സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം ആകെ കുളമായി, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയില്‍ കോടികളുടെ അഴിമതി: വി ഡി സതീശന്‍
കൊച്ചി: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം ആകെ കുളമായ അവസ്ഥയിലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിസ്സാരമായ കാര്യങ്ങളുടെ പേരില്‍ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും സംഘര്‍ഷമാണ്. കേരളത്തിലെ 13 സര്‍വകലാശാലകളില്‍ 12 എണ്ണത്തിലും വൈസ് ചാന്‍സലര്‍മാരില്ല. കേരള സര്‍വകലാശാല സമരത്തില്‍ എസ്എഫ്‌ഐ കാണിച്ചത് ആഭാസമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഗവര്‍ണര്‍ക്കെതിരെ […]
