Keralam

‘പുനരധിവാസം സമഗ്രമായ ഫാമിലി പാക്കേജ് ആക്കി ചെയ്യണം; ദുരന്തങ്ങൾ ഉണ്ടാകാതെ നോക്കേണ്ട ഉത്തരവാദിത്വം എല്ലാവർക്കും ഉണ്ട്’: വിഡി സതീശൻ

വയനാട് ഉരുൾപൊട്ടലിൽ പുനരധിവാസം സമഗ്രമായ ഫാമിലി പാക്കേജ് ആക്കി ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇനി ദുരന്തങ്ങൾ ഉണ്ടാകാതെ നോക്കേണ്ട ഉത്തരവാദിത്വം നമുക്ക് എല്ലാവർക്കും ഉണ്ടെന്ന് വിഡി സതീശൻ പറഞ്ഞു. ആവശ്യമായ എല്ലാ പരിശോധനകളും നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെയുള്ള വാണിംഗ് സിസ്റ്റം ഉണ്ടാക്കണമെന്നും […]

Keralam

തദ്ദേശ തെരഞ്ഞെടുപ്പ് വൻ പ്രഖ്യാപനവുമായി കോൺഗ്രസ്, ചുമതലകൾ നേതാക്കൾക്ക് വീതിച്ചു

തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വൻ പ്രഖ്യാപനവുമായി കോൺഗ്രസ്. സംസ്ഥാനത്തെ 14 ജില്ലകളുടെയും ചുമതല 14 നേതാക്കൾക്ക് വീതിച്ചു നൽകി. മുനിസിപ്പൽ കോര്‍പറേഷനുകളുടെ ചുമതല മുതിര്‍ന്ന നേതാക്കൾക്കടക്കം നൽകി. മൂന്ന് വര്‍ക്കിങ് പ്രസിഡൻ്റുമാര്‍ക്ക് സംസ്ഥാനത്തെ മൂന്ന് മേഖലയാക്കി തിരിച്ച് ചുമതലകൾ നൽകി. മുനിസിപ്പൽ കോര്‍പറേഷനുകളുടെ ചുമതല: കണ്ണൂര്‍ – […]

Keralam

ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നെങ്കിൽ സന്തോഷിച്ചേനെയെന്ന് എം വിൻസന്റ്; സതീശനെ ക്ഷണിക്കാത്തതിലും വിമർശനം

തിരുവനന്തപുരം: സർക്കാറുകളുടെ തുടർച്ചയാണ് വിഴിഞ്ഞം തുറമുഖമെന്ന് ട്രയൽ റൺ ഉദ്ഘാടന വേദിയിൽ എം വിൻസെൻ്റ് എംഎൽഎ. ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സ്മരിച്ചാണ് വിൻസെന്റ് എംഎൽഎ പ്രസംഗിച്ചത്. തുറമുഖത്തിൻ്റെ പേരിൽ ഉമ്മൻ ചാണ്ടി പഴി കേൾക്കേണ്ടിവന്നു. ഇന്ന് ഉമ്മൻ ചാണ്ടി ജീവിച്ചിരിന്നെങ്കിൽ സന്തോഷിക്കുമായിരുന്നുവെന്നും വിൻസന്റ് പറഞ്ഞു. അതേസമയം പ്രതിപക്ഷ […]

Keralam

‘ടി.പി കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കത്തെ ശക്തമായി എതിർക്കും’: വി.ഡി സതീശൻ

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ നീക്കം കേരളത്തിനോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതിനെ ശക്തമായി എതിർക്കും. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള വിചിത്രനായ നീക്കങ്ങളാണ് സർക്കാർ നടത്തുന്നത്. ടിപി കേസിലെ പ്രതികൾക്ക് 2000ലധികം പരോൾ ദിവസങ്ങളും ജയിലിൽ വലിയ സൗകര്യങ്ങളുമാണ് […]

No Picture
Keralam

ചരിത്ര ഭൂരിപക്ഷത്തിൽ പ്രിയങ്ക കേരളത്തിൻ്റെ പ്രിയങ്കരിയാകും: വി ഡി സതീശൻ

തിരുവനന്തപുരം: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വദ്ര വയനാട്ടില്‍ നിന്ന് മത്സരിക്കുമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അത്രമേൽ പ്രിയപ്പെട്ട വയനാട്ടിൽ അതിലുമേറെ പ്രിയപ്പെട്ട പ്രിയങ്കയെ ആണ് രാഹുലും പാർട്ടിയും നിയോഗിക്കുന്നത്. വയനാട്ടിലേക്ക് പ്രിയങ്ക ഗാന്ധിക്ക് സ്വാഗതം. ചരിത്ര ഭൂരിപക്ഷത്തിൽ പ്രിയങ്ക […]

Keralam

1000 ബാർ നൽകി കുട്ടികള്‍ക്ക് സീറ്റ് നൽകിയില്ലെന്ന് പ്രതിപക്ഷം ; സഭയിൽ ബഹളം

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന്റെ രണ്ടാ ദിവസം മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ തർക്കം. മലബാറിൽ പത്താം ക്ലാസ് കഴിഞ്ഞ വിദ്യാർത്ഥികളുടെ ഉപരിപഠനത്തിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും നിഷേധിച്ചു. അടിയന്തരപ്രമേയ നോട്ടീസിന്മേൽ നടന്ന ചർച്ചയിൽ ഭരണപ്രതിപക്ഷ […]

Keralam

തൃശൂരില്‍ യുഡിഎഫിനേറ്റ തോല്‍വി ഗൗരവമായി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

കണ്ണൂര്‍: തൃശൂരില്‍ യുഡിഎഫിനേറ്റ തോല്‍വി ഗൗരവമായി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കാനുള്ള തീരുമാനം കൂട്ടായി എടുത്തതാണ്. തൃശൂരിലെയും ആലത്തൂരിലെയും പരാജയത്തില്‍ ആരെയും കുറ്റക്കാരായി കാണാന്‍ സാധിക്കില്ല. പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിക്കട്ടേയെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. ചില […]

Health

വിരലിന് പകരം നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ കൈവിരല്‍ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച കുട്ടിയുടെ നാവ് മുറിച്ച സംഭവത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗുരുതര ചികിത്സാ പിഴവാണുണ്ടായിരിക്കുന്നതെന്നും ഞെട്ടിക്കുന്ന സംഭവമാണെന്നും അദ്ദേഹം പ്രതികരിച്ചു. പിഞ്ചുകുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന നമ്പര്‍ വണ്‍ കേരളം? കാലങ്ങള്‍ കൊണ്ട് […]

Keralam

വി ഡി സതീശന് എതിരായ പുനർജനിക്കേസ്; അന്വേഷണം ഊർജ്ജതമാക്കി ഇ ഡി

പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരായ പുനർജനിക്കേസിൽ അന്വേഷണം ഊർജ്ജതമാക്കി ഇ ഡി. പരാതിക്കാരൻ ജയ്സൺ പാനിക്കുളങ്ങരയുടെ മൊഴിയെടുത്തു. കേസിൽ കൂടുതൽ തെളിവുകൾ ഇ ഡിക്ക് കൈമാറിയതായി പരാതിക്കാരൻ. വിദേശനാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ് ഇ ഡി അന്വേഷണം. 2018 ലെ പ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിൽ […]

Keralam

ജനങ്ങളെ മതത്തിൻ്റെ പേരിൽ ഭിന്നിപ്പിക്കരുത്; സിപിഐഎമ്മിനോട് കൈകൂപ്പി അഭ്യർത്ഥിക്കുന്നുവെന്ന് സതീശൻ

കോഴിക്കോട്: ഒരു വർഗീയ കക്ഷിയുടെയും വോട്ട് യുഡിഎഫിന് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജനാധിപത്യ വിശ്വാസികളുടെ വോട്ട് മാത്രം മതി. ജനങ്ങളെ മതത്തിൻ്റെ പേരിൽ ഭിന്നിപ്പിക്കരുതെന്ന് സിപിഐഎമ്മിനോട് കൈകൂപ്പി അഭ്യർത്ഥിക്കുന്നുവെന്നും സതീശൻ പറഞ്ഞു. 1977ൽ മുഖ്യമന്ത്രി പിണറായി വിജയൻ ആർഎസ്എസ് പിന്തുണയോടെയാണ് വിജയിച്ചത്. ഇതാണ് അവസരവാദം. […]