിപണി കുത്തകയാക്കുന്നു, ഐ ഫോണിൻ്റെ ഹാർഡ്‌വെയർ- സോഫ്റ്റ്‌വെയർ സവിശേഷതകള്‍ ഉപയോഗിക്കുന്നതിൽ നിന്നും എതിരാളികളെ തടഞ്ഞ് ആന്റിട്രസ്റ്റ് നിയമങ്ങള്‍ ലംഘിച്ചു, തുടങ്ങിയ ആരോപണങ്ങളിലാണ് യുഎസ്, നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. ഡിജിറ്റൽ രംഗത്തെ വിപണി തങ്ങളുടെ കുത്തകയായി തുടർന്നുകൊണ്ട് പോകുകയാണെന്നും മറ്റുള്ള കമ്പനികളെ […]

World

ഭർത്താവിന്റെ വെടിയേറ്റ യുവതിയുടെ ശസ്ത്രക്രിയ പൂർത്തിയായി, രക്തസ്രാവം നിയന്ത്രിക്കാനായെന്ന് ഡോക്ടര്‍

ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ശസ്ത്രക്രിയ പൂർത്തിയായി. ശസ്ത്രക്രിയ വിജയകരമെന്ന് ഡോക്ടർമാർ അറിയിച്ചു. ഉഴവൂർ പെരുന്താനം കുന്നാംപടവിൽ ഏബ്രഹാം – ലാലി ദമ്പതികളുടെ മകൾ മീര ആണ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ കഴിയുന്നത്. മീരയുടെ വയറ്റിലെ രക്തസ്രാവം നിയന്ത്രണവിധേയമാക്കാൻ കഴിയാതായതിനെ തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയിൽ […]