Keralam

ഷാഫിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി പ്രതിരോധിക്കും; വി ഡി സതീശന്‍

തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംപിക്കെതിരെ ഡിവൈഎഫ്ഐ നടത്തിയത് അസഭ്യവര്‍ഷവും സമരാഭാസവും ജനാധിപത്യ വിരുദ്ധവും മര്യാദകേടുമാണെന്ന് പ്രതിക്ഷ നേതാവ് വി ഡി സതീശന്‍. പിണറായി വിജയന്‍ സര്‍ക്കാരും സിപിഐഎമ്മും അകപ്പെട്ടിരിക്കുന്ന ഗുരുതര ആരോപണങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയുള്ള ഗൂഢനീക്കമാണ് ഇത്തരം സമരാഭാസങ്ങള്‍ക്ക് പിന്നിലെന്നും സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതിനൊക്കെ […]

Keralam

‘മുഖ്യമന്ത്രി ഞങ്ങളെ പഠിപ്പിക്കേണ്ട, പോയി കണ്ണാടിയിൽ നോക്കിയാൽ മതി; ലൈംഗിക ആരോപണങ്ങളിൽപ്പെട്ട 2 പേർ മന്ത്രിസഭയിലുണ്ട്’ ;വി ഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ഉപദേശത്തിന് നന്ദിയുണ്ട്. ലൈംഗിക ആരോപണങ്ങളിൽപ്പെട്ട 2 പേർ മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. പരാതി കൊടുത്ത മുതിർന്ന നേതാവിനെ മുഖ്യമന്ത്രി സൈഡ് ലൈൻ ചെയ്തു. എന്നിട്ട് പ്രതിയെ സ്വന്തം ഓഫീസിലാക്കി. ബലാത്സംഗ കേസിലെ ഒരു […]

Keralam

‘അധികം കളിക്കരുത്, ബിജെപിക്കെതിരെ കേരളം ഞെട്ടുന്ന വാർത്ത ഉടൻ വരും’; മുന്നറിയിപ്പുമായി വി ഡി സതീശൻ

സിപിഐഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളം ഞെട്ടുന്ന വാര്‍ത്ത ഉടൻ വരുമെന്നും വി ഡി സതീശന്‍ മുന്നറിയിപ്പ് നൽകി.രാഹുൽ ചാപ്പ്റ്റർ ക്ലോസ്. ഇനി ആ വിഷയം ചർച്ച ചെയ്യില്ല. ഈ വിഷയത്തിൽ അധികം കളിക്കണ്ട. പല കാര്യങ്ങളും പുറത്ത് വരും. അതിന് തെരഞ്ഞെടുപ്പ് […]

Keralam

രാജിയിൽ നോ ‘കോംപ്രമൈസ്’: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം; നിലപാടിൽ വിട്ടുവീഴ്ചയില്ലന്ന് വി ഡി സതീശൻ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത്തരം പരാതികൾ നേരിടുന്ന ആളെ വെച്ച് മുന്നോട്ടുപോകാൻ ആകില്ല. നിലപാട് ഹൈക്കമാന്റിനെ അറിയിച്ചു. ഇനിയും പരാതികൾ വന്നേക്കുമെന്നും സതീശൻ ഹൈക്കമാൻഡിനെ അറിയിച്ചു. സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളെടുക്കാനാണ് കോൺ​ഗ്രസ് […]

Keralam

‘പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ല, വിജിലൻസ് റിപ്പോർട്ട് എം ആർ അജിത് കുമാറിന് അനുകൂലം’; വി ഡി സതീശൻ

എം ആർ അജിത് കുമാറിന് അനുകൂലമായ വിജിലൻസ് റിപ്പോർട്ടിൽ വിമർശനവുമായി പ്രതിപക്ഷം. മുഖ്യമന്ത്രി ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ച പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ ധാർമികമായി അവകാശമില്ല. അന്വേഷണ റിപ്പോർട്ട്‌ മുഖ്യമന്ത്രി സാക്ഷ്യപ്പെടുത്തിയതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയെന്ന് […]

Keralam

രാജ്യത്ത് ഉടനീളം ബിജെപി പ്രതിക്കൂട്ടിൽ, തൃശൂരിൽ വ്യാപക കള്ളവോട്ട് നടന്നിട്ടുണ്ട്, 50,000- 60,000ത്തിനും ഇടയിൽ എന്നാണ് ഞങ്ങളുടെ കണക്ക്: വി ഡി സതീശൻ

തൃശൂരിലെ വോട്ടുകൊള്ളയിൽ സുരേഷ് ഗോപിക്കും ബിജെപിക്കും ഉത്തരം പറയാനുള്ള ബാധ്യതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തൃശൂരിലേത് പുതിയ വിഷയമല്ലെന്നും രാഹുൽഗാന്ധി വിഷയം കൊണ്ടുവന്നപ്പോൾ വീണ്ടും ചർച്ചയായതാണെന്നും അദ്ദേഹം പ്രതികരിച്ചു.സുരേഷ് ഗോപി മറുപടി പറഞ്ഞേ മതിയാവൂ.വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ട്. 50,000 ത്തിനും 60,000 ത്തിനും ഇടയിൽ വോട്ടുണ്ട് എന്നാണ് […]

Keralam

‘രാജ്യത്ത് ക്രൈസ്തവർ വേട്ടയാടപ്പെടുകയാണ്, കോൺഗ്രസ് അവർക്ക് സംരക്ഷണം നൽകും.’: വി ഡി സതീശൻ

രാജ്യത്ത് ക്രൈസ്തവർ വേട്ടയാടപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസ് അവർക്ക് സംരക്ഷണം നൽകും. ഒഡീഷയിൽ വീണ്ടും വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചപ്പോൾ കേരളത്തിലെ ബിജെപിക്കാർ എവിടെപ്പോയി എന്നും അദ്ദേഹം ചോദിച്ചു. രണ്ട് കന്യാസ്ത്രീമാർക്കും രണ്ടു വൈദികർക്കും ആണ് മർദ്ദനമേറ്റത്. എവിടെപ്പോയി കേരളത്തിലെ കേന്ദ്രമന്ത്രിമാർ. എവിടെപ്പോയി രാജീവ് ചന്ദ്രശേഖർ. […]

Keralam

‘കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുന്നതിന് ഇടപെട്ട കോൺഗ്രസ് എംഎൽഎമാരെ അഭിനന്ദിക്കുന്നു, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ യാത്ര ചെയ്യാൻ കഴിയുന്നില്ല’: വി ഡി സതീശൻ

ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു. ചെയ്യാത്ത കുറ്റത്തിനാണ് ഇവർ ജയിലിൽ ആയത്. ജാമ്യം ലഭിക്കാതിരിക്കാൻ പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. കൊലക്കുറ്റം ചെയ്തവരെ പോലെയാണ് കന്യാസ്ത്രീമാരോട് പെരുമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ പറഞ്ഞതിൽ പ്രസക്തിയില്ല. […]

Keralam

‘ടാർസൻ പോലും ഇങ്ങനെ ചാടിയിട്ട് ഇല്ല, ഗോവിന്ദച്ചാമി സർക്കാരിന് പ്രിയപ്പെട്ടയാളാണെന്ന് വ്യക്തമായി’: വി ഡി സതീശൻ

സൗമ്യ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കുറ്റവാളി ഗോവിന്ദച്ചാമിക്ക് ജയിലിൽ എല്ലാ സഹായവും ലഭിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ക്രിമിനലുകൾക്ക് തീറെഴുതി കൊടുത്തതാണ് കണ്ണൂർ ജയിൽ. ജയിൽ അധികൃതരുടെ സഹായമില്ലാതെ ഒരാൾക്ക് ഇങ്ങനെ രക്ഷപ്പെടാനാകില്ലെന്നാണ് കരുതുന്നത്. അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ജയിൽ […]

Keralam

‘മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമായിരുന്നു വി.എസിന്’: വി ഡി സതീശൻ

മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമായിരുന്നു വി.എസിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. താൻ സർക്കാരിനെതിരെയുയർത്തിയ നിരവധി വിഷയങ്ങളിൽ അദ്ദേഹം ഇടപെടലുകൾ നടത്തി. പല പ്രശ്നങ്ങളിലും പരിഹാരം കാണാൻ അദ്ദേഹത്തിന് കഴിഞ്ഞു. സാധാരണ കമ്മ്യൂണിസ്റ്റ് ശൈലിയിൽ നിന്നും വ്യത്യസ്തമായാണ് വി.എസ്. സഞ്ചരിച്ചത്. അതുകൊണ്ടാണ് വി എസിനെ കേരളം ഏറ്റെടുത്തതെന്നും […]